നടി മീന രണ്ടാമതും വിവാഹിതയാകാൻ പോകുന്നു! പ്രതികരിച്ച് താരത്തിന്റെ ആത്മസുഹൃത്ത് രേണുക

തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് നടി മീന. 1982 ശിവാജി ഗണേശൻ നായകനായ നെഞ്ചങ്ങൾ എന്ന സിനിമയിൽ ബാലനടിയായി തന്റെ കരിയർ ആരംഭിച്ച താരം ശിവാജി ഗണേശൻ, രചനികാന്ത് തുടങ്ങിയവരുടെയെല്ലാം സിനിമകളിൽ ബാല താരമായി തന്നെ അഭിനയിക്കുകയുണ്ടായി. അൻപുള്ള രജനീകാന്ത് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ പ്രശംസയും നിരൂപകപ്രീതിയും ഒരുപോലെ നേടി. ഇതോടെ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളായി മീനയുടെ പേരും മാറുകയായിരുന്നു. 45ലധികം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച താരത്തിന് സിനിമയിലെ തിരക്ക് കാരണം എട്ടാം ക്ലാസിൽ വച്ച് വിദ്യാഭ്യാസം നിർത്തേണ്ടിവന്നു. പിന്നീട് സ്വകാര്യ കോച്ചിങ്ങിലൂടെ പത്താം ക്ലാസ് പാസവുകയായിരുന്നു.

ഭരതനാട്യം നർത്തകി കൂടിയായ താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറുഭാഷകളിൽ പ്രാവണ്യമുള്ള ആൾ കൂടിയാണ്. 1989 ഒരു പുതിയ കഥ എന്ന സിനിമയിൽ ആദ്യമായി നായിക കുപ്പായം അണിഞ്ഞു. പിന്നെ സീതാരാമയ്യ കാരി മന വരലു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ആന്ധ്ര ഗവൺമെന്റിന്റെ നന്ദി അവാർഡും കരസ്ഥമാക്കി. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികമായാൽ ഒരാളായി മീന വളരുകയായിരുന്നു. 1995ൽ കന്നട സിനിമ ലോകത്തേക്കും ചേക്കേറി.1984 ൽ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലെ ബാലനടിയുടെ വേഷത്തിലൂടെയാണ് മീന മലയാളത്തിലേക്ക് എത്തുന്നത്. ആ വർഷം തന്നെ മനസ്സറിയാതെ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.

പിന്നീട് 1991ൽ സാന്ത്വനം എന്ന ചിത്രത്തിൽ നായികയായി മലയാളസിനിമയിൽ ശക്തമായ ചുവടുറപ്പിക്കുകയും ചെയ്തു. 1997 മോഹൻലാലിൻറെ നായികയായി വർണ്ണപ്പകിട്ട്, ജയറാമിന്റെ നായികയായി കുസൃതി കുറുപ്പ് എന്നി ചിത്രത്തിലും അഭിനയിച്ചു. ഫ്രണ്ട്സ്, കഥ പറയുമ്പോൾ, ഉദയനാണ് താരം, ദൃശ്യം എന്നീ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങൾ ഇന്നും കയ്യടി നേടുന്നവയാണ്. സിനിമ കൂടാതെ തമിഴ്, തെലുങ്ക് സീരിയലുകളിലും താരം അഭിനയിച്ചു വരുന്നു. നല്ലൊരു ഗായിക കൂടിയായ താരം ചില ആൽബങ്ങളിൽ ഗാനമാലപിച്ചും തൻറെ കഴിവ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. കാതൽ സടുകുടു എന്ന തമിഴ് ചിത്രത്തിൽ ഒരു ഗാനം താരം ആലപിച്ചിട്ടുണ്ട്.

തമിഴ് നടനായ വിക്രമിന്റെ കൂടെ 16 വയതിനിലെ, കാതലിസം എന്നീ പോപ്പ് ആൽബങ്ങളും മീന പുറത്തിറക്കുകയുണ്ടായി. ചലച്ചിത്ര പിന്നണിഗായികയാകുവാനും തനിക്ക് സാധിക്കുമെന്ന് താരം തെളിയിച്ചു. ഒരു തമിഴ് സിനിമയിൽ പത്മപ്രിയയ്ക്ക് ശബ്ദം നൽകിക്കൊണ്ട് ഡബ്ബിങ്ങിലും തന്റെ കരവിരുത് തെളിയിച്ച താരം വിവാഹിതയായത് 2009 ലാണ്. ബാംഗ്ലൂർ ബേസ്ഡ് സോഫ്റ്റ്‌വെയർ എൻജിനീയറായ വിദ്യാസാഗർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. നൈനിക വിദ്യാഭ്യാസാഗർ എന്ന ഒരു മകളാണ് ഇവർക്കുള്ളത്.തെരി എന്ന തമിഴ് ചിത്രത്തിൽ വിജയുടെ ഒപ്പം തന്റെ അഞ്ചാം വയസ്സിൽ അഭിനയം കാഴ്ചവച്ച നൈനിക സിനിമ പ്രേമികൾക്ക് സുപരിചിതയാണ്. 2022 ജൂൺ 28നാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു വിദ്യാഭ്യാസ സാഗറിന്റെ മരണം.

ഇപ്പോൾ താരം രണ്ടാമതും വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ബന്ധുക്കളുടെ നിർബന്ധം മൂലം മകൾക്കുവേണ്ടി മീന രണ്ടാമതും വിവാഹിതയാകുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന വാർത്ത. ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് താരത്തിന്റെ അടുത്ത സുഹൃത്തായി രേണുക. സംരംഭക കൂടിയായ രേണുക പറയുന്നത് ഇങ്ങനെ… എനിക്ക് എല്ലാ കാര്യങ്ങളിലും ഉപദേശം നൽകുന്നയാളാണ് മീന. സഹോദരിയെ പോലെയാണ് എന്നെ മീന കണ്ടിട്ടുള്ളത്. അവർ വീണ്ടും വിവാഹിത ആകുന്നു എന്ന വാർത്ത ശരിയല്ല. ഞാൻ ഈ വാർത്ത മുമ്പും കേട്ടിരുന്നെങ്കിലും വലിയ കാര്യമാക്കിയില്ല. താരത്തിന്റെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മീന വിവാഹിതയാകാൻ പോകുന്നത് എന്നൊക്കെ മാധ്യമങ്ങൾ പറയുന്നത് തെറ്റാണ് എന്നായിരുന്നു.

x