Latest News

ആൽബത്തിൽ അഭിനയിക്കാനെത്തിയ നടിയെ ലോഡ്ജിൽവെച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം; നടൻ വി മധുസൂദനനെതിരെ കേസ്

ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്നും മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിനിമാ താരവും മുൻ ഡിവൈഎസ്പിയുമായ വി മധുസൂദനനെതിരെ കേസ്. നടൻ കൂടിയായ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി വി മധുസൂദനന് എതിരെയാണ് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ഐപിസി 354 പ്രകാരം കേസെടുത്തത്. ഇയാളെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.

കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽവെച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൽബത്തിൻ്റെ ചിത്രീകരണത്തിനായി കാസർഗോഡ് എത്തിയതാണ് യുവതി. ഒരു സംവിധായകൻ മുഖേനയാണ് യുവതി ആൽബത്തിൽ അഭിനയിക്കാൻ എത്തിയത്. ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണു ബേക്കൽ ഡിവൈസ്പിക്ക് 28 കാരിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലെെം​ഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തുവെന്നാണ് വിവരങ്ങൾ. ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനുമാണ് ഇദ്ദേഹം. കണ്ണൂർ വിജിലൻസിൽ നിന്നാണ് മധുസൂദനൻ വിരമിച്ചത്.

2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. കൂടാതെ അന്‍ഡ്രോയിഡ് കുഞ്ഞപ്പനലും, കക്ഷി അമ്മിണിപ്പിള്ളയിലും അഭിനയിച്ചിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago