പതിനഞ്ചാം വയസ്സില്‍ വിവാഹം ഇരുപത്തിനാല് വയസ്സ് ആയപ്പൊളേക്കും നാല് പെണ്മക്കളെ കൊടുത്തു അച്ഛന്‍ മുങ്ങി; എന്നാൽ ആ മക്കൾക്ക് വേണ്ടി ഈ അമ്മ ചെയ്‌തത്‌

പ്പോഴത്തെ കാലത്ത് കാമുകൻ ഉപേക്ഷിച്ചാലോ, വിവാഹ ശേഷം ഭർത്താക്കന്മാരുടെ ഉപദ്രവം കാരണം കടുംകൈ ചെയുന്ന കാലത്ത്, എങ്ങനെ തളരാതെ ജീവിച്ച് കാണിക്കണം എന്ന് കാണിച്ച് തരുന്ന ഒരു അമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആയി മാറുന്നത്, നാലും പെണ്‍മക്കളാണെന്നറിഞ്ഞതോടെ അച്ഛന്‍ ഉപേക്ഷിച്ചു പോയിട്ടും, തൻറെ മക്കളെ ഒറ്റയ്ക്ക് വളര്‍ത്തിയ ആ അമ്മയെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കൂടി പ്രശംസിക്കുന്നത് . ഒരു നിമിഷം മരണത്തെക്കുറിച്ച് ചിന്തിച്ച ആ അമ്മ തൻറെ മക്കൾക്ക് വേണ്ടി ഒന്നിലും പതറാതെ ഒറ്റയ്ക്ക് നിന്ന് പോരാടി മക്കളെ നല്ല രൂതിയില്‍ വളര്‍ത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. അതിനിടയില്‍ മക്കളില്‍ ഒരാള്‍ ദൈവം തിരിച്ചു വിളിച്ചു. ബാക്കി മൂന്നുപേരും സന്തോഷത്തോടെ ഇപ്പോള്‍ ജീവിക്കുകയാണ്. ഫെയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ കേരള ഹോട്ടലിലാണ് ഈ കഥ വിവരിക്കുന്നത്. എന്നാല്‍ ഈ പോരാട്ട കഥ ആനന്ദ് ബെനഡിക്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണഅ വീണ്ടും ചര്‍ച്ചകളായത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പതിനഞ്ചാം വയസ്സില്‍ കല്യാണം..ഇരുപത്തിനാല് വയസ്സ് ആയപ്പൊളേക്കും നാല് മക്കളെ കൊടുത്തു അച്ഛന്‍ മുങ്ങി. കാരണം നാലും പെണ്‍കുട്ടികള്‍ ആയതുകൊണ്ട്. എട്ടും പൊട്ടും തിരിയാത്ത പ്രായം എന്ത് ചെയ്യണം എന്നറിയില്ല. ആദ്യം ചിന്തിച്ചത് നാലിനെയും എടുത്തു ചാലിയാര്‍ പുഴയില്‍ ചാടിയാലോ എന്നാണത്രെ. പിന്നെ ആലോചിച്ചു ഒന്നും അറിയാതെ ഈ ലോകത്തിലേക്ക് വന്ന എന്റെ കുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തു. അവരുടെ ജീവിതം ഞാനായിട്ട് ഇല്ലാതാക്കിയാല്‍ ഞാന്‍ എങ്ങനെ ഒരമ്മയാകും..പിന്നീട് അവിടന്നങ്ങോട്ട് പൊരിഞ്ഞ പോരാട്ടം തന്നെ ആയിരിന്നു. അതിനിടയില്‍ ഒരാളെ ദൈവം തിരിച്ചു വിളിച്ചു. ഇന്നും തീരാവേദന …

ബാക്കി മൂന്നുപേരും പേരും സന്തോഷമായി ഉള്ളതുകൊണ്ട് ജീവിതം ആസ്വദിച്ചു ജീവിക്കുന്നു. നാലു പെണ്മക്കളെ സ്വന്തമായി കൊടുത്തദൈവം പത്തുനൂറ് കുട്ടികളെ നോക്കാനും ഏല്പിച്ചു. എന്റെ അമ്മ ജോലി ചെയ്യുന്നത് ശിശുപരിപാലന കേന്ദ്രത്തില്‍ ആണ്. സങ്കട കടലില്‍ സന്തോഷം കണ്ടെത്തി ഞങ്ങള്‍ തുഴഞ്ഞു നീങ്ങുന്നു. ഇതൊരു ചുരുക്കെഴുത്തു മാത്രം.. മുന്‍പ് വായിക്കാത്തവര്‍ക്കായി..ആ അമ്മയ്ക്കും മൂന്നു മക്കള്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും.. ഒപ്പം ഹൃദയം നിറഞ്ഞ ആശംസകളും പ്രാര്‍ഥനകളും … ഇതായിരുന്നു അദ്ദേഹം തൻറെ സോഷ്യൽ മീഡിയയിൽ കുറിച്ചത്, ആ അമ്മയെ നിരവധി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്

x