ഈ ബർത്ത്ഡേ മുതൽ എൻ്റെ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരുകയാണ്, പ്രതിശ്രുത വരനെ പരിചയപ്പെടുത്തി അമേയ മാത്യു, ആശംസകൾ അറിയിച്ച് ആരാധകർ

കരിക്കിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് അമേയ മാത്യു .സോഷ്യൽ മീഡിയയിലെല്ലാം തന്നം താരം സജീവമാണ്. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. അമേയ മാത്യു മറച്ചുവച്ച പ്രതിശ്രുത വരനെ പരിചയപെടുത്തി കൊണ്ടുള്ള പോസ്റ്റായിരുന്നു അത്,പോസ്റ്റിനൊപ്പം താരം പറഞ്ഞിരിക്കുന്നത് ഇതാണ്, ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എൻ്റെ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരുകയാണ്. നിരവധി പേരാണ് ഇതിന് കമന്റുമായി എത്തിയത്. സിനിമാ മേഘലയിൽ നിന്നവരടക്കെ കമന്റ് ചെയ്ത് വന്നിരിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരിയായ അമയ മാത്യു കരിക്ക് എന്ന വെബ് സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയത്. തുടർന്ന് ആട് 2, ദ പ്രീസ്റ്റ്, തിരിമം, വൂൾഫ് തുടങ്ങിയ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അതെ സമയം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം പെട്ടന്ന് തന്നെ വൈറലാവാറുണ്ട്. അഞ്ചര ലക്ഷത്തോളം ആരാധകരാണ് അമയയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ആ ആരാധകരെ എല്ലാം നിരാശപ്പെടുത്തിയാണ് അമേയയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. അതെ, നടി അമേയ മാത്യു വിവാഹിതയാകാൻ പോകുന്നു. എൻഗേജ്‌മെന്റ് കഴിഞ്ഞു. പ്രതിശ്രുത വരൻ ആരാണെന്ന് വെളിപ്പെടുത്താതെയാണ് അമേയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആദ്യം വന്നത്. മോതിരം കൈമാറിയ ചിത്രങ്ങൾ അമയ പങ്കുവച്ചു.’മോതിരം പരസ്പരം കൈമാറി. ഞങ്ങളുടെ സ്‌നേഹം എന്നന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിയ്ക്കുന്നു’ എന്ന കറിപ്പോടെയാണ് അമയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുമായി എത്തിയിരുന്നു.

അന്നിട്ട പോസ്റ്റിൽ വന്ന ചില കമന്റ് ഇതാണ്,അതേ സമയം ഒരുപാട് ആരാധകരുടെ ദീനരോധനവും കമന്റ് ബോക്‌സിൽ കാണാം. ഞാൻ കന്യകനായി ഇരുന്നത് വെറുതേയായി പോയല്ലോ, ആരാണ് എന്റെ അവസരം നഷ്ടപ്പെടുത്തിയ ആ ആൾ എന്നൊക്കെയുള്ള രസകരമായ കമന്റുകൾ വരുന്നുണ്ട്. പലർക്കും ചെറുക്കനാരാണ് എന്ന് അറിയാനുള്ള ക്യൂരിയോസിറ്റിയാണ്.മുഖം കാണിക്കാൻ ധൈര്യമില്ലേ. അത്രയ്ക്ക് ചുന്ദരനാണോ എന്നൊക്കെ ചോദിച്ച് പ്രകോപനപരമായ കമന്റ് ഇട്ട ആൾക്ക് മറുപടി നൽകി അമയയും എത്തിയിട്ടുണ്ട്. ‘ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ മുഖം കാണിക്കും. അത് നിങ്ങൾ നോക്കേണ്ട കാര്യമില്ല’ എന്നാണ് അമയയുടെ മറുപടി.ഈ സാഹചര്യത്തിലാണ് പുതിയ പോസ്റ്റ് വൈറലാവുന്നത്.

x