വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങള്‍ മുതൽ പ്രശ്നങ്ങളാണ് ; നമുക്കൊരു കഷ്ടകാലം വരുമ്പോഴാണ് കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് ശെരിക്കും മനസിലാകുന്നത് – കാവ്യ

ജനപ്രിയ നായകനായ ദിലീപും കുടുംബവും വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ചർച്ചാവിഷയമാവുകയാണ് ഇപ്പോൾ. ഒരു സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഇപ്പോൾ ഈ താര കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയെ ഏറെ വിസ്മയിപ്പിച്ച നായകനും, നായികയും ആണ് ഇവർ. ഇരുവരും ഒരുമിച്ച് ആദ്യമായി അഭിനയിച്ച സിനിമായണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ, ആ സിനിമയ്ക്കു ശേഷം മലയാളി മനസുകളിൽ മറക്കാനാകാത്ത പ്രണയജോഡികളായി താരങ്ങൾ ഇടം പിടിച്ചു തുടങ്ങി . പിന്നീടങ്ങോട്ട് ഒട്ടനവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് ആയിരുന്നു വെളിത്തിരയിൽ അരങ്ങേറിയത്. ഒരുപാടു ചിത്രങ്ങളിൽ ഒന്നായ ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നായി. താര വിവാഹത്തിന് ശേഷം കേരളത്തെയാകെ മുൾമുനയിൽ നിർത്തുന്ന വാർത്താക്കളായിരുന്നു പിന്നീട് താര കുടുംബത്തിൽ അരങ്ങേറിയത്. ഈയിടെ കാവ്യ ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിന്റെ വിശേഷങ്ങളും, താരം അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെ കുറച്ചു ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചര്ച്ചയാകുന്നത് .

കുട്ടിക്കാലം മുതൽ മലയാളസിനിമയിൽ മുഖമുദ്ര ചാർത്തിയ താരമാണ് കാവ്യാമാധവൻ. പക്ഷേ ഇന്ന് താരങ്ങൾ ഒരുപാട് മാനസിക പ്രതിസന്ധികൾ അനുഭവിക്കുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പൂർണമായും അകന്നു നിൽക്കുകയാണ് കാവ്യാ, സമൂഹമാധ്യമങ്ങളിൽ പോലും സജീവമല്ലാത്ത കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആഗ്രഹമാണ്. ഇപ്പോൾ കാവ്യ മകൾ മഹാലക്ഷ്മിയുടെ വളരെ തിരക്കിലാണ്, ഈ അടുത്തിടെ കാവ്യമാധവൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ കടന്നു പോകുന്നത് വളരെ വലിയ മാനസിക പ്രതിസന്ധി കൂടിയാണെന്ന്.

കാവ്യാമാധവൻ പറഞ്ഞത് ഇങ്ങനെയാണ് “ദിലീപേട്ടനും ഞാനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ആ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറഞ്ഞു. എല്ലാം ദൈവത്തിന്റെ ഒരു തീരുമാനമായിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങള്‍ മുതൽ പ്രശ്നങ്ങലാണ്, ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു അന്ന്. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നത്.”

അന്നു മുതൽ ഇന്നു ഈ നിമിഷം വരെ വളരെ ബുദ്ധിമുട്ടിയാണ് ജീവിച്ചു വന്നിരുന്നത് എന്നും. മാനസിക പ്രതിസന്ധികൾ അനുഭവിച്ചും , ഒരുപാട് വിഷമകരമായ ഘട്ടങ്ങളിലൂടെ കടന്നു പോയിരുന്നു നടി കാവ്യയും കുടുംബവും. താരത്തിന്റെ ജീവിതത്തിൽ നടന്ന പ്രതിസന്ധികൾ എല്ലാം നാളെ ഒരു ദിവസം സമൂഹം മനസ്സിലാക്കുമെന്നും, ഈ ഒരു പ്രശ്നത്തിന്റെ പേരിൽ നടന്ന ഒരു കാര്യവും മറന്നു പോകാതിരിക്കുവാൻ ദിലീപിന്റെ അടുത്ത് കാവ്യ പറയുമായിരുന്നു എന്നും , നമുക്ക് ഒരു വിഷമഘട്ടം വരുമ്പോഴാണ് കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് മനസിലാകുന്നത്. കാവ്യയുടെ ആദ്യ വിവാഹ മോചനം നേടിയ സമയത്തും പലരും കൂടെ നിന്ന് ചതിച്ചിരുന്നു എന്നും കാവ്യാ പറയുന്നു. പക്ഷേ ഒരുപാട് പ്രതിസന്ധികൾ ഉണ്ടെങ്കിലും താനും തന്റെ കുടുംബവും അത് നേരിടുമെന്ന് അഭിമുഖത്തിൽ കാവ്യ പറഞ്ഞു നിർത്തി.

x