Latest News

വിവാഹം കഴിഞ്ഞിട്ട് വെറും 14 ദിവസം, തിരുവനന്തപുരത്ത് നവവധു കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ, അതേ മുറിയിൽ ഭർത്താവും ഉണ്ടായിരുന്നു, ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം പന്നിയോട് നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് സ്വദേശിനി സോനയാണ് മരിച്ചത്. 14 ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. താൻ ഉറക്കം എഴുന്നേറ്റപ്പോൾ സോനയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് ഭർത്താവ് പറഞ്ഞത്. ഇയാൾ ഉറക്കിക്കിടന്ന അതേ കട്ടിലിൽ കയറിയാണ് യുവതി തൂങ്ങിയത്. എന്നാൽ എന്ത് കൊണ്ട് യുവാവ് ഇതൊന്നും അറിഞ്ഞില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം പ്രധാനമായും ആരോപിക്കുന്ന സംശയം.

ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം സോനയുടെ ബന്ധുക്കളെ ഭർത്താവ് അറിയിക്കുന്നത്. ഇതിനുശേഷം ഏറെ വൈകിയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കൾ ആരോപിച്ചു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സോനയുടെ ജീവൻ രക്ഷിക്കാനായില്ല.

ഇരുവരുടേതും പ്രണയവിവാഹമായിരുന്നുവെന്നും എന്നാൽ യുവതിയുടെ കുടുംബം ബന്ധത്തെ എതിർത്തിരുന്നുവെന്നുമാണ് സോനയുടെ ബന്ധുക്കൾ പറയുന്നത്. പിന്നീട് യുവതിയുടെ നിർബന്ധപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം വീട്ടുകാർ നടത്തിയത്. ഞായറാഴ്ച ഉച്ചവരെ സോന ഭർത്താവിനൊപ്പം തന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.

പിന്നീട് ഇരുവരും ഭർത്താവിന്‍റെ വീട്ടിലേക്ക് പോയി. ഈ സമയങ്ങിൽ ഇരുവരും സന്തോഷത്തിലായിരുന്നു. പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും മരണത്തിലെ ദുരൂത പുറത്തുകൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

5 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago