ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിന് അദ്ധ്യാപിക എറിഞ്ഞ പേന കൊണ്ടത് കണ്ണിൽ ; 15 വർഷമായി ദുരിതക്കയത്തിലായ അൽ അമീന്റെ ജീവിതം

16 വർഷങ്ങൾക്കു മുൻപ് കണ്ടല് ഗവൺമെന്റ് ഹൈസ്കൂളിൽ ആയിരുന്നു ആ മൂന്നാം ക്ലാസ്സുകാരൻ അൽ അമീൻ പഠിച്ചിരുന്നത്. 2005 ജനുവരി 18 ന് പതിവുപോലെ സ്കൂളിൽ ക്ലാസ് നടക്കുകയായിരുന്നു. അധ്യാപിക അമീനിന്റെ പേര് വിളിച്ചു. വെറുമൊരു മൂന്നാം ക്ലാസ് കാരന്റെ അലസതയിൽ ടീച്ചർ വിളിച്ചത് അമീനിന്റെ ശ്രദ്ധയിൽപ്പെടാതെ പോയി. പേര് വിളിച്ചിട്ടും കുട്ടി ശ്രദ്ധിക്കാത്തതിൽ കോപിതയായ ടീച്ചർ പെട്ടെന്ന് മേശപ്പുറത്ത് വച്ചിരുന്ന പേനയെടുത്ത് ആമീനിന്റെ നേർക്ക് ആഞ്ഞെറിഞ്ഞു. അതു വന്നു കൊണ്ടത് അവന്റെ കണ്ണിൽ ആയിരുന്നു.
പേനയുടെ മുന അമീനിന്റെ ഇടതു കണ്ണിന്റെ തറച്ചുകയറി.

മുന കൃഷ്ണമണിയിൽ തറച്ചുകയറി എങ്കിലും കണ്ണിൽ നിന്നും ചോര വന്നില്ല. കണ്ണിൽ മുന കയറിയിട്ടും അധ്യാപിക അത് അത്ര വലിയ കാര്യമായി എടുത്തില്ല. അധ്യാപികയുടെ ദേഷ്യം അടങ്ങിയിരുന്നില്ല. കണ്ണിൽ മുന കൊണ്ട് അസ്വസ്ഥമായിരുന്നു അമീനെ അവർ പിന്നെയും ശകാരിച്ചു പോയി മുഖം കഴുകിയിട്ട് വാടാ എന്ന് അമീൻടെ നേരെ ആക്രോശിച്ചു. മുഖം കഴുകാനായി പോയ ആമീൻ മുഖം കഴുകി കൊണ്ടിരുന്നപ്പോൾ ടീച്ചർ പുറകെ വന്ന് അമീനോട് ചോദിച്ചു നീ എന്തിനാ കരഞ്ഞത്. അത് ചോദിച്ചു കൊണ്ട് ടീച്ചർ അമീന്റെ തലയിൽ അടിച്ചു.

പിന്നീട് അമീനിന്റെ സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കി സ്കൂളിലെ മറ്റ് അധ്യാപകർ എല്ലാവരും കൂടി ചേർന്ന് അമീനെ ഹോസ്പിറ്റലിൽ എത്തിച്ചു. ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ശാസ്ത്രക്രിയയും വേണ്ടിവന്നു. ആ രാത്രി തന്നെ ശാസ്ത്രക്രിയ നടത്തി. എന്നാൽ കാഴ്ച ശക്തിക്കു തകരാർ സംഭവിച്ചിരുന്നു.
144 ദിവസം ആശുപത്രിയിൽ കിടന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.പിന്നീട് 2 ശാസ്ത്ര ക്രിയകൾ കൂടി നടത്തിയെങ്കിലും നഷ്ടപ്പെട്ട കാഴ്ച്ചയിൽ വ്യത്യാസം ഒന്നും തന്നെ ഉണ്ടായില്ല. കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടാനായി പത്തു വർഷത്തോളം ചികിത്സിച്ചു. 3 ലക്ഷം രൂപ ചിലവായി എങ്കിലും അതിന് ഫലമൊന്നുമുണ്ടായില്ല.

സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കൊണ്ട് കഴിഞ്ഞ അഞ്ചു വർഷമായി ചികിത്സിക്കാനും സാധിക്കുന്നില്ല. കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട അമീന് ഇന്ന് 24 വയസ്സായി. കണ്ണിന്റെ കാഴ്ച കുറവ് കാരണം ലൈസൻസോ പാസ്പോർട്ടോ ഒന്നും തന്നെ എടുക്കാൻ സാധിച്ചിട്ടില്ല. കാഴ്ചക്കുറവ് കാരണം ഒരു ജീവിതമാർഗം പോലും സാധ്യമാകുന്നില്ല. തിരുവനന്തപുരം പോസ്കോ കോടതി ഇപ്പോൾ അധ്യാപികയ്ക്കെതിരെ നടപടി എടുത്തിരിക്കുകയാണ്. ഈ 16 വർഷങ്ങൾക്കു ശേഷം അധ്യാപികയ്ക്കെതിരെ ഉള്ള ശിക്ഷാനടപടികൾ വന്നിരിക്കുകയാണ്.

ഒരു വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ഇതാണ് ശിക്ഷ. മൂന്നു ലക്ഷം രൂപ പിഴ ഒടുക്കാൻ തയ്യാറല്ലെങ്കിൽ അതിനുപകരം മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം. അധ്യാപികക്ക് കിട്ടിയ ശിക്ഷ കുറഞ്ഞുപോയി എന്നാണ് അറിഞ്ഞവർ അറിഞ്ഞവർ പറയുന്നത്. എന്നാൽ അൽഅമീൻ പറയുന്നത് ‘തനിക്ക് നഷ്ടപ്പെടാനുള്ളത് എന്തായാലും നഷ്ടപ്പെട്ടു കോടതിവിധിയിൽ സന്തോഷിക്കുന്നത് കൊണ്ട് തനിക്ക് നഷ്ടപ്പെട്ടത് തിരികെ ലഭിക്കില്ലല്ലോ..’ കണ്ണിന്റെ കാഴ്ചക്കുറവ് കാരണം ഒരു ജോലിക്ക് പോലും ആരും തന്നെ വിളിക്കുന്നില്ല… കണ്ണുള്ളവർ എന്റെ വിഷമം മനസ്സിലാക്കട്ടെ..

x