നടി കവിതയുടെ ജീവിതത്തിൽ സംഭവിച്ചത് താങ്ങാനാവാതെ താരം കണ്ണീരോടെ സിനിമ സീരിയൽ താരങ്ങളും

തെന്നിന്ത്യയിലെ പ്രശസ്‌ത സിനിമ സീരിയൽ നടി കവിതയുടെ ജീവിതത്തിൽ ഇരട്ടി ദുഃഖം, അകെ തളർന്ന് താരം കഴിഞ്ഞ ദിവസം ആയിരുന്നു നടി കവിതയുടെ ഭർത്താവ് ദശരഥ് കോവിഡ് ബാധിച്ച് ഈ ലോകത്ത് നിന്ന് വിട്ട് പോവുകയായിരുന്നു, രണ്ടാഴ്ച്ചയ്ക്ക് മുംബ് അതായത് ജൂൺ പതിനാറിന് കവിതയുടെ മകൻ സായി രൂപും കോവിഡ് മൂലം ഈ ലോകത്ത് നിന്ന് പോയിരുന്നു, ഇപ്പോൾ ഇരുവരുടെയും വേർപാട് താരത്തിന് താങ്ങാവുന്നതിലും അപ്പുറം ആണ്

നടി കവിത ഇതുവരെയ്ക്കും മുന്നൂറ്റി അമ്പതിൽ മുകളിൽ ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുണ്ട്, തമിഴ്, തെലുഗ്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ സജീവം ആയിരുന്നു താരം , സിനിമയ്ക്ക് പുറമെ തമിഴ്, തെലുഗ് സീരിയലുകളിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്, കവിതയുടെ പതിനൊന്നാം വയസിൽ ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത് അതിന് ശേഷം താരം ഇപ്പോഴും അഭിനയ ലോകത്ത് സജീവം ആയി തന്നെയാണ് തുടരുന്നത്

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരിക്കെയാണ് ദശരഥ് വിട പറയുന്നത്, ആനെയും അമ്പാരിയും, അർത്ഥന, അഗ്നിദേവൻ, മഞ്ജീരധ്വനി, ഫ്രണ്ട്സ, നിദ്ര തുടങ്ങിയ മലയാള ചിത്രങ്ങളിൽ ആണ് കവിത അഭിനയിച്ചതിൽ ശ്രദ്ദേയം ആയത്, മലയാളത്തിലേയും തമിഴിലെയും തെലുഗിലെയും മിക്ക മുൻ നിര താരങ്ങളോടൊപ്പം കവിത അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ തെലുഗ് ചിത്രങ്ങളിൽ മാത്രമാണ് സജീവമായിട്ടുള്ളത് മറ്റു അന്യഭാഷ ചിത്രങ്ങളിൽ നിന്ന് താരം വിട്ട് നിൽക്കുകയാണ്

നന്ദിനി എന്ന തമിഴ് ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്, രണ്ടാഴ്‌ചയ്‌ക്ക് ഉള്ളിൽ മകനും ഭർത്താവും വിട്ട് പോയതിൽ ആകെ തളർന്നിരിക്കുകയാണ് നടി കവിത, സിനിമ സീരിയൽ ലോകത്ത് നിന്നും നിരവതി പേരാണ് താരത്തിന് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത്, ഒരു കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറം എന്നാണ് ഈ വർത്തയറിഞ്ഞ ഏവരുടെയും അഭിപ്രായം, നിരവതി പേരാണ് ഇപ്പോൾ നടി കവിതയ്ക്കും ആ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നത്

x