ഭർത്താവുപേക്ഷിച്ച് പോയ രോഗിയായ അമ്മയ്ക്ക് ഏക ആശ്രയമായിരുന്നു നിഥിന; തളർന്ന് ഈ അമ്മ

കഴിഞ്ഞ ദിവസം കേരളക്കരയെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്നു കോട്ടയം പാലാ സെന്റ് മേരിസ് കോളേജിലെ ഇരുപത്തിരണ്ടു വയസായ നിഥിനമോള്‍ എന്ന വിദ്യാർത്ഥിനിയെ സഹപാഠിയായ വിദ്യാർത്ഥി കൊലപ്പെടുത്തിയ സംഭവം, ഒരു കുടുംബത്തിന്റെ മുഴവൻ പ്രതീക്ഷയും ആണ് സഹപാഠിയായ അഭിഷേക് ബൈജു തല്ലി തകർത്തത്, ആ മകൾ പോയതോടെ ഒറ്റയ്ക്കായത് ഒരമ്മയാണ്, ബിന്ദുവാണ് നിഥിനമോളുടെ അമ്മ, വർഷങ്ങളായി ബിന്ദുവും ഭർത്താവും അകൽച്ചയിലായിരുന്നു, രോഗിയായ ആ അമ്മ തയ്യൽ ജോലി ചെയ്‌താണ്‌ തൻറെ മകളെ വളർത്തിരുന്നത്

തൻറെ രോഗവും ബുദ്ധിമുട്ടുകളും വകവെക്കാതെ തൻറെ മകൾ പഠിച്ച് നല്ലൊരു നിലയിൽ എത്തണമെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം, എന്നാൽ കഴിഞ്ഞ ദിവസം സന്തോഷത്തോടെ പരീക്ഷയെഴുതാൻ പോയ ഏക മകളുടെ വിയോഗത്തിൽ ഇപ്പോൾ അകെ തകർന്നിരിക്കുകയാണ് ആ അമ്മ, എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാൻ വയ്യാതെ നിൽക്കുകയാണ് അയൽവാസികൾ പോലും, പല പല അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ബിന്ദു ജോലിക്ക് പോകുന്നതും വല്ലപ്പോഴാണ്, ആ കിട്ടുന്ന പൈസ കൊണ്ടാണ് വീട്ട് ആവശ്യങ്ങളും മറ്റും നടന്ന് പോകുന്നത്

ബിന്ദു ജോലി ചെയുന്ന പൈസയിൽ നിന്ന് മിച്ചം പിടിച്ചാണ് മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നൽകിരുന്നത്, പഠിത്തത്തിനൊപ്പം അമ്മയ്‌ക്കൊരു സഹായത്തിന് പാർട്ടൈം ആയും നിഥിനമോള്‍ ജോലികൾ ചെയ്‌തിരുന്നു,മകൾ എന്നെങ്കിലും നല്ല നിലയിൽ എത്തുമെന്ന് ആ അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നു, ആ സ്വപ്‌നമാണ് കഴിഞ്ഞ ദിവസം അഭിഷേക് തകർത്തത്, മകളുടെ മരണം അറിഞ്ഞ ശേഷം സമനില തെറ്റിയത് പോലെയാണ് പെരുമാറുന്നത് എന്നാണ് അയൽവാസികൾ പറയുന്നത്.

നിഥിനമോളും അമ്മയും ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് എത്തുന്നത് പത്ത് കൊല്ലങ്ങൾക്ക് മുമ്പാണ്, ഇരുവരും താമസിച്ചിരുന്ന വീട് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നശിച്ചിരുന്നു, പിന്നിട് ജോയി ആലുക്കാസ് ആണ് പുതിയ വീട് നിർമിച്ച് നൽകിയത്, പഠിക്കാൻ മിടുക്കിയായ നിഥിനമോളെ കുറിച്ച് നാട്ടുകാർക്കെല്ലാം നല്ല അഭിപ്രായമാണ് ഉള്ളത്, നാട്ടിലേ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് എല്ലാം നിഥിന പങ്കെടുത്തിരുന്നു, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആ കുടുംബത്തിന് പഞ്ചായത്തായത്തിൽ നിന്ന് സഹായങ്ങളും ലഭിക്കാറുണ്ടായിരുന്നു, ഇപ്പോൾ ആ അമ്മ എന്ത് ചെയണമെന്നറിയാതെ പകച്ച് നിൽക്കുകയാണ്, മകൾക്ക് നീതി കിട്ടണം എന്ന് വിളിച്ച് കൊണ്ട് കരയുന്ന ആ അമ്മയുടെ കാഴ്ച്ച ആർക്കും കണ്ട് നിൽക്കാൻ സാധിക്കുന്നതല്ല

x