നടൻ മുകേഷ് കുട്ടിയെ ഫോൺ വിളിക്ക് ഇടയിൽ വഴക്ക് പറഞ്ഞ സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം നൊടിയിൽ വൈറലായ ഒരു ഓഡിയോ ആയിരുന്നു നടൻ മുകേഷ് ഒരു കുട്ടിയെ വഴക്ക് പറയുന്ന സംഭവം, സോഷ്യൽ മീഡിയയിൽ എല്ലാവരും മുകേഷിന് എതിരെ രൂക്ഷ വിമർശനം ആയിരുന്നു നടത്തിരുന്നത്, ഇപ്പോൾ കുട്ടിയെ വഴക്ക് പറഞ്ഞ സംഭവത്തിലെ ഫോൺ വിളിയിയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കൊണ്ട് നടൻ മുകേഷ് രംഗത്ത് എത്തീരിക്കുകയാണ്. മുകേഷ് ക്ഷമാപണം നടത്തിക്കൊണ്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്, താരം ആദ്യം ലൈവിൽ വരാൻ ആയിരുന്നു ശ്രമിച്ചിരുന്നത്, എന്നാൽ ടെക്‌നിക്കൽ പ്രോബ്ലം കാരണം വീഡിയോയിൽ കൂടി സത്യാവസ്ഥ വെളിപ്പെടുത്തുകയായിരുന്നു, മുകേഷിന്റെ വാക്കുകൾ ഇങ്ങനെ ശരിക്കും ഇങ്ങനെ ഒരു വീഡിയോ ഞാൻ ഒരിക്കലും ചെയ്യേണ്ടി വരും എന്ന് പ്രതീക്ഷിച്ചില്ല, പറയാൻ പോകുന്ന കാര്യം പറയുന്നതിനു മുമ്പ് ഒരു ചെറിയ ആമുഖം എന്ന രീതിയിൽ ഒരു ചെറിയ കാര്യം ഞാൻ പറയാം

മറ്റൊന്നുമല്ല ഇലക്ഷൻ കഴിഞ്ഞു റിസൾട്ട് വന്നതിനുശേഷം ഈ ദിവസം വരെയും നിരന്തരമായി ഒരു പതം വേട്ടയാടുക എന്ന് വേണമെങ്കിൽ പറയാം, ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കേണ്, നമ്മുടെ ഫോൺ വിളിച്ചു കഴിഞ്ഞാൽ ഫോൺ ചാർജ് ചെയ്തു കഴിഞ്ഞാൽ ഒരു മണിക്കൂർ മുക്കാൽ മണിക്കൂർ കൊണ്ട് ഫോണിന്റെ ചാർജ് പോകുന്ന തരത്തിൽ ഇങ്ങനെ കണ്ടിന്യൂസ് ആയിട്ട് നമ്മളെ എന്തോ ഒരു തരത്തിൽ ഹറാസ് ചെയുന്ന തരത്തിൽ, പല പല കാര്യങ്ങൾ പല പല സ്ഥലങ്ങളിൽനിന്നും, ചിലർക്ക് ട്രെയിൻ ലേറ്റ് ആയത് അറിയണം, എന്തു കൊണ്ടാണ് ട്രെയിൻ ലേറ്റ് ആയത്? ചിലർക്ക് കറണ്ട് ഇല്ലന്ന് പറയുന്നു, അപ്പോൾ അത് എല്ലാം തന്നെ എങ്ങനെയോ ആരോ ഒരു പ്ലാൻ ചെയ്തിട്ട് എന്നെ ഒന്ന് പ്രൊവോക്ക് ചെയ്‌ത്‌, പക്ഷെ അവർ ഇത്ര നാളായിട്ടും അവർക്ക് വിജയിക്കാൻ പറ്റിയില്ല, അപ്പം ഞാൻ ഈ കേരളത്തിൽ എൻറെ അത്രയും ഫോൺ എടുത്ത് റിപ്ലൈ ചെയുന്ന വേറെ ആരെയും കണ്ടിട്ടില്ല, എടുക്കാൻ പറ്റില്ലെങ്കിൽ തിരിച്ച് വിളിക്കുന്ന ആൾ ഞാൻ തന്നെയായിരിക്കും, അപ്പം ഫോണിൽ നിന്ന് ഒളിച്ചോടുകയോ ഒന്നും ചെയാത്ത ആളാണ് ഞാൻ, പക്ഷെ ഇത് എന്തോ വലിയ ഒരു പ്ലാനിങ്ങിന്റെ ഭാഗമാണ്

ആ കുട്ടിയുടെ കാര്യം പറയാം, ആ കുട്ടി ഞാൻ ഒരു സൂം മീറ്റിങ്ങിൽ ആയിരുന്നപ്പോൾ വിളിച്ച് കൊണ്ടേ ഇരിക്കുന്നു, ഞാൻ സൂം മീറ്റിംഗിൽ ആണ് അങ്ങോട്ട് വിളിക്കാം എന്ന് അവനെ അറിയിച്ചിട്ടും, അവൻ ആറു പ്രാവശ്യം വിളിച്ചപ്പോൾ എൻറെ സൂം മീറ്റിംഗ് കട്ട് ആയിപോയി, അപ്പോൾ ഞാൻ ആ കുട്ടിയുടെ അടുത്ത് പറഞ്ഞു ഞാൻ അങ്ങോട്ട് വിളികാം എന്ന് പറഞ്ഞതല്ലെ, ഇത്രയും സമയവും വളരെ ഇമ്പോർട്ടന്റ് മീറ്റിംഗ് അല്ലായിരുന്നോ എന്ന് ഞാൻ അങ്ങോട്ട് പറഞ്ഞപ്പോൾ നിങ്ങൾക്ക് മനസിലായികാണുമലോ, പിന്നെ അത് കഴിഞ്ഞതിന് ശേഷം ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ശരി അവിടത്തെ എം‌എല്‍‌എയോട് പറഞ്ഞോ എന്ന് ചോദിക്കുകയായിരുന്നു, അപ്പോൾ സ്വന്തം എം‌എല്‍‌എയോട് പറഞ്ഞോ? ഇല്ല, ഞാൻ ചോദിച്ചു അത് എന്താണ് പറയാത്തത് സ്വന്തം എം‌എല്‍‌എടൂത്ത് പറഞ്ഞിട്ട്, അദ്ദേഹം എന്തു പറയുന്നു എന്ന് എന്നോട് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് അദ്ദേഹത്തെ വിളിച്ചു പറയുകയോ, അല്ലെങ്കിൽ മുന്നോട്ടു കൊണ്ടുപോവുകയോ ചെയാം, അങ്ങനെയാണ് എൻറെ ഒരു പ്രോസീജർ.

ഓരോ മണ്ഡലത്തിലും ഒരു എം‌എല്‍‌എ ഉണ്ട്, അപ്പോൾ അതൊക്കെ ഞാൻ പറഞ്ഞു മനസിലാക്കുന്നു അപ്പോൾ അവൻ പറഞ്ഞു, ഞാൻ എം‌എല്‍‌എ വിളിച്ചില്ല, അപ്പോൾ അവിടത്തെ എം‌എല്‍‌എ ആരാണെന്ന് അറിയാമോ? അത് അറിഞ്ഞൂട, അത് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി അവിടത്തെ എം‌എല്‍‌എയെ അറിഞ്ഞൂടാന്ന് പറഞ്ഞപ്പോഴും ഞാൻ ദേഷ്യപ്പെട്ട് പറയുന്നില്ല, അപ്പോഴും ഞാൻ പറയുന്നു ഒരു ആൾ എം‌എല്‍‌എ അറിഞ്ഞിരിക്കണം, പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി അറിഞ്ഞിരിക്കണം, അപ്പോൾ എൻറെ ഒരു ഫ്രണ്ട് തന്ന നമ്പർ ആണ് ഇത്, ഈ നമ്പറിൽ വിളിക്കാൻ പറഞ്ഞു എന്ന് പറഞ്ഞ് കഴിഞ്ഞാൽ അത് ഫ്രണ്ട് അല്ല അത് എനിമിയാണ്, അത് ആ മോൻറെ മാത്രമല്ല നാടിന്റെയും എനിമിയാണ്, കാരണം ഇതേ കണക്ക് കുട്ടികളെ വെച്ച് ഓരോ ആൾക്കാരെ വിളിച്ചിട്ടു ഹറാസ് ചെയുക ശല്യപെടുത്തുക എന്നിട്ട് റെക്കോർഡ് ചെയുക, ഈ എന്നെ വിളിച്ച മോൻ അത്രയ്ക്ക് നിഷ്കളങ്കൻ ആണെങ്കിൽ എന്തിനാണ്‌ റെക്കോർഡ് ചെയ്‌തത്‌, ആറു പ്രാവശ്യം എന്തിന് വിളിച്ചു, അപ്പോൾ ഇത് എല്ലാം പ്ലാൻ ചെയ്‌ത്‌ അല്ലെ.

ശരിക്കും പറഞ്ഞാൽ നിരന്തരം ആയിട്ട് എൻറെ ഓഫീസിൽ ആണെന്ന് പറഞ്ഞ് എൻഎസ്എസ് ഹോസ്പിറ്റലിൽ വിളിക്കുക, എന്നിട്ട് അവരുടെ അടുത്ത് ചൂടായി പെരുമാറുക, ഇതിനെല്ലാം ഇരവിപുരം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അപ്പോൾ നിങ്ങൾക്ക് മനസിലാകും ഞാൻ എത്രത്തോളം ഹംബിളായിട്ട് മുന്നോട്ട് പോയിട്ടും ഇവർ എല്ലാവരും എന്നെ ഏതോ തരത്തിൽ എന്നെ വിഷമിപ്പിക്കാൻ നോക്കുകയാണ്, പിന്നെ കുട്ടികളൊട് പെരുമാറുന്നത് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല, നിങ്ങൾ ഫ്ലവർസ് ചാനലിൽ കൊച്ചു കുട്ടികൾ പാട്ട് പാടുന്ന എമ്പത് എപ്പിസോഡുകൾ ഞാൻ ചെയ്‌തത്‌ അല്ലെ, അതിന്റെ റേറ്റിംഗ് വെച്ച് നോക്കിക്കഴിഞ്ഞാൽ അറിയാം ഞാൻ എത്ര മാത്രം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്, എത്രമാത്രം കുട്ടികളോട് നല്ല പോലെ പെരുമാറാൻ മാത്രമേ എനിക്ക് അറിയുകയുള്ളൂ, അപ്പോൾ അങ്ങനെ പെരുമാറുന്ന ഒരു കംപ്ലൈന്റ്ഉം ഇല്ലാത്ത, കുട്ടികൾ എന്ന് പറഞ്ഞാൽ എനിക്കും മക്കൾ ഒണ്ട്, എൻറെ വീട്ടിൽ എത്ര മക്കൾ ഒണ്ട്.

അപ്പോൾ അവരടുത്ത് ചൂരൽ വെച്ച് അടിച്ചു എന്ന് പറഞ്ഞാൽ, അത്‌ ഒരു ആലങ്കാരികമായി നമ്മൾ മുതിർന്നവർ പറയുന്നത്, ആ കുട്ടിയുടെ അച്ഛനോ അച്ഛൻറെ മൂത്ത ജേഷ്ഠന്റെ പ്രായം എനിക്ക് ഉണ്ട്, അപ്പോൾ സ്വന്തം എം‌എല്‍‌എ അത്രയും രാഷ്ട്രീയം എങ്കിലും നമ്മൾ അറിഞ്ഞിരിക്കണം, അത് കൊണ്ടാണ് ഞാൻ പറഞ്ഞത് എൻറെ മുമ്പിൽ ആയിരുന്നുവെങ്കിൽ ചൂരൽ വെച്ച്, ചൂരൽ വെച്ച് അടിക്കാൻ അല്ല അത് ഒരു പ്രയോഗമാണ്, അപ്പോൾ അങ്ങനെ ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഇത് വൻ പ്ലാൻആയിട്ട് ചെയ്‌തത്‌ ആണ്, ഈ നാട്ടിൽ ഉള്ള കുട്ടികകൾ, രക്ഷകർത്താക്കൾ നല്ലവരായിട്ടുള്ളവർ വിശ്വസിക്കരുത്, ഇതിനകത്ത് പക്ക രാഷ്ട്രീയം ഉണ്ട്, അത് കൊണ്ട് തന്നെയാണ് ഞാൻ ഇത് സൈബർ സെലിനും പോലീസിനും കംപ്ലൈന്റ്റ് കൊടുക്കാൻ പോവുകയാണ്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആരാണെങ്കിലും ഇവരെ മുന്നിൽ കൊണ്ട് വരും, കാര്യം ഞാൻ ഒരു സിനിമ നടൻ കൂടിയായത് കൊണ്ട് എന്നെ പറ്റി എന്തെങ്കിലും പറഞ്ഞാൽ അത് സോഷ്യൽമീഡിയയിൽ കുറച്ച് കൂട ഒന്ന് റൈസ് ആകും

അതോട് കൂടി ഒന്ന് ഫേമസ് ആയി കളയാം എന്നൊക്കെ വിചാരിക്കുന്നുണ്ടാവും, ഇതിന് മുംബ് നടന്നത് എന്താണ് ആറു പ്രാവശ്യം എന്നെ ഇതേ പോലെ വിളിച്ച് എൻറെ മീറ്റിംഗ് കട്ടാക്കികൊണ്ട് ഇരുന്നതും, ഇതിന് മുംബ് പറഞ്ഞ കാര്യങ്ങൾ എന്ത് കൊണ്ടാണ് ഇടാത്തത്, അതിന് മുംബ് ഞാൻ പറഞ്ഞു, ഞാൻ അങ്ങോട്ട് വിളിക്കാം, എല്ലാ കാര്യങ്ങളും നമ്മുക്ക് സംസാരിക്കാം, ഇതെല്ലം പറഞ്ഞിട്ടും റെക്കോർഡ് ചെയ്യാൻ വേണ്ടി എന്നെ എത്രയോ കുട്ടികളെ വെച്ച് വിളിപ്പിക്കുന്നു, അപ്പോൾ ഇവർക്ക് അറിഞ്ഞൂട എന്നെ വിളിക്കുന്ന ഒടനെ തന്നെ യുവർ വോയിസ് ഈസ് റെക്കോർഡഡ് എന്ന് ആദ്യം വരും, അപ്പോൾ തന്നെ ഞാൻ അവരോട് പറയും മോനെ തെറ്റാണ്, ഈ പ്രായത്തിൽ ഫോൺ റെക്കോർഡ് ചെയ്‌ത്‌ കളിക്കരുത്, അപ്പോൾ വെച്ചിട്ട് ഓടികളയും, അപ്പോൾ അത് എല്ലാം ഒരു തമാശയായിട്ടാണ് കണക്കാക്കുന്നത്,അപ്പോൾ ശെരിക്കും പറഞ്ഞാൽ ഇതിന്റെ പിന്നിൽ ആരൊക്കെയാണെന് എനിക്ക് ഊഹ്ക്കാൻ ഉള്ളതേ ഒള്ളു, നിങ്ങൾക്കും ഊഹിക്കാൻ ഉള്ളതേ ഒള്ളു, എനിക്ക് ആ മോന്റടുത് പറയാൻ ഉള്ളത് ഇങ്ങനെ ഉള്ള ആൾകാർ പറയുന്നത് കേട്ട് മോൻ ആരെയും വിളിക്കരുത്, മോൻ എന്നല്ല ആ പ്രായത്തിൽ ഉള്ള കുട്ടികൾ ആരെയും വിളിക്കരുത്,

അവരൊക്കെ വഴി തെറ്റിക്കുന്നവരാണ്, അങ്ങനെ എന്തെങ്കിലും തരത്തിൽ മോന് വിഷമം ആയിട്ടുണ്ടെങ്കിൽ മോനെക്കാളും വിഷമം എനിക്കുണ്ട് അത് മനസിലാക്കണം, ഇങ്ങനെയുള്ള ഒരു വീഡിയോയിൽ വന്നതിൽ എനിക്ക് വളരെ അതികം വിഷമം ഉണ്ട്, എല്ലാവര്ക്കും നല്ലത് പോലെ പഠിക്കാൻ ഉള്ള ഒരു സാഹചര്യം ഉണ്ടാകട്ടെ, അതിന് വേണ്ടി നിങ്ങൾക്ക് ഫോൺ കിട്ടാൻ വേണ്ടി ഞാൻ പരിശ്രമിക്കുന്നുണ്ട് , ഞാൻ എൻറെ മണ്ഡലത്തിൽ തന്നെ ഒരുപാട് ഫോൺ കൊടുത്ത് കഴിഞ്ഞു, നമ്മുട നാട്ടിൽ ഒരു കുട്ടി പോലും ഫോണും ടാബും ഇല്ലാതെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന് മുദ്രാവാക്യം ആയിട്ട് നടക്കുന്ന ആളാണ് ഞാൻ, അപ്പോൾ അതു പോലത്തെ നല്ല കാര്യങ്ങൾക്ക് ചിലവഴിക്കാൻ വേണ്ടി ഉള്ളതാണ് എൻറെ ഊർജം, എൻറെ സമയം അത് എല്ലാം മനസിലാക്കി എന്നെ പ്രോത്സാഹിപ്പിക്കണം എന്ന് താഴ്‌മയായി അഭ്യർത്ഥിച്ച് കൊണ്ട് നിർത്തുന്നു, ഇതായിരുന്നു മുകേഷിന്റെ വീഡിയോ, നിരവതി പേരാണ് ഇപ്പോൾ മുകേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നത്

x