നമ്മളെ വേണ്ടാത്തവരെയോർത്ത് ജീവിതം പാഴാക്കാനില്ല ; ഒറ്റയ്ക്ക് മകളെ വളർത്തുക എന്നത് ഭാരവുമല്ല – ആര്യാ ബഡായി

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആര്യാ ബാബു. അവതാരികയായും അഭിനേത്രിയായുമൊക്കെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം നിരവധി ആരാധകരെയാണ് സമ്പാദിച്ചത്. ആര്യ ബാബു എന്ന പേര് ചിലപ്പോൾ പലർക്കും പരിചയം കാണില്ലഎന്നാൽ ബഡായി ബംഗ്ലാവിലെ ആര്യ എന്ന് പറഞ്ഞാൽ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും. അത്രയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രോഗ്രാം ആയിരുന്നു ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ആര്യ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറാൻ അധിക നാൾ വേണ്ടി വന്നില്ല.

ബിഗ്‌ബോസ് മലയാളം സീസൺ 2ൽ മത്സരാർത്ഥിയായ എത്തിയതോടു കൂടി ആര്യരുടെ പ്രേക്ഷക പ്രീതി ഇരട്ടിയാകുകയായിരുന്നു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ആര്യ. തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കു വെക്കാറുളളത്. ഇതൊക്കെയും സോഷ്യൽ ലോകത്തു വൈറൽ ആയി മാറാറുമുണ്ട്. ഗ്ലാമർ ഫോട്ടോകൾക്ക് താഴെ കമന്റുമായി എത്തുന്ന ഞരമ്പ് രോഗികൾക്ക് തകർപ്പൻ മറുപടി കൊടുക്കാനും ഒരു മടിയുമില്ല ആര്യയ്ക്ക്. ഞരമ്പ് രോഗികൾക്ക് മാത്രമല്ല തന്റെ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാനും താരം സമയം കണ്ടെത്താറുണ്ട്.

2008 ലാണ് ആര്യ വിവാഹിതയാകുന്നത്. സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനും സോഫ്റ്റ്‌വെയർ എഞ്ചിനീറുമായ രോഹിതിനെയാണ് ആര്യ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധം അധിക നാൾ നീണ്ടു പോയില്ല. 2018 ൽ ഇരുവരും വിവാഹ മോചിതരായി എന്ന് വ്യക്തമാക്കി ആര്യ തന്നെ രംഗത്ത് വന്നിരുന്നു. ഈ ബന്ധത്തിൽ റോയ എന്നൊരു മകളുമുണ്ട് ആര്യയ്ക്ക്. ഇരുവരും വിവാഹ മോചിതരായെങ്കിലും തങ്ങൾ അടുത്ത സുഹൃത്തുക്കളായി തന്നെ തുടരുമെന്നും മകളുടെ കാര്യങ്ങൾ രണ്ടു പേരും കൂടി ചേർന്നാണ് തീരുമാനിക്കുന്നതെന്നും ആര്യ പറഞ്ഞിട്ടുണ്ട്.

Arya with her father and daughter

ഇപ്പോഴിതാ വനിതക്ക് വേണ്ടി നൽകിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആര്യ മകൾ റോയയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഞങ്ങളെ വേണ്ടാത്തവരെ ഓർത്തു എന്തിനു ജീവിതം പാഴാക്കണം എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പുറത്തു വന്നത്. ഒറ്റയ്ക്ക് മകളെ വലതുകൈ എന്നത് ഒരു ഭാരമല്ല എന്ന തലകെട്ടാണ് മകളെ ചേർത്ത് പിടിച്ചുള്ള ചിത്രത്തിന്റെ തലക്കെട്ട്. ഈ ഫോട്ടോഷൂട്ടിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

ഫോട്ടോഷൂട്ടിനായി അമ്മയുടെ കൈ പിടിച്ചു റോയ എത്തുമ്പോൾ ആദ്യം കുറച്ചു നാണം ഒക്കെ ഉണ്ടായിരുന്നെങ്കിലും ഫോട്ടോഷൂട്ട് തുടങ്ങിയതോടെ ആള് ഉഷാറായി. ഒരേ കോസ്റ്റ്യുമിൽ അണിഞ്ഞൊരുങ്ങി എത്തിയ അമ്മയും മകളും ഫോട്ടോഷൂട്ട് അതിമനോഹരമായിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഫോട്ടോഷൂട്ടിന്റെ ഒന്ന് രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ബാക്കി ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

x