സുരേഷ് ഗോപി ആ പെൺകുട്ടിക്ക് കൊടുത്ത വാക്ക് പാലിച്ചു; പ്രധാനമന്ത്രിയെ നേരിൽ കണ്ട് സുരേഷ് ഗോപി ചെയ്‌തത്‌ കണ്ടോ

ഒരു കാലത്ത് മലയാള സിനിമയിൽ ഏവരെയും രോമാഞ്ചം കൊള്ളിക്കുന്ന ഡയലോഗുകൾ കൊണ്ടും, അനീതിക്ക് എതിരെ അലയടിക്കുന്ന കഥാപാത്രങ്ങൾ കൊണ്ടും മലയാളി മനസുകളിൽ ഇടം പിടിച്ച താരമാണ് നടൻ സുരേഷ് ഗോപി, സുരേഷ്‌ഗോപി എന്ന നടൻ ഒരു നല്ല അഭിനേതാവിനേക്കാൾ മികച്ചൊരു മനുഷ്യ സ്‌നേഹി കൂടിയാണ്, കഷ്ടതകൾ അനുഭവിക്കുന്നവരെയും നിർദ്ധരരായ പാവപ്പെട്ടവരെയും തന്നെ കൊണ്ട് ചെയാൻ പറ്റുന്ന സഹായം തൻറെ ശമ്പളത്തിൽ നിന്ന് തന്നെ എടുത്ത് സഹായിക്കാർ ഉണ്ട്

ഈ അടുത്ത് തന്നെ വിവാഹപ്രായ ഒരു പെൺകുട്ടിയെ സഹായിക്കാം എന്ന് ഏറ്റവർ കൈയൊഴിഞ്ഞപ്പോൾ, ആ വിവരം അറിഞ്ഞ സുരേഷ്‌ഗോപി വിവാഹത്തിനുള്ള സഹായവുമായി നേരിട്ട് വന്ന് നൽകിയത് വാർത്തയായിരുന്നു, കൂടാതെ പഠിക്കാൻ സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥിനിയുടെ പരാതികേട്ട് നേരിട്ട് വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തി ഫോൺ നൽകിയതും ഏറെ വാർത്തയായിരുന്നു, തന്നാൽ ആകുന്ന സഹായം ചെയാൻ ഒരു മടിയും ഇല്ലാത്ത വ്യക്തി കൂടിയാണ് സുരേഷ് ഗോപി

ഇപ്പോൾ ഒരു പെൺകുട്ടിക്ക് കൊടുത്ത വാക്ക് പാലിച്ച കാര്യം തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുകയാണ് താരം, പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ ജയലക്ഷ്‌മി എന്ന പെൺകുട്ടി പ്രധാനമന്ത്രിക്ക് നൽകണം എന്ന് പറഞ്ഞു ഏൽപ്പിച്ച വൃക്ഷ തൈ, പ്രധാനമന്ത്രിക്ക് നൽകി തൻറെ വാക്ക് പാലിച്ചിരിക്കുകയാണ്, തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ച വാക്കുകൾ ഇങ്ങനെ ” പത്തനാപുരത്തെ ഒരു മുറ്റത്ത് ചിന്താശേഷിയുള്ള ഒരു പെൺകുട്ടി വളർത്തിയ, വൃക്ഷ തൈ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിൽ വളരാൻ തയാറെടുക്കുന്നു .ഞാൻ ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ ജയലക്ഷ്മി സമ്മാനിച്ച പേരക്ക തൈകൾ

ഞാൻ വാഗ്ദാനം ചെയ്തതുപോലെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. പ്രധാനമന്ത്രി അത് പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുകയും തന്റെ ഔദ്യോഗിക വസതിയിൽ നട്ടുപിടിപ്പിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം. ഇതായിരുന്നു സുരേഷ് ഗോപി പങ്ക് വെച്ച കുറിപ്പ് നിരവതി പേരാണ് ആ നല്ല മനസിനെ പ്രശംസിക്കുന്നത്

x