അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് അമ്മയായി ; അമ്മയ്ക്കും കുഞ്ഞിനും സുഖം അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം എന്ന് പോസ്റ്റിട്ട് താരം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ ആളാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ തന്റെ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അതുകൊണ്ടു തന്നെ അശ്വതിക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇങ്ങനെ ടെലിവിഷൻ ശോകളിൽ അവതാരികയായി ഇരിക്കുമ്പോഴാണ് താരത്തിന് ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നത്. പരമ്പരയിൽ ഉത്തമന്റെ ഭാര്യയായ ആശ ആയിട്ടാണ് താരം അഭിനയിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ താരത്തിന്റെ ഈ വേഷം പ്രേക്ഷക പ്രീതി നേടി. ഒരു വീട്ടിൽ നടക്കുന്ന രസകരമായ കാര്യങ്ങളാണ് ഈ പരമ്പരയിലൂടെ പറയുന്നത്.


താരം സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ ആളാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെയും കുടുംബതിന്റെയും വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇവയിൽ പലതും ഇന്ന് വയലാവാറുണ്ട് . രണ്ടാമതൊരു കുട്ടിക്ക് വേണ്ടിയുള്ള തന്റെ കാത്തിരിപ്പിനെ പറ്റിയുള്ള വാർത്ത താര നേരത്തെതന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. പുതിയ അതിഥി സെപ്റ്റംബറിൽ എത്തുമെന്നായിരുന്നു താരം നേരത്തെ അറിയിച്ചത്. എന്നാൽ കുട്ടി നേരത്തെ തന്നെ ഉണ്ടായി. ഇപ്പോൾ തനിക്ക് രണ്ടാമതൊരു കുട്ടി ഉണ്ടായ സന്തോഷ വാർത്ത താരത്തിന്റെ സുഹൃത്താണ് പ്രേക്ഷകരെ അറിയിച്ചത്.

താരത്തിന്റെ ആദ്യ മകളുടെ പേര് പത്മ എന്നാണ്. തങ്ങൾക്ക് രണ്ടാമതൊരു കുട്ടി ഉണ്ടാകാൻ പോകുന്നു എന്ന് അറിഞ്ഞ് ഏറ്റവും കൂടുതൽ സന്തോഷിച്ചത് മകളാണെന്ന് നേരത്തെ തന്നെ അശ്വതി പറഞ്ഞിട്ടുണ്ട്. പത്മജയ്ക്ക് ആൺകുട്ടിയെക്കാളും ഇഷ്ടം അനിയത്തി ആണ് എന്ന് പദ്മ പറഞ്ഞ കാര്യവും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ അതു പോലെ തന്നെ പത്മക്ക് ഒരു അനിയത്തി കുട്ടിയെ ലഭിച്ച സന്തോഷത്തിലാണ് അവൾ. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ വിവാഹ വാർഷിക ഫോട്ടോകൾ പ്രേക്ഷകരുമായി പങ്കുവെച്ചുകൊണ്ട് താരം എത്തിയിരുന്നു.

സെപ്റ്റംബർ 12 നായിരുന്നു തന്റെ ഡെലിവറി തീയതി എന്ന് അശ്വതി നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കാത്തിരുന്ന വാർത്ത എത്തിയിരിക്കുകയാണ്. താരത്തിന് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. ഈ വാർത്ത കേട്ട് താരത്തിന്റെ പ്രേക്ഷകരെല്ലാം വളരെ സന്തോഷത്തിലാണ്. കുടുംബ വിശേഷങ്ങള്‍ക്കൊപ്പം തന്നെ സാമൂഹിക വിഷയങ്ങളിലുളള തന്റെ അഭിപ്രായങ്ങളും നിലപാടുകളും താരം അറിയിക്കാറുണ്ട്. കുറച്ചുനാളുകളായി ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചാണ് സമൂഹ മാധ്യമങ്ങളില്‍ അശ്വതി എത്തുന്നത്.

ഇപ്പോളിതാ രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ ചോദിച്ച് ഫോളോവേഴ്‌സ് എത്താറുണ്ട്. ഞങ്ങളുടെ പ്രണയകഥയും, പദ്മയെ കുറിച്ചും, പ്രഗ്നന്‍സി സമയങ്ങളെ കുറിച്ചുമൊക്കെ ചോദിക്കാറുണ്ട്. ഈ കാരണത്താലാണ് താരം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത് എന്ന് പറഞ്ഞിട്ടുണ്ട്. ഒരു നടി എന്നതിലുപരി താരം ഒരു നല്ല കവി കൂടിയാണ്. സമൂഹത്തിൽ നടക്കുന്ന പലപ്രശ്നങ്ങൾക്കും എതിരെ താരം പ്രതികരിക്കുന്നത് പതിവാണ്.

x