ഒരു കോടി ലോട്ടറിയടിച്ചു അതോടെ ജീവിതം നശിച്ചു ; ലോട്ടറിയടിച്ചു പണികിട്ടിയ പാലക്കാരി വീട്ടമ്മയുടെ വാക്കുകൾ

ജീവിതം കര കയറണമെങ്കിൽ എവിടെ നിന്നെകിലും ഒരു ലോട്ടറി അടിച്ചാൽ മതിയായിരുന്നുവെന്ന് ഇടയ്ക്കെങ്കിലും പറയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ലോട്ടറിയിച്ച് ജീവിതം കടം കയറിയെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ ? അങ്ങനെയൊരാളുണ്ട് കോട്ടയം പാലായിൽ. ‘അന്നമ്മ ഷൈജു’. കേൾക്കുമ്പോൾ അതിശമായി തോന്നുമെങ്കിലും യാതാർത്ഥ സംഭവമാണ് പറയുന്നത്. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച പാലാ കണ്ണാടിയുറുമ്പ് മഠത്തില്‍പറമ്പില്‍ അന്നമ്മ ഷൈജു സഹായം തേടി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനെയാണ് സമീപിച്ചത്.

അവിടെ നിന്ന് ലഭിച്ച അറിയിപ്പിനെ തുടർന്ന് ലോട്ടറി വകുപ്പില്‍ അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി അവിടെ നിന്നും അന്നമ്മയ്ക്ക് ലഭിച്ചില്ല. ഇന്‍കംടാക്‌സ് ഡിപ്പാർട്മെന്റിൽ സമീപിച്ചപ്പോള്‍ നികുതി അടയ്‌ക്കേണ്ടി വരുമെന്നാണ് അറിയിപ്പ് ലഭിച്ചത്. പിന്നാലെ പാലായിലെ നമ്പ്യാര്‍ ആന്റ് തോമസ് ചാറ്റേര്‍ഡ് അക്കൗണ്ടന്റിനെ അന്നമ്മ സമീപിച്ചു. അവിടെ നിന്നാണ് അടയ്‌ക്കേണ്ട നികുതിയെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ അന്നമ്മ ഷൈജുവിന് ലഭിക്കുന്നത്.

സമ്മാനത്തുകയായി ലഭിച്ച ഒരുകോടി രൂപയില്‍ ഏജന്‍സിയുടെ കമ്മീഷനായ 12 ശതമാനമായ പന്ത്രണ്ട് ലക്ഷം രൂപ ആദ്യം കുറയ്ക്കുമെന്നും, ബാക്കി വരുന്ന 88 ലക്ഷം രൂപയുടെ മുപ്പത് ശതമാനം ആദായ നികുതി തുകയായ ഇരുപത്തി ആറു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ പിടിച്ചതിന് ശേഷം അന്നമ്മയ്ക്ക് നൽകിയതാകട്ടെ അറുപത്തി ഒന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ്. അതേസമയം 50 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനം ലഭിച്ചതിനാല്‍ ടാക്‌സിൻ്റെ 10 ശതമാനം സര്‍ചാര്‍ജും ടാക്‌സിൻ്റെയും സര്‍ചാര്‍ജിൻ്റെയും നാല് ശതമാനം സെസും സമ്മാന ജേതാവിൻ്റെ ബാധ്യതയായി തന്നെ നിൽക്കും.

