ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ഏറെ വൈറലാക്കിയ ആ ദമ്പതികൾ ഇപ്പോൾ

എന്തെന്നോ ഏതെന്നോ സത്യാവസ്ഥ മനസിലാക്കാതെ മറ്റുള്ളവരുടെ വികാരത്തെയും സ്വകാര്യതയെയും മാനിക്കാത്ത പല വിധത്തിലുള്ള ആഘോഷങ്ങളും വൈറൽ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടക്കൊക്കെ വൈറലായി മാറാറുണ്ട് .. അത്തരത്തിൽ സോഷ്യൽ മീഡിയ ട്രോളുകൾ കൊണ്ടും വിമർശങ്ങൾ കൊണ്ടും കുറച്ചുകാലം മുൻപ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വിവാഹ ചിത്രങ്ങളായിരുന്നു ശ്രീലങ്കൻ ദമ്പതികളായ നീതമിയുടെയും ബുദ്ധികയുടെയും .. ഒറ്റ നോട്ടത്തിൽ ബാല വിവാഹം എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള ചിത്രങ്ങളായത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇതിനെ കാര്യമായി ആഘോഷമാക്കി മാറ്റാനും മറന്നില്ല .. തീക്ഷണ ഫോട്ടോഗ്രാഫി എന്ന ഫേസ്ബുക്ക് പേജിലാണ് ഇവരുടെ ചിത്രങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത് . ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത് . ഒറ്റ നോട്ടത്തിൽ കുട്ടിത്തം തോന്നിപ്പിക്കുന്ന മുഖം ഭാവം ആയിരുന്നു ഫോട്ടോഷൂട്ട് ചിത്രം ഇത്രയും വൈറലാവാനും ചർച്ചയാവാനും കാരണമായത് .


ചിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് കൊടൂര വൈറലായി മാറിയതോടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ കമന്റ് കളുടെ പൊടി പൂരമായിരുന്നു .. അതിൽ ഏറെയും മലയാളികൾ ആയിരുന്നു എന്നതാണ് വാസ്തവം.. വിവാഹ പ്രായം കഴിഞ്ഞിട്ടും പെണ്ണ് കിട്ടാത്ത യുവാക്കൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ കമന്റ് കൾ കൊണ്ട് നിറഞ്ഞാടുകയായിരുന്നു .. ഇതിനിടെ ചിത്രങ്ങൾ നിരവധി ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായി .. വരന് പ്രായം തോന്നാത്തതിനാൽ ചിലർ ചിത്രങ്ങളെ എഡിറ്റ് ചെയ്ത് വരന് താടിയും മീശയും വെച്ച് നൽകുകയും ചെയ്തു .. വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ചിത്രങ്ങൾ നേരിട്ടു ..അതിനു പിന്നാലെ പ്രായപൂർത്തിയാവാത്ത ഇവരെ വിവാഹം കഴിപ്പിച്ചവരായ മാതാപിതാക്കൾക്കെതിരെ കേസ് എടുക്കണം എന്ന തരത്തിൽ വരെ പലയിടത്തുനിന്നും അഭിപ്രായങ്ങൾ ഉയർന്നു . ഇതിനിടയിൽ ഇവർക്ക് 27 ഉം 26 ഉം വയസ് പ്രായം ഉണ്ടെന്നും വളർച്ച വൈകല്യങ്ങൾ ഉള്ളതുകൊണ്ടാണ് പ്രായം തോന്നിക്കാത്തത് എന്ന തരത്തിൽ ശ്രീലങ്കൻ ഭാഷയിൽ ഒരു കമന്റ് വന്നതോടെ ഇതാണ് സത്യാവസ്ഥ എന്ന് മലയാളികൾ കരുതി .. എന്നാൽ ആ കമന്റ് ഉം വ്യാജമായിരുന്നു .

പിന്നീട് വരൻ ബുദ്ധിക തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു , നിങ്ങൾ കരുതുന്നത് പോലെ തനിക്ക് പ്രായക്കുറവ് ഇല്ല എന്നും , തനിക്ക് 22 വയസുണ്ടെന്നും , ദയവായി ട്രോളുകൾ പ്രചരിപ്പിക്കരുത് എന്നും ബുദ്ധിക കമന്റ് ആയി ചിത്രങ്ങൾക്ക് താഴെ അഭിപ്രായം പറഞ്ഞിരുന്നു .. തനിക്കോ ഭാര്യക്കോ വളർച്ച വൈകല്യങ്ങൾ ഇല്ല എന്നും തന്റെ ഫോട്ടോ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ തന്റെ ഭാര്യയുടെ ഫോട്ടോ ദയവ് ചെയ്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കരുത് എന്നും ബുദ്ധിക അപേക്ഷിച്ചിരുന്നു .. ഇതോടെയാണ് ട്രോളുകൾക്ക് ഒരു വിരാമമായത്. സോഷ്യൽ മീഡിയ ആക്രമണങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരിക്കുകയാണ് വരൻ ബുദ്ധിക . ട്രോളുകളും കമന്റ് കളും നിറഞ്ഞെങ്കിലും സന്തോഷത്തോടെ ജീവിക്കുകയാണ് ഇരുവരുമിപ്പോൾ .. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹം

x