Latest News

ഇന്ത്യയിലെ പുരോഗമന ചിന്തയുള്ള സമൂഹമാണ് മലയാളി എന്ന് വിശ്വസിക്കുന്നത് ഭൂലോക മണ്ടത്തരം: വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിൽ ഹരീഷ് പേരടി

മലപ്പുറം തിരൂരിൽ വച്ച് വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഇന്ത്യയിലെ ഏറ്റവും വിവരമുള്ള സമൂഹമാണ് മലയാളി എന്നാണ് നമ്മൾ വിശ്വസിക്കുന്നതെന്നും എന്നാൽ ഭൂലോക മണ്ടത്തരം ആണെന്ന് ഹരീഷ് പേരടി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഹരീഷ് പേരടി വ്യക്തമാക്കി. ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത് പുരോഗമന കപടവേഷക്കാരാണ് എന്നും ഹരീഷ് കൂട്ടിച്ചേർത്തു.

ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്ത്യയിലെ ഏറ്റവും വിവരമുള്ള, പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്നാണ് നമ്മൾ വിശ്വസിക്കുന്ന ഭൂലോക മണ്ടത്തരം. വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്ര സൗകര്യമുള്ള വേഗതയുള്ള തീവണ്ടിക്കുനേരെ തിരൂരിൽ വെച്ച് കല്ലെറിഞ്ഞ് അത് സംഘികളുടെയും സുഡാപ്പികളുടെയും ആസുത്രിത നിക്കമാണെന്ന് ആരോപിച്ച് സമൂഹത്തിൽ നമ്മൾ വിള്ളലുണ്ടാക്കും… ആവിഷ്ക്കാര സ്വതന്ത്ര്യം നമ്മുടെ സൗകര്യപോലെ വ്യഖ്യാനിക്കും..മതങ്ങളില്ലായിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനേ എന്ന് പ്രസംഗിച്ച് വോട്ടിന് വേണ്ടി മത നേതാക്കളുടെ തിണ്ണ നിരങ്ങും…യഥാർത്ഥത്തിൽ മതങ്ങളല്ല..

ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്..പുരോഗമന കപടവേഷക്കാരാണ്..മതേതരത്വം എന്ന വാക്ക് നാഴികക്ക് നാൽപത് വട്ടം ഉപയോഗിക്കുന്ന കപട പുരോഗമന വാദികളാണ്…ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ നിങ്ങൾ..നമ്മളെ മലയാളം പഠിപ്പിച്ച മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചൻ പറമ്പിൽ ജനിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ മക്കളാവില്ല…ഇവിടെ മതസൗഹാർദത്തിന്റെ കാലിക പ്രസ്ക്തി മനസ്സിലാക്കാത്ത കള്ളൻമാരായി അടുത്ത തലമുറക്കുമുന്നിൽ തലതാഴ്ത്തേണ്ടിവരും..

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago