ആളൂർ വന്നിട്ടും കിരണിനെ രക്ഷിക്കാൻ ആയില്ല, ഇന്ന് കോടതി പറഞ്ഞ വിധിയിൽ കൈ അടിച്ച് കേരളക്കര

കേരളക്കരയെ ഒന്നടക്കം വിഷമത്തിൽ ആക്കിയ സംഭവമാണ് ഭർത്താവിന്റെ ഉപദ്രവത്തിനെ കൊല്ലം സ്വദേശിനി വിസ്‌മയ എന്ന പെൺകുട്ടിയുടെ ആ, ത്മഹ ത്യ, ഇതിനെ തുടർന്ന് വിസ്‌മയുടെ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ ആണ്, തുടർന്ന് വെള്ളിയാഴ്ച്ച കിരണിനെ കോടതിയിൽ ഹാജരാക്കിയിരുന്നു, കിരണിന് ജാമ്യം അനുവദിക്കണം എന്ന് വാദിച്ച് കൊണ്ട് അഡ്വ ആളൂർ ആയിരുന്നു കിരണിന് വേണ്ടി വാദിച്ചത്, എന്നാൽ കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു

ഇപ്പോൾ ആളൂർ വന്ന് കിരണിന് വേണ്ടി വാദിച്ചിട്ടും രക്ഷപെടാൻ കഴിഞ്ഞില്ല എന്ന അവസ്ഥയിൽ ആണ് വിസ്മയുടെ ഭർത്താവ് കിരൺ, കിരണിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളുകയായിരുന്നു, കൊല്ലം ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്, ഇതോടെ പ്രതി കിരൺ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. കിരണിന്റെ ജാമ്യത്തെ ശക്തമായി എതിർത്ത് വാദിച്ചത് അസി.പബ്ളിക് പ്രോസിക്യൂട്ടര്‍ കാവ്യനായര്‍ ആയിരുന്നു.

കിരണിന് എതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത് സ്ത്രീധന പീഡനവും ഗാർഹികപീഡനം എന്നീ വകുപ്പുകൾ ആണ്, എന്നാൽ ഇന്ന് ജാമ്യം കിട്ടില്ലെന്ന് അഡ്വ ആളൂറിന് ബോധ്യം ഒണ്ടായിരുന്നു എന്ന് തന്നെ പറയാം, കാരണം ഇന്ന് കോടതിയിൽ ആളൂറിന് പകരം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആണ് കോടതിയിൽ ഇന്ന് ഹാജരായത്, ഏല്ലാ കേസുകളിൽ നിന്നും പ്രതികളെ അനായാസം ഊരി എടുക്കുന്ന അഡ്വ ആളൂറിന്, കിരണിന്റെ വിഷയത്തിൽ ആദ്യം തന്നെ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത് ആളൂർ കിരണിന് വേണ്ടി വാദിക്കാൻ വന്നപ്പോൾ തന്നെ സോഷ്യൽ മീഡിയയിലും, കേരളത്തിന്റെ ഞാനാ ഭാഗത്ത് നിന്നും വിമർശനങ്ങൾ ആണ് ഏറ്റുവാങ്ങിയത്

ഇന്ന് കിരൺ പുറത്തിറങ്ങും എന്ന് വിശ്വസിച്ചിരുന്ന കിരണിന്റെ കുടുംബത്തിനും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്, ഇപ്പോൾ കോവിഡ് ബാധിതനായി നെയ്യാറ്റിന്കര സബ്ജയിലിൽ ആണ് കിരണിനെ പാർപ്പിച്ചിരിക്കുന്നത്, അസുഖം മാറുന്നത് അനുസരിച്ച് പോലീസ് കസ്റ്റഡിയിൽ വാങ്ങും, അതിന് ശേഷം വീണ്ടും തെളിവെടുപ്പ് തുടരും, തൊണ്ണൂറ് ദിവസത്തിനഖം കുറ്റപത്രം സമർപ്പിക്കാനാണ് കേരള പൊലീസിന്റെ നീക്കം. നേരത്തെ വെറും മൂന്നു ദിവസത്തേക്കായിരുന്നു കിരണിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. അപ്പോഴാണ് ബുധനാഴ്ച തിരികെ ഹാജരാക്കാനിരിക്കെയാണ് കിരണിന് കോവിഡ് സ്ഥിരീകരിച്ചത്

x