മണം പിടിച്ച പോലീസ് നായ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരം പോയി തന്റെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു ; സോഷ്യൽ മീഡിയയുടെ കണ്ണ് നിറച്ച ആ അമ്മയുടെ കഥ

ഒരാഴ്ചയോളം അമ്മയ്ക്ക് യുള്ള തെരച്ചിലിൽ ആയിരുന്നു മക്കൾ. ആ വീട് ഉറങ്ങിയിട്ടില്ല. ഏലിയാമ്മ വീട് വിട്ട് ഇറങ്ങിപ്പോയതിനു ശേഷം മക്കൾ എല്ലാവരും വളരെ വിഷമത്തിലായിരുന്നു. റോയ്, സജി, സിനേഷ്, സൂഫി എന്നിവരാണ് ഏലിയാമ്മയുടെ മക്കൾ. അമ്മയെ കാണാതായത് മുതൽ തിരച്ചിലിൽ ആയിരുന്നു ഈ മക്കളും പൊലീസുകാരും നാട്ടുകാരും ഉൾപ്പെടെ. എല്ലാവരും നാല് പാടും തിരഞ്ഞു നടന്നു. ഏലിയാമ്മ മൂത്ത മകൻ റോയിക്ക് ഒപ്പമാണ് കോടഞ്ചേരി തെയ്യ പാറയിലെ വെങ്ങാനത്തു വീട്ടിൽ താമസിച്ചിരുന്നത്.

ഏലിയമ്മയ്ക്ക് ചെറിയ രീതിയിൽ ഓർമ്മ കുറവ് ഉണ്ടായിരുന്നു. ഓർമ്മ കുറവ് ഉണ്ടെങ്കിലും ഏലിയാമ്മയെ പുറത്തു പോകുന്നതിൽ നിന്നും മക്കൾ വിലക്കിയിരുന്നില്ല . കാരണം എവിടെ പോയാലും ഏലിയാമ്മ തിരികെ വീട്ടിൽ തന്നെ തിരിച്ചെത്തുക ആയിരുന്നു പതിവ്. പുറതോട്ട് പോയാൽ അധികം വൈകാതെ തന്നെ വീട്ടിൽ എത്തിച്ചേരും. എല്ലാവരും ഒപ്പമിരുന്ന് ചായകുടിച്ച് അതിന് പിന്നാലെയാണ് ഏലിയാമ്മ യെ കാണാതാകുന്നത് . ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഏകദേശം മൂന്ന് മണിയോടെ ഏലിയാമ്മയും കുടുംബാംഗങ്ങളും ഒന്നിച്ചിരുന്ന് ചായ കുടിച്ചു. അതിനു ശേഷമാണ് ഏലിയാമ്മ പുറത്തേക്ക് പോയത്.

കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അയലത്തുള്ള ഒരു വീട്ടിൽ ചെന്നിരുന്നു എന്നും അവർ തിരികെ പറഞ്ഞ് വീട്ടിലേക്ക് വിട്ടു എന്നും ആണ് അറിഞ്ഞത്. എന്നാൽ അമ്മ തിരികെ വീട്ടിൽ എത്തിയിരുന്നില്ല. നേരം വൈകിട്ടും അമ്മയെ കാണാതായതിനെത്തുടർന്ന് മക്കൾ ഏലിയാമയേ തിരഞ്ഞു ഇറങ്ങുകയായിരുന്നു. കോടഞ്ചേരി പോലീസിനും മക്കൾ വിവരമറിയിച്ചു. അർദ്ധരാത്രി വരെ പോലീസുകാരും നാട്ടുകാരും മക്കളും എല്ലാവരും ചേർന്ന് ഏലിയാമ്മ അന്വേഷിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം.

പിറ്റേന്ന് പുലർച്ചെ ഡോഗ് സ്ക്വാഡ് എത്തി അന്വേഷണം തുടർന്നു. മണം പിടിച്ച പോലീസ് നായ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരം പോയി. തെയ്യപ്പാറ റോഡിൽ സിക്ക് വളവ് ബസ് സ്റ്റോപ്പിന് സമീപം എത്തിയ നായ തന്റെ ശ്രമം ഉപേക്ഷിച്ച് അവിടെ നിന്നു. അത്രയും വഴികളിലെ സിസിടിവി ക്യാമറകൾ എല്ലാം പോലീസ് പരിശോധിച്ചു . സാധ്യമായ കടകളിലെല്ലാം അന്വേഷിച്ചു. എന്നാൽ മറ്റു വിവരങ്ങളൊന്നും ലഭിച്ചില്ല. അടുത്ത ദിവസം രണ്ട് പോലീസ് നായ്ക്കളെ കൂടി എത്തിച്ച് അന്വേഷണം തുടർന്നെങ്കിലും ഫലമുണ്ടായില്ല. അന്വേഷണത്തിൽ അലസത കാട്ടാതെ ഇരിക്കാൻ കമ്മീഷണറുടെ സഹായംതേടി മക്കൾ എത്തിയിരുന്നു.

അമ്മയെ അന്വേഷിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡണ്ടിന്റെയും നാട്ടിലെ സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു സ്ക്വാഡ് രൂപീകരിച്ചു. അവരെ കൊണ്ട് ആവുന്ന വിധത്തിൽ എല്ലായിടത്തും അന്വേഷണം നടത്തി. അങ്ങനെ ഒരാഴ്ചക്ക് ശേഷം ഒക്ടോബർ രണ്ടിന് ഉച്ചയോടെ തേവർ മലയിൽ കാടുപിടിച്ചു കിടക്കുന്ന പാറക്കൂട്ടങ്ങൾക്ക് താഴെയായി അവശനിലയിലായി തീർന്ന ഏലിയാമ്മ യെ കണ്ടുപിടിക്കുന്നത്. ഇത്രയും ദിവസം ആഹാരവും വെള്ളവും ഒന്നും ഇല്ലാതെ കാട്ടിൽ അകപ്പെട്ട് കഴിഞ്ഞെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഈ അമ്മയ്ക്ക് ഇല്ല. കണ്ടു കിട്ടിയ ഉടനെ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിൽ എത്തിച്ച ശേഷം ഏലിയാമ്മ നല്ല രീതിയിൽ ഭക്ഷണം കഴിച്ചു. അത്രയും ദിവസത്തെ കുറവ് നികത്തുന്ന പോലെ 8 ഗ്ലാസ് ചായ കുടിച്ചു. ഇപ്പോൾ ആരോഗ്യവതിയായി ഇരിക്കുന്നു എങ്കിലും പ്രമേഹ നിലയിൽ വ്യതിയാനം വന്നതിനാൽ നിരീക്ഷണത്തിൽ തുടരുകയാണ് . ഏലിയാമ്മയെ കണ്ടെത്തുന്നതിനായി നേതൃത്വം നൽകിയത് എസ് ഐ മാരായ സി.ജെ ബെന്നി,bസി.പി സാജു, സിവിൽ പോലീസ് ഓഫീസർമാരായ ഡിനോയ് മാത്യു, സനിൽകുമാർ കെ ബിനീഷ്,bഎൻ എം ജിനു പീറ്റർ, കെ റെജി, വിപിൻദാസ്, ഷിനോസ് കുമാർ എന്നിവരാണ് .

x