സ്വപ്ന സുരേഷിന്റെ മകളുടെ പ്രണയ വിവാഹം; വരൻ ആരാണെന്ന് കണ്ടോ

സ്വപ്ന സുരേഷിനെ അറിയാത്ത മലയാളികൾ ഇല്ല. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളക്കരയാകെ കോളിളക്കം സൃഷ്ടിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയ സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തിരുവനന്തപുരം കാഞ്ഞിരമ്പാറ സ്വദേശിയാണ് വരൻ. തിങ്കളാഴ്ചയാണ് ഇരുവരുടെയും വിവാഹം. മണ്ണന്തല ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായ രീതിയിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ കൊണ്ട് വിവാഹ ചടങ്ങുകളും മറ്റു കാര്യങ്ങളും തികച്ചും സ്വകാര്യമായി തന്നെ ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്.എന്നാൽ വിവാഹത്തിന് സ്വപ്ന പങ്കെടുക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വപ്നയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഇത്. ആദ്യ ഭർത്താവ് കൃഷ്ണ കുമാർ ആണ് വിവാഹം നടത്തുന്നത്.

മകളുടെ ഏറെ നാളത്തെയുള്ള പ്രണയമാണ് ഇപ്പോൾ സഫലമാക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസങ്ങൾ വരെ പാലക്കാട് സ്വപ്നയുടെ കൂടെ ഉണ്ടായിരുന്ന മകൾ കുറച്ചു ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ സ്വർണ്ണക്കടത്ത് കേസിനു മുന്നേ കാഞ്ഞിരം പാറയിലെ യുവാവുമായി മകൾ പ്രണയത്തിലായിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ ആയിരിക്കെ രഹസ്യന്വേഷണ പോലീസ് സ്വപ്നയെ ട്രാക്ക് ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പറുകളുടെ ലിസ്റ്റിൽ ഏറെ നേരം സംസാരിച്ച വ്യക്തികളുടെ ലിസ്റ്റിൽ ഈ യുവാവിന്റെ നമ്പറും ഉണ്ടായിരുന്നു.

ഒരു പക്ഷേ വിവാഹത്തിന് പങ്കെടുക്കാനുള്ള സാഹചര്യം ഉണ്ടായാൽ കൂടി സ്വപ്ന പങ്കെടുക്കില്ല എന്നാണ് അറിയാൻ സാധിച്ചത്. സ്വപ്നയുടെ സാന്നിധ്യം വിവാഹത്തിന് ഉണ്ടായാൽ അത് കൂടുതൽ മാധ്യമ ശ്രദ്ധ ആകർഷിക്കും എന്നും കൂടുതൽ ചർച്ചകൾക്ക് വഴി വെക്കുമെന്നും അതിനെ തുടർന്നാണ് കല്യാണത്തിൽ നിന്ന്‌ വിട്ട് നിൽക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്.
മകളുടെയും മകന്റെയും ജീവന് ഭീഷണിയാകുന്നു എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് മകളുടെ ഇഷ്ടമെങ്കിലും നടക്കട്ടെ എന്ന് കരുതി വിവാഹത്തിന് സ്വപ്ന അനുവാദം നൽകിയത്.

കഴിഞ്ഞ ദിവസവും സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി മുന്നോട്ടു വന്നിരുന്നു. നിയമ സഭയിൽ അദ്ദേഹം പറഞ്ഞതെല്ലാം വെറും പച്ചക്കള്ളം ആണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു വെച്ചു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങുകളും കർമ്മങ്ങളും എല്ലാം തികച്ചും സ്വകാര്യമായതിനാൽ മാധ്യമങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. മകളുടെ ഏറെ നാളത്തെ പ്രണയത്തിന് മകൾ ഏറെ നിർബന്ധിച്ചതിനുശേഷം ആണ് അച്ഛൻ കൃഷ്ണ കുമാർ സമ്മതം മൂളിയത്. ഈയടുത്ത് ഷാജ്കിരണിനെതിരെയും ആരോപണങ്ങളായി സ്വപ്ന സുരേഷ് മുന്നോട്ട് വന്നിരുന്നു.

x