3 തവണ അവളുടെ ശ്വാസം നിലച്ചുപോയി , അവളെ ഒന്ന് മുലയൂട്ടാൻ പോലും എനിക്ക് സാധിച്ചില്ല

അമ്മമാർക്ക് മക്കൾ എന്നും അവരുടെ ജീവനാണ് , തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് എന്ത് വൈകല്യങ്ങൾ ഉണ്ടെങ്കിലും അവരെ പൊന്നുപോലെ നോക്കുന്നവരാണ് മിക്ക അമ്മമാരും .. അത്തരത്തിൽ സമൂഹത്തിൽ നിന്നും പരിഹാസങ്ങൾ കേൾക്കുകയും എന്നാൽ അതൊന്നും വകവയ്ക്കാതെ തന്റെ കുഞ്ഞിനെ പൊന്നുപോലെ വളർത്തിയ ഒരമ്മയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ ;

അമ്മയായിക്കഴിഞ്ഞ് കുറച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് എന്റെ കുഞ്ഞിന് ജനിത തകരാറുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് ..അന്പത്തിനായിരത്തിലോ ഒരു ലക്ഷത്തിലോ ഒരാൾക്ക് സംഭവിക്കുന്ന രോഗാവസ്ഥയായിരുന്നു എന്റെ കുഞ്ഞിനും ഉണ്ടായിരുന്നത് .. ഇത് അറിഞ്ഞ നിമിഷം എനിക്ക് ഒരു ഷോക്ക് ആയിരുന്നു . പൊട്ടിക്കരയാൻ മാത്രമായിരുന്നു എനിക്ക് സാധിച്ചത് . പിന്നീട് ഞാൻ ചിന്തിച്ചു ദൈവം എനിക്ക് തന്നതാണ് ഈ പൊന്നുമോളെ അവളെ പൊന്നുപോലെ വളർത്തണം എന്ന് ..എങ്കിലും അവളുടെ ഭാവി എന്തായിത്തീരും എന്നൊക്കെ കുറെ ഞാൻ ചിന്തിച്ചുകൂട്ടി .. ആദ്യമായി അവളെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നപ്പോൾ ഞാനും ഭർത്താവും ആകെ ഒന്നു പേടിച്ചു .. മെഡിക്കൽ ഉപകരണങ്ങളും ഒക്കെയായിട്ടാണ് അവൾ വീട്ടിലേക്ക് എത്തിയത് .. കുറെ ഡോക്ടർമാരുടെ ചികിത്സ തേടി , മകൾ അമേലിയയ്ക്ക് വേദി കൂടുതൽ സമയവും ഞങ്ങൾ ചിലവഴിച്ചു ..

ഏതൊരമ്മയുടെയും ആഗ്രഹം പോലെ കുഞ്ഞിനെ വാരിപുണർന്ന് ഒന്ന് മുലയൂട്ടാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല .. ട്യൂബിലൂടെയായിരുന്നു അവൾക്കുള്ള ഭക്ഷണം നൽകിയത് . ഇതിനിടെ മൂന്ന് മേജർ സർജറികൾ ആ കുഞ്ഞു ശരീരം നേരിടേണ്ടി വന്നു ..മൂന്നു തവണ അവളുടെ ഹൃദയമിടിപ്പ് നിന്നുപോയിരുന്നു , സിപിആർ നൽകിയാണ് ഞങ്ങൾ അവളുടെ ജീവൻ തിരികെ പിടിച്ചത് ..എനിക്കും മോൾക്കുമായി ഭർത്താവ് ശരിക്കും പ്രയത്നിച്ചു .. എനിക്കൊപ്പം പാറപോലെ ഉറച്ച മനസോടെ ഒപ്പം നിന്നു .. ജീവിതത്തിൽ മറക്കാൻ പറ്റാത്ത സന്തോഷം അമേലിയ എന്നെ നോക്കി ആദ്യമായി പുഞ്ചിരിച്ചപ്പോഴായിരുന്നു . ലോകം തലകീഴായി മറിയുന്ന സന്തോഷമായിരുന്നു എനിക്ക് . അവൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു ..പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് അത്രക്ക് വലുതാണോ ഈ കുഞ്ഞ് എന്നൊക്കെ .. അതെ എനിക്കെന്റെ പ്രാണനാണ് .. പലരും പരിഹാസത്തോടെയും പുച്ഛത്തോടെയും നോക്കുമ്പോൾ ഞാൻ അവരിൽ നിന്നുമൊക്കെ അവളെ മുകളിലേക്ക് കൊണ്ടുവരാൻ ശ്രെമിച്ചു ..

അമേലിയ നെ എല്ലാവരും മനസിലാക്കണം അതിനായി അവളെ മാറ്റി നിർത്തുവല്ല കൂടുതൽ ആളുകളിലേക്ക് കൊണ്ടുപോകുക എന്നായിരുന്നു ആദ്യത്തെ ജോലി . അതിനായി അവളുടെ ചിത്രങ്ങൾ ഞാൻ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചു . പലരും അമേലിയനെ അംഗീകരിച്ചുതുടങ്ങി .,ഇപ്പോൾ അവൾക്ക് 2 വർഷവും എട്ടുമാസവും പ്രായമുണ്ട് . അവളിപ്പോൾ പതുക്കെ നടന്നു തുടങ്ങിയിട്ടുണ്ട് .. അത് എന്നെയും ഭർത്താവിനെയും സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ് .. അവളെ ഈ ലോകമറിയുന്ന ഒരുവളാക്കി മാറ്റാനുള്ള എന്റെ ശ്രെമം തുടർന്നുകൊണ്ട് ഇരിക്കും എന്നായിരുന്നു യുവതിയുടെ കുറിപ്പ് .. കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x