Latest News

സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞു; ആറാട്ട് അണ്ണന് നേരെ തിയ്യറ്ററിൽ കയ്യേറ്റ ശ്രമം

‘ആറാട്ട്’ സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വർക്കിക്കു നേരെ തിയ്യറ്ററിൽ കയ്യേറ്റ ശ്രമം. കൊച്ചി വനിത–വിനീത തിയ്യറ്ററിലാണ് ഒരുകൂട്ടം ആളുകൾ സന്തോഷിനെ മർദിക്കാൻ ശ്രമിച്ചത്. ജൂൺ രണ്ടിനു റിലീസ് ചെയ്ത ‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. ആറാട്ട് അണ്ണൻ എന്നാണ് ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത്.

‘ആറാട്ടണ്ണൻ’ എന്നു സമൂഹമാധ്യമങ്ങളിലെ ചലച്ചിത്ര ആരാധകഗ്രൂപ്പുകളിലും മറ്റും വിശേഷിപ്പിക്കപ്പെടുന്ന സന്തോഷ് വർക്കിക്കു നേരേ കയ്യേറ്റം നടത്തുന്നതിന്റെ വിഡിയോ ദൃശ്യമങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’. സുധീര്‍ കരമന, സിദ്ദീഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഖദ, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, ജെ.പി. മണക്കാട്, നാരായണൻകുട്ടി, ഡോക്ടർ സംഗീത് ധർമരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനില്‍ പനച്ചുരാൻ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി. വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ–തിരക്കഥ–സംഭാഷണം.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago