പലരും പോക്ക് കേസാണെന്നു വരെ പറയുന്നു , എന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും ഒരുപക്ഷെ ആത്മഹത്യ ചെയ്തേനെ ; നന്ദിയുടെ പ്രതികരണം ഇങ്ങനെ

സോഷ്യൽ മീഡിയ ഒരു ഇരുതല മൂർച്ചയുള്ള വാളാണെന്ന് തന്നെ പറയണം. തല്ലാനും തലോടാനും തരം പോലെ ചായാനും ചാരിയാനും സാധിക്കുന്ന ഒന്ന്. അമ്മയെ തല്ലിയാലും ഇന്ന് രണ്ടാണ് പക്ഷം. സോഷ്യൽ മീഡിയയിലും അങ്ങനെ തന്നെ. ഒരിക്കൽ ഒരു കാര്യത്തിന് പിന്തുണച്ചവർ മറ്റൊരു വാർത്ത കേട്ടുമ്പോൾ തരം പോലെ അപ്പുറത്തേക്ക് ചായുന്നത് നമുക്ക് കാണാൻ സാധിക്കും . അടുത്തകാലത്തെ വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു കൊച്ചിയിൽ കെഎസ്ആർടിസി ബസ്സിൽ നഗ്നത പ്രദർശനം നടത്തിയ വ്യക്തിക്കെതിരെ ഉശിരോടെ പ്രതികരിച്ച നന്ദിത എന്ന പെൺകുട്ടിയുടെ വാർത്ത.  ബസിൽ വച്ച് ഒരു പെൺകുട്ടിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ വ്യക്തിയെ വീഡിയോ എടുത്ത് വൈറലാക്കി പോലീസ് കസ്റ്റഡിയിൽ ആക്കിയ നന്ദിത ഒരു സിംഗപ്പെണ്ണ് ആണെന്ന് എല്ലാവരും പറഞ്ഞു. രണ്ടുമൂന്നു ദിവസം നന്ദിതയെ വാഴ്ത്തിയവർ തന്നെ പിന്നീട് നന്ദിതയെ താഴേക്ക് എറിഞ്ഞു എന്ന് പറയുന്നതാണ് സത്യം.

കാരണം പിന്നെ മറ്റൊരു വിഭാഗം കൂടി സോഷ്യൽ മീഡിയയിൽ എത്തി. അവർ നന്ദിതയുടെ വസ്ത്രധാരണത്തെയും നന്ദിതയുടെ വീഡിയോകളെയും ഒക്കെ മോശമായി പറയാൻ തുടങ്ങി… ? നന്ദിതയുടെ വൈറൽ ആകാനുള്ള വഴി ആണ് ഇതെന്ന് വരെ പറഞ്ഞു. പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ സവാദിന് ജയിലിൽ നിന്ന് എത്തുമ്പോൾ സ്വീകരണം കൊടുക്കും എന്ന് പറഞ്ഞു വരെ ചില പുരുഷ സംഘടനകൾ മുൻവിധി ഇറക്കിയിരിക്കുകയാണ്.  ഈ വിഷയം വീണ്ടും കൊടുമ്പിരി കൊണ്ട ചർച്ചകൾക്ക് വഴിവെച്ചു. ഈ സമയത്ത് സോഷ്യൽ മീഡിയയിൽ വിധി കുറിക്കുന്ന ചില ജഡ്ജിമാർ പലതരത്തിൽ നന്ദിത ഇപ്പോൾ വനിത ഓൺലൈനിൽ മറുപടി നൽകുന്നതാണ് ശ്രദ്ധ നേടുന്നത്. നന്ദിത നടത്തിയത് ഹണിട്രാപ്പ്‌ ആണന്നുവരെ പറയുന്നവരുണ്ട്. മെയിൽ അസോസിയേഷൻ അയാൾക്ക് സ്വീകരണം കൊടുക്കുന്നു. ഇൻസ്റ്റഗ്രാമിൽ എന്റെ ചിത്രങ്ങൾ വലിച്ചു കീറി പോസ്റ്റ്മാർട്ടം ചെയ്ത് ഞാൻ മോശക്കാരാണെന്ന് പറയുന്നു. എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്. അന്നു നടന്ന സംഭവങ്ങളിൽ ഞാൻ നടത്തിയ പ്രതികരണം പൂർണ ബോധ്യത്തിൽ നിന്നുള്ളതാണ്.

ഞാൻ നേരിട്ട ലൈംഗിക അതിക്രമം എനിക്ക് മാത്രമാണ് ഇപ്പോൾ നടക്കുന്ന വെളുപ്പിക്കലുകൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന സൈബർ ബുള്ളിങ്ങുകൾ അത് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കുകയാണ്. എൻറെ സ്ഥാനത്ത് വേറെ ആരെയെങ്കിലും ആയിരുന്നുവെങ്കിൽ ഒരുപക്ഷേ ആത്മഹത്യ ചെയ്തേനെ, ഞാൻ നടത്തിയത് ഹണി ട്രാപ്പ് ആണെന്ന് പറഞ്ഞ വ്യക്തിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ പ്രശ്നം അവിടെയും തീരുന്നില്ല. എന്നെ മോശക്കാരിയാകുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ നൽകുന്ന ഒരു ട്രോമയുണ്ട്. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കുന്നു. ഇനി എൻറെ വസ്ത്രം ഒരു ട്രാക്ക് പാന്റും ഹുഡ്ഡിയും ധരിച്ചാണ് ഞാൻ അന്ന് ബസ്സിൽ യാത്ര ചെയ്തത്. അതിൽ എന്ത് ലൈംഗിക ആകർഷണമാണ് അയാൾ കണ്ടത് .

x