ഏഴാം വയസിൽ മാതാപിതാക്കൾ മരിച്ചപ്പോൾ രാജേശ്വരിയെ ഏറ്റെടുത്ത് വളർത്തി; ഇരുപത്തിരണ്ടാം വയസിൽ വിവാഹപ്രായമായപ്പോൾ വരനെ കണ്ടുപിടിച്ച് കൈപിടിച്ച് ഏൽപ്പിച്ച അബ്ദുള്ളയും ഖദീജയും

അച്ഛനും അമ്മയും നഷ്ടപ്പെട്ട പെൺകുട്ടിയെ ഏറ്റെടുത്ത് വളർത്തി വലുതാക്കി ഒടുവിൽ അവൾക്ക് അനുയോജ്യമായ വരനെ കണ്ടുപിടിച്ചു മാതൃകയാവുകയാണ് കാഞ്ഞങ്ങാട് അബ്ദുള്ള ഖദീജ ദമ്പതികൾ. ഏഴാമത്തെ വയസിലാണ് രാജേശ്വരിക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്നത്. പിന്നീടങ്ങോട്ട് എങ്ങനെ ജീവിക്കണം എന്ന് അറിയാതിരുന്ന ആ കൊച്ചു പെൺകുട്ടിയെ ഏറ്റെടുത്ത് വളർത്തി വലുതാക്കാൻ തീരുമാനിക്കുകയായിരുന്നു കദീജയും അബ്ദുള്ളയും. ഇവർക്ക് 3 ആൺമക്കളുണ്ട്. തങ്ങളുടെ മക്കളോടൊപ്പം രാജേശ്വരിയെ മകളായി വളർത്തി, ഒടുവിൽ ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹ ചടങ്ങുകളും സംഘടിപ്പിച്ച കൊണ്ട് രാജേശ്വരി യെ കൈ പിടിച്ചേൽപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ വിവാഹത്തിൻറെ ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. അബ്ദുള്ളയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങുന്ന രാജേശ്വരിയെ ചിത്രത്തിൽ കാണാം.

കാഞ്ഞ ങ്ങാട്ടെ മാന്യോട്ട് ക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി.അതിഥികൾക്ക് സമൃദ്ധമായ സദ്യയും നൽകി ചടങ്ങ് മംഗളമാക്കി യാണ് അബ്ദുള്ള തന്റെ പിതൃകർത്തവ്യം പൂർത്തീകരിച്ചത്.മക്കൾ ഷമീമും നജീബും ഷെരീഫും വരൻ വിഷ്ണു പ്രസാദിനെ സഹോദര ന്മാരുടെ സ്ഥാനത്ത്നിന്ന് ചന്ദനംതൊട്ട് സ്വീകരിച്ച് കതിർ മണ്ഡപത്തിലേക്ക് ആനയിച്ചത് കണ്ടപ്പോൾ കണ്ടു നിന്നവർക്ക് അത്ഭുതമായിരുന്നു. മതമോ ജാതിയോ നോക്കാതെ ഹിന്ദു പെൺകുട്ടിയെ വളർത്തിവലുതാക്കി അവളെ ഹിന്ദു മതാചാരപ്രകാരം തന്നെ വിവാഹം കഴിപ്പിച്ച് ഒരു അച്ഛനെയും സഹോദരങ്ങളുടെയും കർത്തവ്യങ്ങൾ നിർവഹിച്ച ഈ കുടുംബത്തിന് ഒരുപാട് പേരാണ് ആശംസകൾ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ 7-ാം വയസ്സിൽ മാതാപിതാക്കൾ മരിച്ച് അനാഥയായ രാജേശ്വരിയെ കാഞ്ഞങ്ങാട്ടെ അബ്ദുള്ള ഖദീജ ദമ്പതികൾ മകളായി ഏറ്റെടുത്തു വളർത്തി ,പിന്നീട് വളർത്തി വലുതാക്കി,പഠിപ്പിച്ചു.

ഒടുവിൽ വയസ്സ് 22 തികഞ്ഞ് വിവാഹ പ്രായം എത്തിയപ്പോൾ, അനുയോജ്യനായ വരനെ കണ്ടെത്തി കാഞ്ഞ ങ്ങാട്ടെ മാന്യോട്ട് ക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി. അതിഥികൾക്ക് സമൃദ്ധമായ സദ്യയും നൽകി ചടങ്ങ് മംഗളമാക്കി യാണ് അബ്ദുള്ള തന്റെ പിതൃകർത്തവ്യം പൂർത്തീകരിച്ചത്…മക്കൾ ഷമീമും നജീബും ഷെരീഫും വരൻ വിഷ്ണു പ്രസാദിനെ സഹോദര ന്മാരുടെ സ്ഥാനത്ത്നിന്ന് ചന്ദനം തൊട്ട് സ്വീകരിച്ച് കതിർ മണ്ഡപത്തിലേക്ക് ആനയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്വിവാഹാനന്തരം വരന്റെ ഗൃഹത്തിലേ ക്ക് യാത്ര തിരിച്ച രാജേശ്വരിയെ നിറ കണ്ണുകളോടെയാണ് അബ്ദുള്ളയുടെ കുംടുംബവും ബന്ധുക്കളും യാത്രയാ ക്കിയത്.മാതൃകാ സമ്പന്നമായ സത് പ്രവൃത്തി. ഇതാണ് ശരിക്കും നാനാത്വത്തിൽ ഏകത്വം. വേഷങ്ങളിലേക്ക് തുറിച്ച് നോക്കുന്നതിന് മുമ്പ് ഇത്തരം സഹൃദയത്വങ്ങളാണ് നാമെല്ലാം കൂടുതൽ കാണാൻ ശ്രമിക്കേണ്ടത്. നിരവധി പേരാണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ വന്നപ്പോൾ കാഞ്ഞങ്ങാട്ടെ അബ്ദുള്ളയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ്രംഗത്തെത്തിയത്

Articles You May Like

x