കാറിലെ പ്രസവം യൂട്യൂബിൽ ലൈവായി വിട്ട് ദമ്പതികൾ


കാറിലും ബസിലും ഓട്ടോയിലുമൊക്കെ പ്രസ വിച്ചു എന്ന വാർത്ത നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.
എന്നാൽ അതെങ്ങനെ എന്ന ആകാംഷയും ആശ ങ്കയും നമ്മൾക്ക് ഉണ്ടായിട്ടുണ്ടാകാം. അങ്ങനെയൊരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

ഹോസ്പിറ്റലിലേക്ക് പോകും വഴി കാറിൽ പ്രസ വിച്ച വൈറ്റിനി എന്ന യുവതിയുടെ വീഡിയോ ആണ് അവരുടെ ഭർത്താവ് പങ്കുവെച്ചിരിക്കുന്നതു. കാറിന്റെ ഡാഷ് ക്യാമിൽ ചിത്രീകരിച്ച വിഡിയോയിൽ ഹോസ്പിറ്റലിലേക്കുള്ള അവരുടെ യാത്രയും ഒടുവിൽ ആശുപത്രി എത്തുന്നതിനു മുന്നേയുള്ള പ്രസവവുമുണ്ട്.ഡോക്റ്റർ പറഞ്ഞ ഡേറ്റിനും ഒരാഴ്ച മുന്നേ വൈറ്റിനി എന്ന ആ അമ്മക്ക് വേ ദന തുടങ്ങി.ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ എത്രയും പെട്ടെന്ന് അഡ്മിറ്റ്‌ ചെയ്യണമെന്ന് അവർ അറിയിച്ചു.

അതേത്തുടർന്ന് ആംബുലൻസിന് പോലും കാത്തു നില്കാതെ അവരുടെ ഭർത്താവ് അവരേയും മക്കളേയും കൂട്ടി തങ്ങളുടെ കാറിൽ ഹോസ്പിറ്റലിലേക്ക്‌ പാഞ്ഞു. എന്നാൽ അവരുടെ വീട്ടിൽ നിന്നും ഒരുപാട് അകലെയായിരുന്ന ഹോസ്പിറ്റലിൽ എത്തുക അത്ര എളുപ്പമായിരുന്നില്ല. റോഡിലെ കനത്ത ട്രാഫിക്കും അവർക്ക് വിന യായി , അഞ്ചു തവണയാണ് അവർ ട്രാഫിക്ക് സിഗ്നലിൽ പെട്ട് കിടന്നത്. ഒടുവിൽ വേദന അസഹ നീയമായതിനെ തുടർന്ന് ആ ഭർത്താവ് അടുത്തുള്ള ഒരു ചെറിയ ഹോസ്പിറ്റലിലേക്ക് നിർത്തുകയായിരുന്നു.

എന്നാൽ ഡോക്റ്റർ കാറിനടുത്തേക്ക് എത്തിയപ്പോഴേക്കും പ്രസ വം നടന്നു കഴിഞ്ഞിരുന്നു. കുഞ്ഞിന്റെ കര ച്ചിൽ കേട്ട് പിന് സീറ്റിലിരിക്കുന്ന കുട്ടികൾ സന്തോഷത്തോടെ ഒരു കുഞ്ഞോ എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. അമ്മയും കുഞ്ഞും നല്ല ആരോഗ്യത്തോടെ ഇരിക്കുന്ന ആ വീഡിയോ പങ്കുവെച്ചു കൊണ്ട് ആ ഭർത്താവ് പറയുന്നത് ഇങ്ങനെ. ഞാൻ പലവട്ടം ആലോചിച്ചു ഇത് ഷെയർ ചെയ്യണോ എന്ന്. എന്നാൽ അവളാണ് എന്നെ നിർബന്ധിച്ചത് ഷെയർ ചെയ്യാൻ.

പ്രസവം എന്നാൽ വലിയ അപ കടമാണ് എന്ന ഭയ ത്തോടെയാണ് പലരും കാണുന്നത്. എന്നാൽ അതിൽ ഭയ പ്പെടാൻ ഒന്നുമില്ലെന്നും ഇതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും മനസ്സിലാക്കിക്കൊടുക്കാൻ ഈ വീഡിയോക്ക് സാധിക്കും എന്നവൾ വിശ്വസിക്കുന്നു. എന്തായാലും ലക്ഷകണക്കിന് പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടു കഴിഞ്ഞത്.
അവർ ഭയ പ്പെട്ടത് പോലെ മോശം കമൻറ്റുകൾ ഒന്നും തന്നെ ആരിൽ നിന്നും ഉണ്ടായില്ല.
അമ്മയ്ക്കും കുഞ്ഞിനും ആശംസ അറിയിച്ച ഒരുപാട് പേര് കമന്റ് ചെയ്‌തു.ഇതൊക്കെ കണ്ടിട്ടും പേടിക്കാതെ ഇരിക്കുന്ന മറ്റു രണ്ടു കുട്ടികളെ അഭിനന്ദിച്ചും കുറെ പേര് കമന്റ് ഇട്ടിട്ടുണ്ട്. ഈ വീഡിയോ പ്രസവത്തെ കുറിച്ചുള്ള പലരുടെയും തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കും എന്ന് കമന്റ് ചെയ്തവരും ഉണ്ട്

ആ അമ്മയ്ക്കും കുഞ്ഞിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം.

 

 

 

x