രണ്ട് ദിവസം മുന്നത്തെ എച്ചിൽ തീറ്റിച്ചു എന്നിട്ട് ഫോട്ടോ എടുത്ത് വീട്ടിലയച്ചു ; ഗദ്ദാമയായി പ്രീതി അനുഭവിച്ചത്‌ കണ്ണുനനയിക്കുന്ന ജീവിതം

43 വയസ്സുകാരിയായ പ്രീതി സെൽവരാജ് ജീവിതത്തിൽ സംഭവിച്ച കഥ കേട്ട് ആളുകൾ ഞെട്ടിയിരിക്കുകയാണ്. നാട്ടിലെ ജീവിതം ദുസ്സഹമാകുമ്പോൾ നമ്മളിൽ പലരും അല്ലെങ്കിൽ നമ്മൾക്ക് അറിയാവുന്നപലരും ഗൾഫിലേക്ക് മറ്റുമായി ജോലി ചെയ്യാൻ പോകുന്നത് പതിവാണ്. നമ്മളെല്ലാം കരുതുന്ന പോലെ എല്ലാവരുടെയും ജീവിതവും സുഖകരമല്ല. പ്രീതിയെ പോലെയുള്ളവരുടെ ജീവിതം അവിടെ നരക തുല്യമാണ്. അങ്ങനെ ഒരു നരകജീവിതം നയിക്കുകയും അതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്ത കഥ പങ്കുവയ്ക്കുകയാണ് പ്രീതി. തനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ എന്ന് അവർ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു.


2020 മാർച്ച് നാലിനാണ് പ്രീതി, ഞാറക്കൽ നിന്നും ഖത്തറിലേക്ക് പോകുന്നത്. ദിവസേന 4 മണിക്കൂർ ജോലി, 23,000 രൂപ ശമ്പളം, 6 മാസം കൂടുമ്പോൾ നാട്ടിൽ വരാം എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് ഏജന്റ് മാർ അവിടേക്ക് അയച്ചത്. തന്നെ ഒരു ലക്ഷം രൂപയ്ക്ക് അവർ വിറ്റു എന്ന വാർത്ത പ്രീതി വളരെ വൈകിയാണ് അറിഞ്ഞത്. നാട്ടിൽ വീട്ടു ജോലിക്ക് പോയിരുന്ന പ്രീതി കൊറോണ കാരണം ജോലി നഷ്ടപ്പെട്ടു. ഭർത്താവും മൂന്നു മക്കളും സുഖമില്ലാത്ത അമ്മയ്ക്കും വേണ്ടിയാണ് ഖത്തറിലേക്ക് പോയത്. വർഷങ്ങളായി തനിക്കറിയാവുന്ന അയൽവാസിയായ ഏജന്റ് തന്നെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റുകളയും എന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ഒരു മുതിർന്ന സ്ത്രീയും, ഏഴ് മക്കളും ഉള്ള ഒരു കുടുംബത്തിലേക്കാണ് താൻ ചെന്നത്. മുതിർന്ന സ്ത്രീയും മൂത്തമകളുടെ ചേർന്നാണ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നത്. നാലു മണിക്കൂർ മാത്രമേ തന്നെ ഉറങ്ങാൻ അവിടെ അനുവദിച്ചിരുന്നുള്ളൂ. പല ദിവസങ്ങളിലും കഴിക്കാൻ ഭക്ഷണം പോലും അവർ തരാറില്ല, ജോലി പോലും ചെയ്യാനുള്ളത് ആരോഗ്യം തനിയ്ക്ക് ഇല്ലായിരുന്നു. ഒരു അടിമയെ പോലെ ആയിരുന്നു അവർ എന്നോട് പെരുമാറുന്നത്. ചെന്ന ആദ്യദിവസം തന്നെ അവർ എന്നെ പാത്രം വെച്ച് തല്ലി. വീട് വൃത്തിയായില്ലെന്നും പറഞ്ഞ് അവർ തന്നെ കുനിച്ചു നിർത്തി അടിക്കുമായിരുന്നു. തനിക്ക് അവിടുത്തെ ഭാഷ അറിയാത്തതുകൊണ്ട്, തന്റെ അവസ്ഥ ആരെയും അറിയിക്കാൻ കഴിഞ്ഞിരുന്നില്ല. തന്റെ അവസ്ഥയെക്കുറിച്ച് ഏജന്റ് നോട് പറഞ്ഞപ്പോൾ, ഏജന്റ് പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു ചെയ്തത്.

അവിടെ അന്ന് അവരുടെ കൂടെ ഉണ്ടായിരുന്ന ഡ്രൈവർ ഒരു മലയാളിയായിരുന്നു. അയാളോട് അവളുടെ ഫോണിൽ അവൾ വീട്ടിൽ അയച്ചിരിക്കുന്ന മെസ്സേജുകൾ വായിച്ചു തർജ്ജിമ ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു. ഡ്രൈവർ തന്നോട് വന്ന് കാര്യങ്ങൾ ചോദിച്ചപ്പോൾ തന്നെ സഹായിക്കാൻ ആണെന്ന് കരുതി എല്ലാം അയാളോട് തുറന്നു പറഞ്ഞു, അയാൾ കാര്യങ്ങളെല്ലാം വീട്ടുകാരോടും തർജ്ജമ ചെയ്തു കൊടുത്തു. അവളെ താങ്കൾ ഉപദ്രവിക്കാറില്ല എന്നും അവൾക്കുള്ള ഭക്ഷണം എല്ലാം താങ്കൾ കൊടുക്കാറുണ്ട് എന്നും ഡ്രൈവറെ ധരിപ്പിച്ചു. അതിനു ശേഷം അവർ തന്റെ ഫോൺ മേടിച്ച് തല്ലിപ്പൊട്ടിച്ചു. അവർ തന്നെ തലേദിവസം കഴിച്ച് ഭക്ഷണത്തിന്റെ എച്ചിൽ തന്നോട് കഴിക്കാൻ പറഞ്ഞു. താൻ അത് വിസമ്മതിക്കാഞ്ഞപ്പോൾ തന്നെ തല്ലുകയും, കാലിൽ ചവിട്ടി താഴെയിടുകയും ചെയ്തു. അത് അവർ ഫോട്ടോയെടുത്ത് തന്റെ വീട്ടിലേക്ക് അയച്ചു. എനിക്ക് ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് വരുത്തിതീർക്കാൻ ആയിരുന്നു അത്.

ഈ പീഡനങ്ങൾ ഒന്നും പോലീസിനോട് പോയി പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കാരണം അവരുടെ കുടുംബത്തിൽ നിന്ന് ഒരുപാട് പേർ പോലീസിൽ തന്നെ മേൽ ഉദ്യോഗസ്ഥരായി അവിടെയുണ്ട്. ഒരു രീതിയിൽ അവിടുന്ന് താൻ രക്ഷപ്പെട്ടെങ്കിലും പോലീസ് തന്നെ പിടിച്ചു. പിന്നീടാണ് താനിവിടെ വന്നത് രണ്ടുമാസത്തെ വിസിറ്റിംഗ് വിസയിലൂടെ ആണെന്ന് അറിഞ്ഞത് . പോലീസുകാർ വീട്ടുകാരെ വിളിച്ചു പിന്നീട് ആ സ്ത്രീ തന്നെ വന്ന് തല്ലുകയും പോലീസുകാർ ഉപദ്രവിക്കുകയും ചെയ്തു. എന്നെ എന്റെ വീട്ടിലേക്ക് അയക്കു എന്ന് താൻ കരഞ്ഞു പറഞ്ഞു. എന്നാൽ അവർ ബൂട്ട് ഇട്ട് തന്നെ ചവിട്ടി. പിന്നെ കുറേ ദിവസങ്ങൾക്കു ശേഷമാണ് തന്റെ ഫോൺ കിട്ടിയത്. ഒടുക്കം തന്റെ ഭർത്താവിന്റെ സുഹൃത്തിൽ നിന്നും തമ്പി നാഗാർജുന(ഫൗണ്ടർ, അഡ്വൈസർ ജനറൽ ട്രേഡ് യൂണിയൻ ഓഫ് സർവീസ് വർക്കേഴ്സ് കിങ്ടോം ഓഫ് ബഹ്‌റൈൻ) എന്നൊരു സാറിന്റെ വിവരം കിട്ടി. ആ സാറിനോട് താനനുഭവിച്ച കഥകളെല്ലാം പറഞ്ഞു. പ്രീതി ഒന്നും പേടിക്കേണ്ട താൻ തന്നെ രക്ഷപ്പെടുത്തി കൊള്ളാമെന്ന് സാർ വാഗ്ദാനം നൽകി. അപ്പോഴാണ് തനിക്ക് കുറച്ചെങ്കിലും ആശ്വാസമായത്. പിന്നീട് ആ സാറിന്റെ സഹായത്തോടെ ഒരു വർഷവും നാലു മാസത്തിനു ശേഷം പ്രീതി നാട്ടിലേക്ക് എത്തി. തനിക്ക് നടന്ന അന്യായം ഇനി ഒരിക്കലും ആർക്കും ഉണ്ടാകരുതേ എന്ന് പ്രീതി പറഞ്ഞു. തനിക്ക് നാല് മാസത്തെ ശമ്പളം അവർ തന്നിട്ടില്ല അത് നേടുവാനായി ഇപ്പോൾ നിയമ പോരാട്ടത്തിലാണ് പ്രീതി. നാട്ടിലെ എംഎൽഎമാർക്കും മന്ത്രിമാർക്കും താൻ നിവേദനം കൊടുത്തിട്ടുണ്ട്. തന്നെപ്പോലെ ഒരുപാട് പേർ അവിടെ കുടുങ്ങി കിടപ്പുണ്ട് അവരെ നാട്ടിലെത്തിക്കണം എന്നതും പ്രീതി പറയുന്നു.

x