ഉത്രജയുടെ വിവാഹത്തിന് എത്തിയത് പഞ്ചരത്നങ്ങളിൽ രണ്ട് പേർ മാത്രം ; ബാക്കിയുള്ളവരെ അന്വേഷിച്ചു സോഷ്യൽ മീഡിയ

നിമിഷങ്ങളുടെ ഇടവേളയിൽ പിറന്ന അഞ്ചു കൺമണികൾ. ഒരാണും നാല് പെണ്ണും. മലയാളികൾ അവരെ പഞ്ചരത്നങ്ങൾ എന്ന ചെല്ലപ്പേരോടെ നെഞ്ചിലേറ്റി. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും പഞ്ചരത്നങ്ങൾ മലയാളികൾക്ക് സുപരിചിതരാണ്. അവരുടെ ഓരോ വിശേഷങ്ങളും മലയാളികൾ വലിയ സന്തോഷത്തോടെയാണ് നെഞ്ചിലേറ്റുന്നത്. രൂപത്തിൽ മാത്രമല്ല അഞ്ചു പേരുടെയും പേരിലും ഉണ്ട് സാമ്യം. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെയാണ് പഞ്ചരത്നങ്ങളുടെ പേരുകൾ. ഒറ്റപ്രസവത്തിൽ മിനിറ്റുകളുടെ ഇടവേളയിൽ ആണ് രമാദേവി അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിയ്ക്കും കുഞ്ഞുങ്ങൾ ജനിക്കുന്നത്. പക്ഷേ കുട്ടികൾക്ക് പത്തു വയ‌സ്സാകും മുന്നേ അപ്രതീക്ഷിതമായായിരുന്നു പ്രേംകുമാറിന്റെ വിയോഗം. സഹകരണ ബാങ്കിൽ സർക്കാർ നൽകിയ ജോലി കൊണ്ട് രമാദേവി കുഞ്ഞുങ്ങളെ വളർത്തി. എന്നാൽ വിധിയുടെ ക്രൂരത ആ കുടുംബത്തെ വിട്ടു പോയില്ല. വിധി ഹൃദ്രോഗത്തിന്റെ രൂപത്തിൽ രമാദേവിയെ വീണ്ടും പരീക്ഷിച്ചു. പെയ്സ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. പ്രതിസന്ധികളെ എല്ലാം ധൈര്യപൂർവം നേരിട്ട് രമാദേവി തന്റെ മക്കളെ വളർത്തി വലുതാക്കി.

നാല് പെൺമക്കളുടെയും വിവാഹം ഒരേ ദിവസം ഒരേ സ്ഥലത്തു വെച്ച് നടത്തണം എന്നായിരുന്നു രാമദേവിയുടെ ആഗ്രഹം. ചെറുപ്പം മുതലേ ഒരേ പോലുള്ള വസ്ത്രങ്ങൾ ആണ് എല്ലാര്ക്കും എടുക്കുന്നത്. അതുകൊണ്ടു തന്നെ വിവാഹ സാരിയും ആഭരണങ്ങളും വരെ ഒരുപോലെ ആയിരിക്കണം എന്ന് രമാദേവി ആഗ്രഹിച്ചു. പക്ഷേ ആ ആഗ്രഹം നടന്നില്ല. വിധി ഇത്തവണ കോവിഡിന്റെ രൂപത്തിൽ രാമദേവിയുടെ ആ ആഗ്രഹത്തെയും തല്ലിക്കെടുത്തി. കോവിഡ നിയന്ത്രങ്ങൾ മൂലം ഉത്രജയുടെ വരൻ ആകാശിന്‌ വിദേശത്തു നിന്നും എതാൻ സാധിച്ചില്ല.

ഇന്നിതാ ഉത്രജയുടെ വിവാഹവും ആയിരിക്കുകയാണ്. മറ്റു മൂന്നു സഹോദരികൾ അണിഞ്ഞ അതേ സാരിയും അതെ ആഭരണങ്ങളും തന്നെയാണ് ‘അമ്മ രമാദേവി ഉത്രജക്കയും ഒരുക്കിയത്. മറ്റുള്ളവരെ പോലെ തന്നെ ഗുരുവായൂർ അംബാല നടയിൽ വെച്ച് തന്നെയായിരുന്നു ഉത്രജയുടെയും വിവാഹവും. ഉത്രജയുടെ വിവാഹ ചിത്രങ്ങളാണ് ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നതും. എന്നാൽ വിവാഹ ചിത്രങ്ങൾ കണ്ട പ്രേക്ഷകർക്ക് പഞ്ചരത്നങ്ങളിൽ എല്ലാവരെയും കാണാൻ കഴിഞ്ഞില്ല. ഉത്രയും ഉത്തരവും വിവാഹ ചിത്രങ്ങളിൽ ഒന്നും തന്നെ കണ്ടില്ല. ഇതോടെ ഇവർ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന നാവെഷണമായി പ്രേക്ഷകർ.

എന്നാൽ ആരാധകരുടെ സംശയത്തിനുള്ള ഉത്തരം അവരുടെ ബന്ധുക്കൾ തന്നെ നൽകി. നാല് സഹോദരിമാരിൽ ഉത്ര ഒൻപത് മാസം ഗർഭിണി ആണ് , ഉത്തര ആകട്ടെ കഴിഞ്ഞ മാസമാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരും ഇപ്പോൾ വിശ്രമത്തിലാണ്. അതാണ് ഇരുവർക്കും ഉത്രജയുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിയാഞ്ഞത്. എന്നിരുന്നാലും തങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും നൽകിയാണ് ഇരുവരും ഉത്രജയെ വിവാഹ മണ്ഡപത്തിലേക്ക് അയച്ചത്.

x