വിവാഹദിവസം പ്രിയ നടി എലീന ധരിച്ച സാരിയുടെ പ്രത്യേകതകളും രഹസ്യവും എന്താണെന്ന് കണ്ടോ ? ശരിക്കും അമ്പരപ്പിച്ചു എന്ന് ആരാധകർ

നടിയായും അവതാരകയായും ബിഗ് ബോസ് മത്സരാർത്ഥിയുമായ എലീന പടിക്കലിനെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല ..മികച്ച അവതരണം കൊണ്ടും അഭിനയം കൊണ്ടും വളരെ വേഗമാണ് താരം പ്രേക്ഷക ശ്രെധ നേടിയെടുത്തത് . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെയായിരുന്നു എലീന ഏറെ സ്രെധിക്കപ്പെട്ടത് . ബിഗ് ബോസ്സിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രെധ നേടിയിരുന്നു .. ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ താരം എലീനയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . രോഹിത്ത് ആണ് എലീനയുടെ കഴുത്തിൽ താലി ചാർത്തിയത് ..രാവിലെ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയ ശേഷം വൈകുന്നേരം ക്രിസ്ത്യൻ ബ്രൈഡൽ ലുക്കിലാണ് താരം റിസപ്‌ഷന് എത്തിയത് ..താരത്തിന്റെ വിവാഹ വിഡിയോകളും ചിത്രങ്ങളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട് . ഇപ്പോഴിതാ വിവാഹ ദിവസം എലീന ധരിച്ച വസ്ത്രത്തിന്റെ പ്രത്യേകതകളും രഹസ്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത് ..

ഇക്കഴിഞ്ഞയിടക്ക് വിവാഹിതയായ നടി മൃദുല വിജയ് യുടെ തീം തന്നെയായിരുന്നു എലീനയും സ്വീകരിച്ചത് . കാഞ്ചിപുരത്ത് ബ്യുട്ടിക് നടത്തുന്ന ആര്യയാണ് എലീനയുടെ വിവാഹ സാരി ഒരുക്കി നൽകിയത് . വിവാഹത്തിന് എലീന അണിഞ്ഞ വസ്ത്രത്തിൽ ചില പ്രത്യേകതകളും രഹസ്യങ്ങളും ഉണ്ടായിരുന്നു . വിവാഹസാരിക്കൊപ്പം എലീന ധരിച്ച ബ്ലൗസിൽ വധുവിനെയും വരനെയും കൊണ്ടുവരുന്നതാണ് ചെയ്തിരിക്കുന്നത് . വരനെ കുതിരപ്പുറത്തും വധുവിനെ മഞ്ചലിലും കൊണ്ടുവരുന്ന ചിത്രങ്ങളാണ് നൽകിയിരിക്കുന്നത് . മാത്രമല്ല സാരിയിൽ അപ്പനും അമ്മയും ചേർന്നൊരു ആശംസയും എഴുതിയിട്ടുണ്ടായിരുന്നു ..മധുരംവെപ്പ് , ഹാൽദി , ബ്രൈഡൽ ഷവർ തുടങ്ങിയ താരത്തിന്റെ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . എല്ലാം പ്രതീക്ഷിച്ചത് പോലെ ഗംഭീരമായി തന്നെ നടന്നു എന്നാണ് എലീനയും പറയുന്നത് . എന്തായാലും എലീനയുടെയും രോഹിതിന്റെയും വിവാഹം ഇപ്പോൾ ആരധകരും സോഷ്യൽ ലോകവും ഏറ്റെടുത്തു വൈറലാക്കി മാറ്റിയിട്ടുണ്ട്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എലീനയും രോഹിതും വിവാഹിതരായത് .. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ എത്തിയതോടെയാണ് പ്രേക്ഷകർക്കിടയിൽ താരം ഏറെ ശ്രെധ നേടിയത് . ബിഗ് ബോസ്സിൽ വെച്ച് തന്നെയായിരുന്നു തന്റെ പ്രണയത്തെക്കുറിച്ചും എലീന വെളിപ്പെടുത്തിയത് . താൻ പ്രണയത്തിലാണെന്നും കോളേജിൽ പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത് എന്നും , വീട്ടിൽ ഇപ്പോഴും സമ്മതിച്ചിട്ടില്ലന്നും വെളിപ്പെടുത്തിയിരുന്നു .. വീട്ടുകാരുടെ സമ്മതം ലഭിക്കുന്നത് വരെ കാത്തിരിക്കുമെന്നും ഒളിച്ചോടി വിവാഹം കഴിക്കില്ലന്നും എലീന ഷോ യിൽ വെച്ച് തുറന്നു പറഞ്ഞിരുന്നു . ഒടുവിൽ വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇരു കുടുംബക്കാരും ഇരുവരുടെയും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു . തിരുവനന്തപുരത്ത് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിചയം നടന്നത് . വിവാഹ നിച്ചയത്തിന്റെ വീഡിയോ യും ചിത്രങ്ങളും എല്ലാം അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു

 

Articles You May Like

x