നാല് വർഷം മുംബ് കളഞ്ഞുകിട്ടിയ ഒന്നര പവൻറെ സ്വർണം ഈ ഓട്ടോ കാരൻ സൂക്ഷിച്ചു; പോലീസിൽ പോലും പറയാതെ നാല് കൊല്ലങ്ങൾക്ക് ശേഷം ഉടമയെ കണ്ടെത്തിയപ്പോൾ

തട്ടിപ്പും കപടവും നിറഞ്ഞു നിൽക്കുന്ന ഇന്നത്തെ കാലത്ത് വേറിട്ട് നിൽക്കുന്ന ഒരു വ്യക്തിയാണ് തൻറെ സത്യസന്ധത കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽകൂടിയും അല്ലാതെയും ശ്രദ്ധേയം ആയി മാറുന്നത്, ഒരു സിനിമ കഥ പോലെയാണ് ഓട്ടോ ഡ്രൈവറായ ഹനീഫയുടെ ജീവിതത്തിൽ സംഭവിച്ചത്, അതും നാല് വർഷങ്ങൾക് മുംബ് നടന്ന സംഭവത്തിന്റെ ബാക്കി ഭാഗം കഴിഞ്ഞതാകട്ടെ കഴിഞ്ഞ ദിവസവും, സംഭവം ഇങ്ങനെ നാല് വർഷങ്ങൾക്ക് മുംബ് രാമംകുത്ത് പാറേങ്ങല്‍ താമസിക്കുന്ന ഹനീഫ തൻറെ ഓട്ടോ റിക്ഷ കഴുകികൊണ്ടിരിക്കുകയായിരുന്നു

പെട്ടന്നാണ് ഓട്ടോയുടെ ബാക്ക് സീറ്റിനടിയില്‍ എന്തോ വസ്‌തു ചെളി മുടി കിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്, അദ്ദേഹം അതെടുത്ത് വൃത്തിയാക്കിയപ്പോൾ കാണാൻ സാധിച്ചത് ഒന്നര പവനോളം തൂക്കം വരുന്ന രണ്ടു സ്വർണ പാദസരങ്ങളായിരുന്നു, അതിന് ശേഷം അദ്ദേഹം തൻറെ ഓട്ടോയിൽ കേറുന്നവരോടൊക്കെ അന്വേഷിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ അന്വേഷണത്തിൽ യഥാർത്ഥ ഉടമയെ മാത്രം കണ്ടെത്താൻ സാധിച്ചില്ല, എന്നാൽ തനിക്ക് സ്വർണാഭവരണം കളഞ്ഞുകിട്ടിയ കാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലും അദ്ദേഹം അറിയിച്ചില്ല

അതിനും ഒരു കാരണമുണ്ട് യഥാർത്ഥ ഉടമയ്ക്ക് പോലീസ് സ്റ്റേഷനിൽ ഏൽപിച്ചാലും ലഭിക്കാൻ ഇടയില്ല എന്നുള്ള അദ്ദേഹത്തിന്റെ തോന്നൽ കാരണമായിരുന്നു, അത്കൊണ്ട് ആ സ്വർണാഭരണം തൻറെ വീട്ടിൽ തന്നെ അദ്ദേഹം സൂക്ഷിച്ച് വെക്കുകയായിരുന്നു, എന്നാൽ വർഷങ്ങൾ കടന്ന് പോയിട്ടും ആ സ്വർണ പാദസ്വരങ്ങൾ വിൽക്കാനോ, മറ്റാർക്കും നൽകാനുമൊ അദ്ദേഹം ശ്രമിച്ചില്ല എന്നതാണ് സത്യം, എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു സിനിമയെ വെല്ലുന്ന സംഭവം നടന്നത്, കഴിഞ്ഞ ദിവസം ഹനീഫയുടെ ഓട്ടോയിൽ കേറിയതായിരുന്നു നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലില്‍ താമസിക്കുന്ന ഒരു യുവതി, യാത്രയ്ക്ക് ഇടയിൽ ഹനീഫയുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആയിരുന്നു

നാല് വർഷങ്ങൾക്ക് മുംബ് ഇതുപോലത്തെ യാത്രയ്ക്ക് ഇടയിൽ തൻറെ സ്വർണാഭരണം നഷ്ടപെട്ട കാര്യം പറയുന്നത്, എന്നാൽ ഇവരുടെ ആഭരണമാണോ തൻറെ കൈയിൽ ഇരിക്കുന്നത് എന്നറിയാൻ കൂടുതൽ കാര്യങ്ങൾ ഹനീഫ ചോദിക്കുകയായിരുന്നു, ഹനീഫയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയപ്പോൾ അദ്ദേഹത്തിന് തന്നെ മനസിലായി ഇവരുടെ ആഭരണം തന്നെയാണ് തൻറെ കൈയിൽ ഇരിക്കുന്നത് എന്ന്, തുടർന്ന് ആ ഒന്നരപവൻ വരുന്ന സ്വർണാഭരണം തിരികെ ഏൽപിക്കുകയായിരുന്നു, ഇപ്പോൾ നിരവധി പേരാണ് അദ്ദേഹത്തിന്റെ സത്യസന്തയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വരുന്നത്

x