വൈറൽ ഗായിക റാണു മൊണ്ടാലിനെ ഓർമയില്ലേ ? പണവും പ്രശസ്തിയും ലഭിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്നുകൊണ്ട് ഒരൊറ്റ ഗാനം കൊണ്ട് ഇന്ത്യയൊന്നാകെ ഏറെ ശ്രെധ നേടിയ ഗായികയായിരുന്നു റാണു മൊണ്ടാൽ ..ലതാ മങ്കേഷ് പാടിയ ” ഏക് പ്യാർ കാ നഗ്മ ഹായ് ” എന്ന ഗാനം ആലപിച്ചായിരുന്നു റാണു മൊണ്ടാൽ വൈറലായി മാറിയത് .. ഉപജീവനത്തിനായി റെയിൽവേ സ്റ്റേഷനിൽ ഇരുന്നു പാടിയ റാണുവിന്റെ പാട്ട് ആരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും വളരെ വേഗം വൈറലായി മാറുകയും ചെയ്തു .. പിന്നീട് സിനിമയിൽ പാടാൻ അവസരം ലഭിക്കുകയും ചെയ്തു . ഇതോടെ വൈറൽ സെലിബ്രിറ്റി പട്ടികയിലേക്ക് റാണു മൊണ്ടാലും എത്തിച്ചേർന്നു ..കഴിവുള്ളവർ എന്നും മുൻ നിരയിലേക്ക് വരട്ടെ എന്ന രീതിയിൽ അകമഴിഞ്ഞ് പിന്തുണച്ച എല്ലാവരെയും ഞെട്ടിക്കുന്ന മാറ്റമായിരുന്നു പിന്നീട് റാണുവിൽ നിന്നും ഏവരും കണ്ടത് ..അവസരങ്ങളും പണവും ലഭിച്ചപ്പോൾ പാവപെട്ട ഒരു ഗായിക എന്നതിലുപരി താൻ ഒരു സെലിബ്രിറ്റി യായി മാറിയിരിക്കുന്നു എന്നൊരു അഹങ്കാരമാണ് പലരും റാണുവിൽ കണ്ടത് ..

വേഷപ്പകർച്ചകൊണ്ടും മെയ്ക്കപ്പ് കൊണ്ടും പിന്നീട് ഇത് ആ പഴയ റാണു തന്നെയാണോ എന്നാണ് ആരാധകർ ചോദിച്ചത് .. ലഹങ്കയും ആഭരണങ്ങളും മുഖത്ത് വാരി പൂശിയ മെയ്ക്കപ്പും ചെയ്തുള്ള പുത്തൻ ചിത്രങ്ങൾ പുറത്തുവന്നതോടെ റാണു മൊണ്ടാലിന് സോഷ്യൽ മീഡിയയിൽ വൻ വിമർശങ്ങൾ നേരിടേണ്ടി വരികയും ചെയ്തു ..ഇതിനിടയ്ക്ക് സെൽഫി എടുക്കാൻ വന്ന ആരാധികയെ ശകാരിക്കുന്ന റാണുവിന്റെ വീഡിയോ കൂടി പുറത്തുവന്നതോടെ റാണുവിനെ വാനോളം ഉയർത്തിയവർ തന്നെ വലിച്ചു താഴെ ഇടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് ..പിന്നീട് റാണു മൊണ്ടാലിന്റെ അഹങ്കാരം കൊണ്ട് ലഭിച്ച ആരധകരിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടിരുന്നു . ഇപ്പോഴിതാ പുതിയ ഗെറ്റപ്പിൽ പുത്തൻ ഗാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ .. എന്നാൽ ആലാപന ശൈലിയും തന്റേതായ ഭാവപ്രകടനങ്ങൾ കൊണ്ടും പാടിയ ഹിറ്റ് ഗാനത്തിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ് ..

ഇക്കഴിഞ്ഞ ഇടയ്ക്ക് സൂപ്പർ ഹിറ്റായ “മാനികാ മാകെ ഹിതേ ” എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ഇത്തവണ റാണു മൊണ്ടാൽ രംഗത്ത് എത്തിയത് .. എന്നാൽ താരത്തിന്റെ പാട്ടിനു സോഷ്യൽ മീഡിയയിൽ ട്രോളുകൾ കൊണ്ട് നിറയുകയാണ് .. ആലാപനം വെറും മോശമാണെന്നും എന്തിനാണ് ഇങ്ങനെ കിടന്ന് അലറി കീറുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ .. പല്ലിൽ കമ്പി ഇട്ടത് കൊണ്ടാണോ പാട്ട് ശെരിയാകാത്തത് എന്നാണ് പലരും തമാശ രൂപേണ റാണു മൊണ്ടാലിനോട് ചോദിക്കുന്നത് .. എന്തായാലും വൈറൽ ഗായികയുടെ ഇത്തവണത്തെ പാട്ടിന് സോഷ്യൽ മീഡിയ ഒന്നടങ്കം അസന്തുഷ്ടരാണ് എന്ന് അഭിപ്രായങ്ങളിൽ വ്യക്തമാണ് ..എന്തയാലും താരത്തിന്റെ പാട്ട് ഇതിനോടകം സോഷ്യൽ മീഡിയ പേജുകളിൽ വൈറലായിട്ടുണ്ട് .. വൈറൽ ഗായിക റാണു മൊണ്ടാലിന്റെ പുതിയ പാട്ട് കേൾക്കാത്തവർ കേട്ട് നോക്കു ,

 

x