ഇതിനെ സംബന്ധിച്ചൊന്നും തന്നെ ലോട്ടറി വകുപ്പ് നിർദേശമൊന്നും നൽകാത്ത സാഹചര്യത്തിൽ കിട്ടിയ പണം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച് കഴിഞ്ഞ് നീണ്ട നാളുകൾക്ക് ശേഷമാണ് ഇൻകംടാക്സ് ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. അടയ്ക്കാതിരുന്ന കാലത്തെ പലിശയും, പെനാല്‍റ്റിയും ഉള്‍പ്പെടെ വന്‍ ബാധ്യതയാണ് സമ്മാന ജേതാവിന് നേരിടേണ്ടി വന്നത്. ഇന്‍കം ടാക്‌സ് ലോട്ടറി വകുപ്പ് പിടിച്ചിട്ടുള്ള ബാക്കി തുകയാണ് ജേതാവിന് ലഭ്യമാക്കുന്നത്. സര്‍ച്ചാര്‍ജും സെസും പിടിക്കാതിരിക്കുകയും ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് അവരോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന. അന്നമ്മയുടെ കേസിൽ കേസില്‍ ഇന്‍കംടാക്‌സ് 26,40,000 രൂപയും 2,64,000 സര്‍ചാര്‍ജും ഇവയുടെ സെസ് 1,16,160 രൂപയും ചേര്‍ത്ത് മുപ്പത് ലക്ഷത്തി ഇരുപതിനായിരത്തി ഒരു നൂറി അറുപത് രൂപയാണ് മൊത്തം നികുതിയായി ചുമത്തിയിരിക്കുന്നത്.

ലഭിച്ചതുകയിൽ 26,40,000 രൂപ ഇന്‍കംടാക്‌സ് ലോട്ടറി വകുപ്പ് പിടിച്ചതിനാല്‍ ബാക്കി ബാധ്യത മൂന്നു ലക്ഷത്തി എണ്‍പതിനായിരത്തി ഒരുനൂറ്റി അറുപത് രൂപയാണ് വന്നത് . അത് കൃത്യസമയത്ത് അടച്ചില്ലെന്ന് ചൂണ്ടി കാണിച്ച് പലിശയും,കൂട്ട് പലിശയും ചേർത്ത് 30,597 രൂപ കൂടി ചേര്‍ത്ത് അവര്‍ക്ക് നാല് ലക്ഷത്തി പതിനായിരത്തി എഴുനൂറ്റി അറുപത് രൂപ ഈ 31 അടയ്ക്കണമെന്നാണ് ചാറ്റേര്‍ഡ് അക്കൗണ്ടന്റ് അന്നമ്മയെ അറിയിച്ചിരിക്കുന്നത്. സമയത്ത് അടച്ചില്ലെങ്കില്‍ തുക മാസം തോറും ഉയരുമെന്നും അറിയിപ്പിലുണ്ട്. ലോട്ടറി വകുപ്പ് നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കില്‍ വെറുതെ തൻ്റെ പണം നഷ്ടമാകില്ലെന്നായിരുന്നു അന്നമ്മ പറയുന്നത്.

ഈ കാര്യങ്ങളെല്ലാം മുന്നേ തന്നെ അറിയിച്ചിരുന്നെകിൽ പണം വിനിയോഗിക്കാതെ വെക്കുമായിരുന്നെന്നും ഒരു കോടി ലോട്ടറിയടിച്ച തൻ്റെ അവസ്ഥ ഇതാണെങ്കിൽ 10 കോടിയും, 25 കോടിയുമെല്ലാം അടിച്ചവരുടെ അവസ്ഥ എന്തായിരിക്കുമെന്നും വേദനയോടെ അന്നമ്മ ചോദിക്കുന്നു.തനിയ്ക്ക് നേരേ വന്നിരിക്കുന്ന ഈ ബാധ്യത കടം വാങ്ങിയിട്ടാണെങ്കിലും താൻ അടച്ച് തീർക്കാൻ തയ്യാറാണെന്നും, കൈയിൽ പണമുണ്ടായിട്ടല്ല ഇങ്ങനെ ചെയ്യുന്നതെന്നും ഭാവിയിൽ ഒരു സമ്മാന ജേതാവിനും ഇത്തരത്തിലൊരു അവസ്ഥ ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഈ വിഷയത്തിൽ പരാതി ഇന്നയിച്ചതെന്നും, ഇങ്ങനെ ചെയ്യുന്നതെന്നും അന്നമ്മ ഷൈജു കൂട്ടിച്ചേർത്തു.

x