ഈ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ താരം; തനിക്ക് കിട്ടുന്ന ശമ്പളം കൊണ്ട് ഇദ്ദേഹം ചെയുന്നത് കണ്ടോ

ഇന്ത്യൻ മാധ്യമങ്ങൾ പുകഴ്ത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് കൃഷ്‌ണ മൂർത്തിയുടേത്, ആന്ധ്രാ പ്രദേശ് സ്വദേശിയായ ഈ പോലീസ് കോൺസ്റ്റിബിൾ ചെയുന്ന പ്രവൃത്തി അറിഞ്ഞാൽ ആരായാലും അദ്ദേഹത്തിന് സല്യൂട്ട് അടിച്ച് പോകും ഇതേഹം തനിക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഒരു പങ്ക് മാറ്റിവെച്ച് നാല് വർഷങ്ങൾക്ക് ഇടയിൽ സഹായിച്ചത് ആയിരത്തിൽ അതികം പേരെയാണ്, ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയാന് കൃഷ്‌ണ മൂർത്തി

അദ്ദേഹം ജോലി ചെയുന്നത് ആന്ധ്രാ പ്രദേശിലെ പാർവതിപുരം ടൗൺ പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ ആയിട്ടാണ്, 2017 മുതലാണ് തൻറെ ശമ്പളത്തിൽ നിന്ന് ഒരു ഭാഗം മാറ്റിവെച്ച് പാവപ്പെട്ടവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്, പോലീസ് സ്റ്റേഷനിൽ വരുന്ന ആൾക്കാരുടെ പരാതി കേട്ടാണ് അതേഹം ഈ പാതയിലേക്ക് ഇറങ്ങിയത് കൃഷ്‌ണ മൂർത്തിയുടെ വാക്കുകൾ ഇങ്ങനെ പ്രായമായവരും പാവപ്പെട്ടവരും കുടുംബ പ്രശ്‌നങ്ങളെ കുറിച്ചും, മോഷണത്തെക്കുറിച്ചും മറ്റും പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ വരുമ്പോൾ ഒരു പോലീസുകാരനെന്ന നിലയിൽ എനിക്ക് ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ കഴിയും

എന്നാൽ വരുന്ന മിക്കവരുടെയും യഥാർത്ഥ പ്രശ്നങ്ങൾ കഴിക്കാൻ ഭക്ഷണമോ മരുന്നോ വാങ്ങാൻ പണമോ ഇല്ലാത്തതാണെന്ന് അറിയുമ്പോൾ എന്ത് ചെയണം എന്നറിയാൻ വയ്യാതെ അദ്ദേഹത്തിന്റെ ഉറക്കം തന്നെ നഷ്ടപെടുകയായിരുന്നു, അമ്പത്തിയാർ വയസ്സായ അദ്ദേഹം രാത്രിയിൽ, ഞാൻ എങ്ങനെയാണ് ആവശ്യക്കാരെ സഹായിക്കാനാവുക എന്ന് ചിന്തിച്ചായിരുന്നു കിടന്നിരുന്നത്, അവസാനം അദ്ദേഹത്തിന് ഈ കാരുണ്യ പ്രവൃത്തി ചെയ്യാൻ ഉപദേശിച്ചത് അദ്ദേഹത്തിന്റെ പിതാവായിരുന്നു

അദ്ദേഹത്തിൻ്റെ പിതാവ് 2017 ൽ, തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവച്ച് ഗ്രാമീണരെ സഹായിക്കാൻ നിർദ്ദേശിക്കുകയായിരുന്നു അങ്ങനെയാണ് തനിക്ക് കിട്ടുന്ന നാല്പത്തിഅയ്യായിരം രൂപയിൽ നിന്ന് സഹായിക്കാൻ ആരംഭിക്കുന്നത്, അന്നുമുതൽ , ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും നൽകാനായി കൃഷ്ണ മൂർത്തി പ്രതിമാസം പതിനായിരം രൂപ നീക്കിവയ്ക്കുകയും . പ്രായമായവർക്കായി, ഈ അവശ്യവസ്തുക്കൾ നേരിട്ട് പോയി അദ്ദേഹം നൽകുന്നത്, എല്ലാ മാസവും കുറഞ്ഞത് മുപ്പത് ദരിദ്രരെ സഹായിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നന്മ നിറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി അറിഞ്ഞ് നിരവധി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്

x