വൻ സാമ്പത്തിക ബാധ്യത , വീട് പോലും പണയത്തിൽ ; ഒരാഴ്ച വ്യത്യാസത്തിൽ അച്ഛനേയും അമ്മയേയും നഷ്ട്ടമായ നൗഷാദിന്റെ മകളുടെ അവസ്ഥ

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ വിയോഗം ഞെട്ടലോടെയാണ് മലയാളികൾ കഴിഞ്ഞ ദിവസം കേട്ടത്. കഴിഞ്ഞ ദിവസം അതീവ ഗുരുതരാവസ്ഥയിൽ നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് നൗഷാദിന്റെ വിയോഗ വാർത്തയും വരുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു നൗഷാദ്, ഉദര സംബന്ധമായ രോഗങ്ങൾ കാരണമായിരുന്നു വർഷങ്ങളായി നൗഷാദിനെ അലട്ടിയിരുന്നത്. രണ്ടാഴ്ച മുന്നേ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഷീബ മറണപ്പെട്ടത്. ഷീബക്ക് പിന്നാലെ നൗഷാദും യാത്രയായതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും.

വെറും രണ്ടാഴ്ചയുടെ ഇടവേളയിൽ അച്ഛനെയും അമ്മയെയും നഷ്ട്ടപെട്ട നൗഷാദിന്റെ മകൾ തീരാവേദനയായി മാറുകയാണ്. തന്റെ അച്ഛന്റെ ഖബറിനരികെ തന്നെ കൊണ്ട് പോകണമെന്ന് പറഞ്ഞു അലറി കരയുന്ന മകളുടെ ചിത്രങ്ങൾ ചങ്കു തകരുന്ന വേദനയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും കണ്ടു നിന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നൗഷാദിനും ഷീബക്കും മകൾ ജനിക്കുന്നത്. എന്നാൽ പാറക്കമറ്റാത്ത തങ്ങളുടെ മകളെ തനിച്ചാക്കി നൗഷാദും ഷീബയും യാത്രയായിരിക്കുകയാണ്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ വീട്ടിൽ ഇപ്പോൾ ഒറ്റക്കായിരിക്കുകയാണ് നൗഷാദിന്റെ മകൾ നഷ്വ .

ഇപ്പോഴിതാ മറ്റൊരു വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നൗഷാദ് അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന വാർത്തയാണ് ഇപ്പോൾ സുഹൃത്തുക്കളിൽ നിന്നും അറിയാൻ കഴിയുന്നത്. ഇപ്പോൾ താമസിച്ചു വരുന്ന വീട് പോലും പണയത്തിലാണ്. നൗഷാദിന്റെ ചികിത്സക്കായി വൻ തുകയാണ് വേണ്ടി വന്നത്. നൗഷാദിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ ബ്ലെസ്സിയാണ് ഇക്കാര്യം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അച്ഛനമ്മമാരെ നഷ്‌ടമായ നഷ്വക്ക്‌ കയറിക്കിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത അവസ്ഥയാണ്.

നിരവധി വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് നൗഷാദിനും ഷീബക്കും ഒരു കുഞ്ഞിനെ ലഭിക്കുന്നത്. ഒരു കുഞ്ഞിനായി നിരവധി ചികിത്സകളും നടത്തിയിരുന്നു. എന്നാൽ വെറും പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള തങ്ങളുടെ മകളെ തനിച്ചാക്കിയാണ് ഇപ്പോൾ നൗഷാദും ഷീദയും യാത്രയാകുന്നത്. താമസിക്കാൻ ഒരിടം പോലും ഇല്ലാത്ത നൗഷാദിന്റെ മകൾക്ക് സംരക്ഷണം ഒരുക്കാൻ ആണ് തങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത് എന്ന് ബ്ലെസ്സി പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളുടെ ഒക്കെ സിനിമകൾ നിർമിച്ചിട്ടുള്ള ആളാണ് നൗഷാദ്.

x