രണ്ട് മണിക്കൂറോളം നിഥിനയുടെ അമ്മ ബിന്ദുവിന്റെ കൈയും പിടിച്ച് ഒരു പോലെ നിന്ന യുവതി; അത് മറ്റാരുമല്ല ഒരു സർക്കാർ ഡോക്ടറാണ് അറിയണം ആ ഡോക്ടറെ കുറിച്ച്

കേരളക്കരയെ ഒരുപോലെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു പാലാ സെൻറ് തോമസ് കോളേജിലെ അവസാന വർഷ വിദ്യാർഥിനിയായ നിതിനയുടെ വിയോഗം സഹപാഠിയുടെ ക്രൂരതയിൽ നഷ്ടമായത് ഒരു കുടുംബത്തിൻറെയും ഒരമ്മയുടെയും സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു, ആ അമ്മ ആ വാർത്ത കേട്ടപ്പോൾ തന്നെ കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ അതും എല്ലാം നാം വാർത്തകളിൽ കൂടിയും സമൂഹമാദ്യമങ്ങൾ വഴിയും കണ്ടതാണ്

എന്നാൽ നിതിനയുടെ ശരീരം പൊതു ദർശനത്തിൽ വെച്ചപ്പോൾ നിരവധി പേരാണ് നിതിനമോളെ അവസാനമായി കാണാൻ എത്തിയത്, എന്നാൽ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ടായിരുന്നു നിതിനയുടെ അമ്മ ബിന്ദുവിന്റെ കൈ മുറുക്കെ പിടിച്ച് കൊണ്ട് നിതിനയുടെ അടുത്ത് രണ്ടു മണിക്കൂറോളം ഒരേ പോലെ നിന്ന ഒരു സ്ത്രീയുണ്ടായിരുന്നു, ഒരു കറുത്ത വസ്ത്രം ധരിച്ച വനിത ആ അമ്മയുടെ കൈകൾ പിടിച്ച് കൊണ്ട് തന്നെ നിതിനയുടെ ശരീരം എടുക്കുന്നത് വരെ അവിടെ നിന്നത്

ഒടുവിൽ ആ ശരീരം അവിടെന്ന് എടുത്തപ്പോൾ ബിന്ദുവിനെ താങ്ങി പിടിച്ച് മുറിക്കുളിൽ എത്തുന്നത് വരെ ആ യുവതി ബിന്ദുവിന്റെ കൈയിൽ നിന്ന് പിടുത്തം വിട്ടിരുന്നില്ല,എന്നാൽ ബിന്ദുവിനെ ചേർത്ത് നിർത്തി സമാധനിപ്പിച്ചത് ആരാണെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യം ആണ് ഏവർക്കും തോന്നിയത്, കോട്ടയം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറായിരുന്നു അത് പേര് സു ആന്‍ സഖറിയ, ഈ ഡോക്ടറും ബിന്ദുവും ആയിട്ടുള്ള ബന്ധം എന്തെന്ന് വെച്ചാൽ വർഷങ്ങളായി കരള് രോഗ ബാധിതയായ ബിന്ദുവിനെ ചികിത്സിക്കുന്നത് കോട്ടയം മെഡിക്കല് കോളേജിലെ ജനറല്മെഡിസിന് ഡോക്ടറായ സു ആന് സഖറിയായിരുന്നു

നിതിനയും ഡോക്ടറുമായി നല്ല അടുപ്പത്തിൽ ആയിരുന്നു, അമ്മയല്ലാതെ മറ്റാരും ആശ്രയമില്ലാത്ത നിതിന തൻറെ പഠനച്ചെലവിനായി ജോലി ചെയ്ത് പണം സമ്പാദിക്കുന്ന വിവരം അറിഞ്ഞത് മുതലാണ് ഡോ.സു ആന്സഖറിയക്ക് അമ്മ ബിന്ദുവും നിഥിനയും പ്രിയപ്പെട്ടവരായത്. ബിന്ദുവിന് അസുഖം മൂര്ച്ഛിക്കുമ്പോള് അത്യാവശ്യം നല്കേണ്ട മരുന്നുകൾ ഫോണില്കൂടി പറഞ്ഞ് കൊടുക്കുകയും ചെറിയ സഹായങ്ങള്ചെയ്തു കൊടുക്കുകയും ആ ഡോക്ടർ ചെയ്തിരുന്നു, അത്കൊണ്ട് തന്നെ ഡോക്ടർ എപ്പോഴും ഫോണില് ബന്ധപ്പെടുകയും വിവരങ്ങള് അന്വേഷിക്കുകയും ചെയ്യുമായിരുന്നു, അത്രയ്‌ക് നല്ല അടുപ്പമായിരുന്നു ഡോക്ടറും നിതിനയും ആയിട്ട്

നിതിനയെ അവസാനമായി കാണാൻ എത്തിയത് പന്ത്രണ്ടരയ്ക്ക് ആയിരുന്നു, മകളുടെ മുന്നിൽ ഇരുന്ന് പൊട്ടിക്കരയുന്ന ആ അമ്മയുടെ കൈകളും പിടിച്ച് ഡോക്ടർ നിന്നത് രണ്ട് മണിക്കൂർ ആയിരുന്നു, ജീവന് ലക്ഷങ്ങളുടെ വില പറഞ്ഞു പണം സമ്പാദിക്കുന്ന ഡോക്ടർമാരുടെ ഇടയിൽ വ്യത്യസ്ഥമായ സമീപനമായിരുന്നു ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു സര്ക്കാര് ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഏവരെയും ഏറെ അമ്പരപ്പുളവാക്കുന്നതാണ്, സുവാന് സഖറിയയെപോലുള്ള ഡോക്ടര്മാർ ഇനിയും നമ്മുടെ സമൂഹത്തിൽ ഉയർന്ന് വരണം എന്നാണ് ഏവരുടെയും ആവശ്യം

x