ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിത വിജയി ദിൽഷ പ്രസന്നൻ; താരത്തിന് ലഭിച്ചത് എന്താണെന്ന് കണ്ടോ

കേരളത്തിൽ ഒന്നാകെ വലിയ രീതിയിൽ ആരാധക പിന്തുണയുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ് സീസൺ ഫോർ മലയാളം. വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ എല്ലാവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയായിരുന്നു ഫിനാലെയിൽ വിജയ് ആരാണെന്ന് പ്രഖ്യാപിച്ചത്. 100 ദിവസം പൂർത്തിയാക്കി ബിഗ് ബോസ് സീസൺ – 4 മലയാളം വിജയ് ആരെന്ന് പ്രഖ്യാപിക്കുമ്പോൾ പ്രേക്ഷരുടെയും, മത്സരാർത്ഥികളുടെയും സകല ധാരണകളെയും, കണക്ക് കൂട്ടലുകളെയും തിരുത്തി കുറിച്ച് കൊണ്ടാണ് ദിൽഷ ബിഗ് ബോസ് ആയി വിജയ കിരീടം അണിഞ്ഞത്.ആറു മത്സരാർത്ഥികൾ അവസാന ഫൈനലിൽ എത്തിയ ഈ സീസണിൽ ഫൈനലിൽ ആദ്യം പുറത്തായത് സൂരജ്, രണ്ടാമത് പുറത്തായത് ധന്യ മേരി വർഗീസ് മൂന്നാമത് ലക്ഷ്‌മി പ്രിയ നാലാമത് റിയാസ് അഞ്ചാമതായി ബ്ലെസ്ലിയും പുറത്താവുകയായിരുന്നു, ആദ്യ വനിത വിജയി കൂടിയാണ് ദിൽഷ

വ്യത്യസ്തമായ ടാസ്ക്കുകളിലൂടെയും, പ്രേക്ഷക പിന്തുണയുടെയും, ജനങ്ങൾ നൽകിയ വോട്ടിൻ്റെയും അടിസ്ഥാനത്തിലാണ് വിധി കർത്താക്കൾ വിജയ് – യെ തീരുമാനിച്ചത്. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു അത്തരത്തിലൊരു തീരുമാനം. പ്രേക്ഷകർ പ്രതീക്ഷിച്ച വ്യക്തികളിൽ ആർക്കും തന്നെ വിജയ് ആവാൻ സാധിച്ചില്ലെന്നും മാത്രമല്ല ഫിനാലെ വേദിയിൽ ഏവരെയും അതിശയിപ്പിച്ച തരത്തിലായിരുന്നു ഇങ്ങനെയൊരു അറിയിപ്പ് ഉണ്ടായതും. മികച്ച രീതിയിൽ ടാസ്ക്കിനെ നേരിടാൻ കഴിഞ്ഞതും ജനങ്ങളിൽ നിന്നുള്ള മികച്ച പിന്തുണ ദിൽഷയ്ക്ക് ലഭിച്ച സാഹചര്യത്തിലാണ് ബിഗ് ബോസ് സ്ഥാനം ദിൽഷയെ തേടിയെത്തുന്നത്. മോഹൻലാലിൻറെ കൈയിൽ നിന്ന് അമ്പത് ലക്ഷത്തിന്റെ ചെക്കും ട്രോഫിയുമാണ് ദിൽഷയ്ക്ക് ലഭിച്ചത്

ഇത്രയും നാളത്തെ ശക്തമായ പോരാട്ടത്തിന് ഒടുവിൽ ഇങ്ങനെയൊരു വലിയ മത്സരത്തിൽ വിജയ് ആവാൻ സാധിച്ചതിലുള്ള സന്തോഷവും, സ്നേഹവും താരം പ്രകടിപ്പിച്ചു. അതോടൊപ്പം ഏല്ലാവർക്കും നന്ദി അറിയിക്കുന്നതായും വേദിയിൽ വെച്ച് ദിൽഷ പറഞ്ഞു. എല്ലാ തരത്തിലും ഈ കഴിഞ്ഞ 100 ദിവസങ്ങളിലെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയാണ് ദിൽഷയെ വിജയ് ആയി തെരെഞ്ഞെടുക്കുന്നതെന്ന് വിധികർത്താക്കളും പറഞ്ഞു.ഓരോ തവണയും പുതിയ തരത്തിലുളള ടാസ്കുകളുമായി മത്സരാർത്ഥികൾക്ക് മുൻപിൽ എത്തുമ്പോൾ അവയെല്ലാം വളരെ സൂക്ഷ്മതയോട് കൂടിയും, വ്യക്തമായും ചെയ്തു തീർക്കുന്നതിലും

ബിഗ് ബോസിലെ മറ്റുള്ള മത്സരാർത്ഥികളോടുള്ള നല്ല രീതിയിലുള്ള സമീപനവും എല്ലാം മുൻ നിർത്തിയാണ് ദിൽഷയ്ക്ക് ഇത്രയും വലിയൊരു നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്.തുടക്കത്തിൽ അത്ര മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ ബിഗ് ബോസ് വേദിയിൽ ദിൽഷയ്ക്ക് സാധിച്ചിരുന്നില്ലെങ്കിലും വാശിയേറുന്ന പോരാട്ടത്തിലേയ്ക്ക് മത്സാർത്ഥികൾ ഓരോരുത്തരും പ്രവേശിക്കുന്നു എന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ സജീവമായി ദിൽഷയും മുന്നേറുകയായിരുന്നു. മത്സരത്തി ൻ്റെ ആരംഭത്തിൽ പോരാ എന്ന് പറഞ്ഞവരെക്കൊണ്ട് തന്നെ ഇരു കൈകളും കൂട്ടി അടിപ്പിക്കാൻ താരത്തിന് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.

x