കെവിൻ്റെ വീട്ടിൽ നീനു ഇല്ല, സ്വന്തം വീട്ടിലേക്ക് നീനു തിരിച്ചുപോയോ? ; ആ ചോദ്യങ്ങൾക്കുള്ള ഉത്തരമിതാ

ഒരുകാലത്ത് ഉത്തരേന്ത്യയിലും,തമിഴ്നാട്ടിലും മാത്രം കേട്ട്കേൾവി ഉണ്ടായിരുന്ന ഒന്നാണ് ‘ദുരഭിമാനക്കൊലകൾ’. എന്നാൽ അൽപ്പമൊന്ന് മാറി ഇങ്ങ് കേരളത്തിലേയ്ക്ക് സഞ്ചരിച്ചാലും മലയാളികൾക്കിടയിലും അത് സംഭവിച്ചിട്ടുണ്ടെന്ന് ഓർമപ്പെടുത്തുകയാണ് മരണത്തിലും ജീവിക്കുന്ന ‘കെവിൻ’ എന്ന ചെറുപ്പക്കാരൻ. കോട്ടയം നട്ടാശേരി സ്വദേശിയായിരുന്ന കെവിന്‍, നീനു എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിർപ്പാണ് കെവിൻ്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്. കൊലപാതകം കഴിഞ്ഞ് ഒരു വർഷവും, ഒരു മാസവും പിന്നിടുമ്പോൾ തന്നെ കേസിലെ പ്രതികളായ നീനുവിൻ്റെ സഹോദരൻ ‘ഷാനുചാക്കോ’ ഉള്‍പ്പെടെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നു.

കാലതാമസമെടുക്കാതെ നടന്ന കേസന്വേഷണവും, വിചരണയുമാണ് കേസിൽ വേഗത്തില്‍ വിധി വരാൻ ഇടയാക്കിയത്. ‘ദുരഭിമാനക്കൊല’ എന്ന വാദം പരിഗണിച്ച് കൊണ്ടാണ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞത്. ദളിത്‌ക്രൈസ്തവ വിഭാഗത്തില്‍പ്പെടുന്ന കെവിന്‍ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിര്‍പ്പാണ് കെവിനെ തട്ടിക്കൊണ്ട് പോകുന്നതിനും, കൊല ചെയ്യുന്നതിനുമായി കാരണമായി തീർന്നത്. 2018 മെയ് -27 നായിരുന്നു കേരള മനസാക്ഷിയെ ഒന്നാകെ നടുക്കിയ കൊലപാതകം നടന്നത്. കെവിൻ്റെ ഭാര്യ നീനുവിൻ്റെ അച്ഛനും, സഹോദരനും ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ച് ഒരുപാട് സ്വപ്‌നങ്ങൾ നെയ്‌ത്കൂട്ടിയ കെവിനും, നീനുവിനും നേരിടേണ്ടി വന്നത് മറ്റൊന്നായിരുന്നു. ഗൾഫിൽ പോയി മൂന്നുമാസം കഴിഞ്ഞ് നാട്ടിലെത്തിയ കെവിൻ നീനുവിനെ വിവാഹം കഴിച്ച് വീണ്ടും ഗൾഫിൽ പോയി നല്ലൊരു വീട് വെക്കണമെന്നും, കുടുംബം നോക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ കഴുത്തിൽ കൊലകത്തി വീഴുന്നതിന് വേണ്ടിയാണ് താൻ നാട്ടിലേയ്ക്ക് വന്നതെന്ന് ആ ചെറുപ്പക്കാരന് അപ്പോഴും അറിയില്ലായിരുന്നു. കെവിന് മരിച്ചതിന് പിന്നാലെ ആരോടും സംസാരിക്കാതെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു നീനു. എന്നാൽ മരുമകൾ ആയിട്ടല്ല. മകൾ ആയിട്ടാണ് അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി വെള്ളം വരാൻ അനുവദിക്കാതെ കെവിൻ മരിച്ച് കിടക്കുന്ന ദിവസം അവൻ്റെ അച്ഛന് നീനുവിനെ മാറോട് ചേർത്ത് പിടിച്ചത്. പിന്നീടവർ നീനുവിനെ തങ്ങൾക്കൊപ്പം കൂട്ടുകയായിരുന്നു.

മകൻ്റെ മരണത്തിൽ മാനസികമായി ഏറെ പ്രയാസം അനുഭവിച്ചിരുന്ന കെവിൻ്റെ കുടുംബം ഒരുപാട് കാലത്തേയ്ക്ക് മാധ്യമങ്ങൾക്ക് മുഖം നൽകിയിരുന്നില്ല. അതേസമയം നീനു ഇപ്പോൾ കെവിൻ്റെ വീട്ടിലില്ലെന്നും, സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോയി എന്നെല്ലാം പലരും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു യുട്യൂബ് വ്‌ളോഗർ കഴിഞ്ഞ ദിവസം കെവിൻ്റെ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെയാണ് സത്യവസ്ഥ മറ്റൊന്നാണെന്ന് മനസിലാക്കാൻ കഴിഞ്ഞത്. നീനു എങ്ങോട്ടും പോയിട്ടില്ലെന്നും, അവൾ മകളായി തന്നെ തങ്ങൾക്കൊപ്പം ഉണ്ടെന്നും പാതി വഴിയ്ക്ക് നിന്ന് പോയ അവളുടെ പഠനം പൂർത്തികരിക്കുകയാണെന്നും (പി ജിയ്ക്ക് പഠിക്കുന്നു) അവൾ ബാംഗ്ലൂരിലാണെന്നും വീട്ടുകാർ പറഞ്ഞു. അതേസമയം നീനു അവളുടെ വീട്ടുകാരുടെ അടുത്തേയ്ക്ക് ഇനി പോകുമോ എന്ന് അറിയില്ലെന്നും, അതെക്കുറിച്ച് അവൾ സംസാരിക്കുക പോലും ചെയ്യാറില്ലെന്ന് കെവിൻ്റെ മാതാവും വ്യക്തമാക്കുന്നു.

കെവിൻ്റെ മരണത്തോടെ തനിച്ചായ നീനുവിനെ കെവിൻ്റെ മാതാപിതാക്കള്‍ സ്വന്തം മകളായി ഏറ്റെടുത്തു. പ്രിയപ്പെട്ടവൻ്റെ വിയോഗത്തിലും അവൻ്റെ ആഗ്രഹംപോലെതന്നെ പഠനം തുടരാന്‍ നീനു തീരുമാനിക്കുകയായിരുന്നു. നീതിയ്ക്ക് വേണ്ടി പോരാടുന്നതിനിടയാല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുത്ത നീനു കെവിൻ്റെ മരണത്തിലും അവ നോടുള്ള പ്രണയും, സ്നേഹവും ഇപ്പോഴും സൂക്ഷിക്കുകയാണ്.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം

x