മലയാളി ആരധകരുടെ പ്രിയ നടൻ ജികെ പിള്ള അന്തരിച്ചു , കണ്ണീരോടെ ആരാധകരും സിനിമാലോകവും

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മിനിസ്ക്രീൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ജി.കെ പിള്ള അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചിരിക്കുന്നത് പ്രമുഖ മാധ്യമങ്ങൾ എല്ലാവരും മ, ര,ണവാർത്ത റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 97 മത്തെ വയസ്സിൽ ആണ് അദ്ദേഹം മരണപ്പെട്ടത്. 1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനാണ് ജി കെ പിള്ള.. അദ്ദേഹത്തിൻറെ യഥാർത്ഥ പേര് ജി കേശവപിള്ള എന്നാണ്. പക്ഷേ മലയാള സിനിമ ഇൻഡസ്ട്രി അദ്ദേഹം അറിയപ്പെടുന്നത് ജികെ പിള്ള എന്ന പേരിലാണ് .ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. സിനിമാരംഗത്ത് വരുന്നതിനു മുൻപ് അദ്ദേഹം 12 വർഷം പട്ടാളത്തിൽ ആണ് ജോലി ചെയ്തത് . പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം 12 വർഷത്തെ പ്രവൃത്തിപരിചയത്തിന് ശേഷമാണ് അഭിനയരംഗത്തേക്ക് വരുന്നത്. മലയാള സിനിമയിലെ എവർഗ്രീൻ താരം പ്രേംനസീറിനെ പരിചയപ്പെട്ടു കൊണ്ടാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത് .അദ്ദേഹമാണ് സിനിമാ ഇൻഡസ്ട്രിയിലെക്ക് കൈപിടിച്ചു കയറ്റിയത്. സ്നേഹസീമ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് .

 

1954 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഏകദേശം 325 ലധികം മലയാള സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിൽ എല്ലാം വില്ലൻവേഷങ്ങൾ തന്നെയാണ് താരത്തെ തേടിയെത്തിയത്. എൺപതുകളുടെ അവസാന കാലഘട്ടത്തിൽ വരെ അദ്ദേഹം മലയാള സിനിമയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് ടെലിവിഷൻ രംഗത്തേക്ക് വന്നത് .2005 മുതൽ മലയാളം മിനിസ്റ്റർ പരമ്പരകൾ സജീവമായതോടെ ആണ് കെ ജി കെ പിള്ള മിനിസ്ക്രീൻ പരമ്പരകളിലും ശ്രദ്ധനേടിയത്.
ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട പരമ്പര കുങ്കുമപ്പൂവ് ആയിരുന്നു .അതിലെ കഥാപാത്രം മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു.

അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ ഒട്ടേറെ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് തിരിച്ചുവരവ് നടത്തിയിരുന്നു .അദ്ദേഹത്തിന് 6 മക്കളാണുള്ളത് .ഭാര്യയുടെ പേര് ഉത്പലാക്ഷിയമ്മ. അവർ വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടിരുന്നു. മക്കൾ പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ എന്നിവരാണ്.

മലയാളസിനിമയിലെ ഏറ്റവും മുതിർന്ന കാരണവർ ജി. കേശവപിള്ള എന്ന ജി. കെ. പിള്ള കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു എന്നും മലയാള ചലച്ചിത്ര രംഗത്ത് എല്ലാ തലമുറകളുടെയും കൂടെ പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് അദ്ദേഹം കുറെ അധിക കാലം കലാരംഗത്ത് നിന്ന് അകന്നു നിന്ന അദ്ദേഹം 1998 ൽ വിജി തമ്പി സംവിധാനം ചെയ്‌തുനിർമ്മിച്ച ” ബ്ലാക് & വൈറ്റ് എന്ന ഏഷ്യാനെറ്റ്‌ സീരിയലിലൂടെയാണ് കലാരംഗത്തേക്ക് തിരിച്ചു വന്നത് .വിഷ്ണുപാദത്തിൽ വിലയം പ്രാപിച്ച ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു എന്ന് വിജി തമ്പി സോഷ്യൽ മീഡിയയിലൂടെ അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് കുറിച്ചിട്ടുണ്ട്. മിനിസ്ക്രീൻ പരമ്പരകളിലൂടെ യും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരും അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ  പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്

x