ഉമ്മയെ മകന്റെ കണ്മുന്നിലിട്ട് ഭാര്യ അടിച്ചു കൊന്നു ; തന്റെ പ്രിയപ്പെട്ട ഉമ്മയുടെ മരണം നേരിൽ കണ്ട ഞെട്ടലിൽ സഞ്ജു

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിയായ വയോധിക അബുദാബിയിൽ മരുമകളുടെ അടിയേറ്റ് മരിച്ച ദാരുണ സംഭവമുണ്ടായത്. ഇപ്പോൾ ഈ സംഭവത്തിൻറെ കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. ആലുവ കുറ്റിക്കാട്ടുക്കര സ്വദേശി അറുപത്തിമൂന്നുകാരി റൂബി മുഹമ്മതാണ് മകൻ സഞ്ജുവിൻറെ ഭാര്യ പൊൻകുന്നം സ്വദേശിനിയായ ഷജിനയുടെ അടിയേറ്റ് മരിച്ചത്. സൗദി അതിർത്തി പ്രദേശമായ അബുദാബി ഗയാത്തിയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. തന്റെ മുന്നിൽ വച്ച് ഭാര്യ ഉമ്മയെ കൊലപ്പെടുത്തിയതിന് തളർച്ച സഞ്ജുവിന് ഇനിയും മാറിയിട്ടില്ല.

അബുദാബി നഗരത്തിൽ നിന്നും 250 കിലോമീറ്റർ അകലെ ഗയാത്തിയിലെ ഒരു എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. ജനുവരി 25 ഓൺലൈനിലൂടെ ആണ് ഇരുവരും വിവാഹം ചെയ്തത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭർത്താവ് സ്ഥിരം മദ്യപാനി ആയതിനാലാണ് വിവാഹ മോചനം നേടിയത് എന്നായിരുന്നു ഷജിന സഞ്ജുവിനോട് പറഞ്ഞിരുന്നത്. തുടർന്ന് വിവാഹ ശേഷം ഫെബ്രുവരി പതിനൊന്നിന് സന്ദർശക വിസയിൽ ഷജിനയും റൂബിയും അബുദാബിയിൽ എത്തി സഞ്ജുവിനോടൊപ്പം താമസം ആരംഭിച്ചു. ഷജിന അബുദാബിയിൽ എത്തിയ ശേഷമാണ് സഞ്ജു ആദ്യമായി ഭാര്യയെ നേരിട്ട് കാണുന്നത്.

സഞ്ജുവിന്റെ പിതാവ് മുഹമ്മദ് നേരത്തെ മരിച്ചതാണ്. സഞ്ജുവിന് പിന്നീടെല്ലാം തന്റെ പ്രിയപ്പെട്ട ഉമ്മയായിരുന്നു. ഉമ്മ തന്നെയായിരുന്നു അബുദാബിയിൽ എത്തിയ ശേഷം ഭക്ഷണം പാകം ചെയ്തിരുന്നത്. തനിക്കും ഷജിനക്കും ഉമ്മ ഭക്ഷണം വാരി തന്നിരുന്നു , എന്നാൽ ഷജിനക്ക് അത് ഇഷ്ടമായിരുന്നില്ലെന്ന് സഞ്ജു പറയുന്നു . തന്നെ പാചകം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആയിരുന്നു ഷജിനയുടെ പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും തമ്മിൽ ചില വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നെ രണ്ടു രണ്ടുദിവസമായി ഷജിന ആരോടും മിണ്ടാറില്ലായിരുന്നു. സഞ്ജുവും റൂബിയും നോമ്പെടുക്കുന്നുണ്ടായിരുന്നു , എന്നാൽ ഷജിന നോമ്പെടുത്തിരുന്നില്ല.

രണ്ടു ദിവസമായി ഉമ്മയും ഭാര്യയും തമ്മിൽ സംസാരിക്കാത്തത് സംബന്ധിച്ച് ഷജിനയോട് ചോദിക്കുന്നതിനിടെ അതുവരെ മിണ്ടാതിരുന്ന ഷജിന ഇരുന്നിടത്തു നിന്നും പെട്ടെന്ന് ചാടി എഴുനേറ്റ് റൂബിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. നോമ്പെടുക്കുന്നതിനാൽ ക്ഷീണമുണ്ടായിരുന്നു സഞ്ജുവിനും റൂബിക്കും ഷജിനയെ പ്രതിരോധിക്കാൻ ആയില്ല. ശബ്ദം കേട്ട് അയല്പക്കത്തു താമസിക്കുന്നവർ മുറിയുടെ കതകിൽ തട്ടിയപ്പോൾ വാതിൽ തുറക്കാനായി സഞ്ജു മാറിയ സമയത്ത് തന്റെ ഉമ്മയുടെ മുടിയിൽ പിടിച്ച് ഷജിന തറയിൽ അടിക്കുന്നതാണ് കണ്ടതത്രേ. ഉമ്മക്കിവിടെ നിൽക്കേണ്ട മോനെ എത്രയും വേഗം ഉമ്മയെ നാട്ടിലേക്ക് അയക്ക് എന്നാണ് മരിക്കുന്നതിന് മുൻപ് അവസാനമായി റൂബി പറഞ്ഞതെന്ന് സഞ്ജു പറയുന്നു.

സഞ്ജു ഓടിയെത്തിയപ്പോഴേക്കും റൂബി അബോധാവസ്ഥയിലായി. പൊലീസെത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഷജിനയെ പോലീസ് അറസ്റ്റ് ചെയ്തു. തലക്കടിയേറ്റതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. എനിക്ക് ആരുമില്ല ഞാൻ ഒറ്റക്കായി എന്ന് വിലപിക്കുന്ന സഞ്ജുവിനെ ആശ്വസിപ്പിക്കാൻ ആർക്കും സാധിക്കുന്നില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി പിതാവിൻറെ കബറിന് അരികിൽ സംസ്കരിക്കണം എന്നാണ് തൻറെ ആഗ്രഹമെന്ന് സഞ്ജു പറയുന്നു . ചേതനയറ്റ ശരീരം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കബറടക്കം കുട്ടിക്കാട്ടുകര ജുമാ ജുമാമസ്ജിദിൽ പിന്നീട് നടക്കും.

x