Latest News

മുൻസീറ്റിൽ ഇരുന്ന പൂർണ്ണഗര്ഭിണിയായ റിഷയും പ്രജിത്തുമാണ് കാറിൽ അകപ്പെട്ട് വെന്തുമരിച്ചത് , ഞെട്ടലോടെ നാട്ടുകാർ

വളരെ വിഷമമേറിയ ഒരു വാർത്തയാണ് ഇന്ന് മലയാളികളെ തേടി എത്തുന്നത്. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ എന്തു മ, രിച്ച സംഭവത്തിന്റെ വാർത്തയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കുറ്റ്യാട്ടൂർ കാരറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുവന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറു പേരായിരുന്നു ഉണ്ടായിരുന്നത്.

ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റും നാലുപേർ പുറകിലത്തെ സീറ്റിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാം ആയതാണ് മുന്നിലിരുന്ന് രണ്ടുപേർക്കും രക്ഷപ്പെടാൻ കഴിയാതെ ആയതെന്ന് പോലീസ് പറയുന്നു. ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറാണ് അഗ്നിക്കരയായത്. പിറകിൽ ഒരു കുട്ടി അടക്കം നാലു കുടുംബാംഗങ്ങൾ ആയിരുന്നു ഉണ്ടായത്. പിന്നാലെ എത്തിയ വാഹനം ആണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാൽ ഡോർ ജാം ആയതിനാൽ ആണ് വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ ആകാതെ ആയത്. തീഉയരുന്നതിനിടെ ഡ്രൈവർ പുറകിലെ ഡോർ തുറന്നു ഇതുവഴി പിൻ സീറ്റിൽ ഉണ്ടായിരുന്ന ഒരു കുട്ടി അടക്കം നാലുപേരെ രക്ഷപ്പെടുത്തി.

എന്നാൽ മുൻവശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്നു പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. സംഭവം നടന്നതിന് 100 മീറ്ററോളം മാറി ഫയർ സ്റ്റേഷൻ ഉണ്ടായിരുന്നു എങ്കിലും രണ്ടുപേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. ഷോട്ട് സർക്യൂട്ട് ആകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മുൻവശത്ത് നിന്നാണ് തീ പടർന്നത്. ആദ്യം കാർ ഓടിച്ചിരുന്ന ആളിന്റെ കാലിലേക്ക് തീ പടരുകയായിരുന്നു. തീ പടർന്നത് കണ്ട പ്രജിത്ത് പെട്ടെന്ന് പിന്നിലെ ഡോർ തുറന്നു കൊടുക്കുകയായിരുന്നു. തീ കണ്ട് നിമിഷനേരത്തിനുള്ളിൽ കാർ കത്തി അമർന്നു എന്ന് അപകടം കണ്ട് ഓടിയെത്തിയവർ പറയുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്നവർ പ്രാണ വേദന കൊണ്ട് കരഞ്ഞു വിളിച്ചെങ്കിലും രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി നിൽക്കേണ്ടി വരികയായിരുന്നു എന്ന് നാട്ടുകാരും പറയുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago