പരാതി പറയാൻ വിളിച്ച വിദ്യർത്ഥിക്ക് നേരെ മുകേഷിന്റെ ഫോൺ സംഭാഷണം വൈറലാകുന്നു..

മലയാളി ആരാധകരുടെ പ്രിയ നടനും എം എൽ എ യുമായ മുകേഷ് 10 ആം ക്ലാസ് വിദ്യാർത്ഥിയോട് കയർത്തു സംസാരിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. അത്യാവിശ്യ കാര്യം പറയാനാണ് താൻ വിളിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അത് കേൾക്കാൻ പോലുമുള്ള മര്യാദ കാണിക്കാതെ വിദ്യർത്ഥിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന മുകേഷിന്റെ ഫോൺ സംഭാഷണത്തിന് സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത് .. ഒറ്റപ്പാലം സ്വദേശിയായ എസ്‌ എസ് എൽ സി വിദ്യർത്ഥിക്കാണ് മുകേഷിന് നിന്നും ശകാരവർഷം കേൾക്കേണ്ടിവന്നത് .. ആറോളം തവണ തുടരെ വിദ്യർത്ഥി മുകേഷിനെ വിളിക്കുകയും ചെയ്തിരുന്നു , അത്യാവശ്യ കാര്യത്തിന് ഒരു മീറ്റിങ്ങിൽ പങ്കെടുക്കുമ്പോൾ തുടരെ തുടരെ വിദ്യർത്ഥി ഫോൺ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത് ..

ഒരു അത്യാവിശ്യ കാര്യം പറയാനാണ് വിളിച്ചത് എന്ന് വിദ്യർത്ഥി എടുത്തു പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ പോലും മുകേഷ് കൂട്ടാക്കിയില്ല . എവിടെ നിന്നാണ് വിളിക്കുന്നത് എന്നുള്ള മുകേഷിന്റെ ചോദ്യത്തിന് താൻ പാലക്കാട്ട് നിന്നാണ് വിളിക്കുന്നത് എന്ന് വിദ്യർത്ഥി മറുപടി നൽകി .. വിദ്യർത്ഥി മറുപടി നൽകിയതിന് പിന്നാലെ മുകേഷിന്റെ അടുത്ത ചോദ്യമെത്തി ; പാലക്കാടുള്ള എം എൽ എ യെ വിളിക്കാതെ കൊല്ലത്തുള്ള എം എൽ എ യായ തന്നെ എന്തിനാണ് വിളിക്കുന്നത് എന്നും മുകേഷ് ചോദിക്കുന്നു . ഒരു അത്യാവശ്യ കാര്യം പറയാനുണ്ട് , കൂട്ടുകാരനാണ് നമ്പർ തന്നത് എന്നും വിദ്യർത്ഥി പറഞ്ഞപ്പോൾ ” സ്വന്തം മണ്ഡലത്തിലുള്ള എം എൽ എ യുടെ നമ്പർ തരാതെ കൊല്ലം മണ്ഡലം എം എൽ എ യുടെ നമ്പർ തന്ന അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്കണം എന്നായിരുന്നു മറുപടിയായി മുകേഷ് പറഞ്ഞത് .. നിങ്ങളുടെ മണ്ഡലത്തിലെ എം എൽ എ ഉള്ളപ്പോൾ എന്നെ വിളിക്കുന്നത് വിളച്ചില് മൂത്തത് കൊണ്ടാണെന്നും മുകേഷ് വിദ്യാർത്ഥിയോട് ദേഷ്യപ്പെട്ടാണ് മറുപടിയായി വിദ്യർത്ഥിയോട് പറയുന്നത്

താൻ വിളിച്ചത് വളരെ അത്യാവശ്യം ഉള്ള കാര്യത്തിനാണ് എന്ന് നിരവധി തവണ കുട്ടി പറയുന്നുണ്ടെങ്കിലും പരാതി എന്താണെന്നോ അതിനെക്കുറിച്ച് ഒന്ന് ചോദിക്കാനോ മുകേഷ് മുതിർന്നില്ല .. സഹായം ചോദിച്ചു വിളിച്ച വിദ്യർത്ഥിയോട് കയർത്തു സംസാരിക്കുകയാണ് മുകേഷ് ചെയ്തത് .. അറിയാതെ വിളിച്ചതാണെന്നും ഇനി ഒരിക്കലും വിളിക്കില്ല എന്നും വിദ്യർത്ഥി മുകേഷിനോട് ഇടയ്ക്കിടെ പറയുന്നുണ്ട് .. മുകേഷിന്റെ കടുത്ത ഭാഷയിലുള്ള മോശം പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത് .. നിരവധി ആളുകളാണ് മുകേഷിനെതിരെ വിമര്ശനങ്ങൾ ഉന്നയിച്ചു രംഗത്ത് വരുന്നത്. മുകേഷ് ജനപ്രതിനിധിയെന്ന നിലയിൽ വൻ പരാജയമാണെന്നാണ് യൂത്ത് കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ വെളിപ്പെടുത്തിയത്..

x