ഞങ്ങളെ തെറിപറയുന്ന പണിയില്ലാത്തവന്മാരേ നിങ്ങൾക്ക് ഞങ്ങളിത് സമർപ്പിക്കുന്നു ; തകർപ്പൻ മറുപടിയുമായി അമൃത സുരേഷ്

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കുറിച്ചും ഗായിക അമൃതാ സുരേഷിനെ കുറിച്ചുമാണ്. അവർ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ ലോകത്തെ ഈ ചർച്ചകൾക്ക് കാരണം. മുൻപേ വിവാഹിതരായ ഇരുവരും തങ്ങളുടെ പങ്കാളികളുമായി പിരിഞ്ഞു താമസിച്ചു വരികയായിരുന്നു. അതിനിടയിലാണ് ഇരുവരും ഇഴുകിച്ചേർന്നുള്ള ഒരു ചിത്രം പങ്കു വെക്കുന്നത്. ശേഷം ഒരു പ്രമുഖ മാധ്യമത്തോട് ഇരുവരും പ്രണയത്തിലാണെന്നും സ്ഥിരീകരിച്ചിരുന്നു.
“പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്” എന്ന തലക്കെട്ടോടെയായിരുന്നു ഗോപി സുന്ദർ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രത്തിന് നേരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. വളരെ മോശം തരത്തിലുള്ള കമന്റുകളാണ് ചിലർ ഇവർക്കെതിരെ ഇടുന്നതു. 100% ശതമാനം സാക്ഷരത അവക്ഷപ്പെടുന്ന കേരളത്തിലാണ് ഇരുവർക്കും പ്രണയിച്ചതിന്റെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇപ്പോഴിതാ ഇവരെ വിമർശിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്.
കഴിഞ്ഞ ദിവസമായിരുന്നു ഗോപി സുന്ദറിന്റെ ജന്മദിനം. ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്ന് അമൃതയും സഹോദരി അഭിരാമിയും ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനെതിരെയും വ്യാപക സൈബർ ആക്രമണം ആണ് ഉണ്ടായത്. അമൃതയെയും ഗോപി സുന്ദറിനെയും മോശക്കാരാക്കി അസഭ്യ കമന്റുകളായിരുന്നു കൂടുതലും. ഇതിനു ശേഷം അമൃതയും മകളും ഗോപി സുന്ദറും ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ പോയ ഒരു ചിത്രം കൂടി അമൃത പങ്കുവെച്ചു. ആ ചിത്രത്തിൽ മകളെ ഉൾപ്പടെ അസഭ്യം പറഞ്ഞു രംഗത്തെത്തിയിരുന്നു ചിലർ.
വിമർശകർ മലക്കെതിരെ വരെ തിരിഞ്ഞതോടെയാണ് ശക്തമായ മറുപടിയുമായി അമൃത എത്തിയിരിക്കുന്നത്. അമൃതയും ഗോപി സുന്ദരുമൊത്തുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് വിമര്ശകര്ക്കുള്ള അമൃതയുടെ മറുപടി. മുട്ടക്കറിയും കഴിക്കുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് അമൃത ഇങ്ങനെ കുറിച്ച്. വേറെ ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവർക്ക് ഞങ്ങളീ പുട്ടും മുട്ടക്കറിയും ഡെഡിക്കേറ്റ് ചെയ്യുന്നു. അമൃതയുടെ ഈ കമന്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ ലോകം. ഇത് കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
x