റയിൽവേ സ്റ്റേഷനിൽ ബോധമില്ലാതെ വീണ അമ്മയെ രക്ഷിക്കാൻ രണ്ട് വയസ്കാരി ചെയ്‌തത്‌ കണ്ടോ; വൈറലായി വീഡിയോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണ് ഒരു രണ്ട് വയസുകാരി തൻറെ അമ്മയെ സാഹസികമായി രെക്ഷിക്കുന്ന ദൃശ്യങ്ങൾ, കുട്ടികൾ ദൈവത്തിന്റെ അവതാരമാണെന്നുള്ള പഴഞ്ചോല് നാമെല്ലാവരും പലപ്പോഴായി കേട്ടിട്ടുണ്ട്, ഇപ്പോൾ ഈ പഴഞ്ചോല് സത്യമാണെന്ന് തെളിയിക്കുന്ന സംഭവം ആണ് ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. തിരിച്ചറിവ് പോലും ആകാത്ത പ്രായത്തിൽ രണ്ട് വയസുള്ള ആ കുട്ടി തൻറെ അമ്മയുടെ ജീവൻ രക്ഷിക്കുകയായിരുന്നു

റെയിൽവേ സ്റ്റേഷനിൽ ആരോരുമില്ലാതെ ബോധരഹിതയായി വീണ് പോവുകയായിരുന്നു ആ യുവതി, ഗർഭിണിയായ ആ അമ്മയുടെ മടിയിൽ ഒരു ചെറിയ കുട്ടിയും അപ്പോൾ ഉണ്ടായിരുന്നു, അബോധാവസ്ഥയിൽ വീണ അവരെ സഹായിക്കാൻ ആരും മുന്നോട്ട് വരാതിരുന്നപ്പോൾ, രണ്ടു വയസ്സുള്ള മകൾ തന്നെ ദൈവദൂതയെ പോലെ വന്ന് ആ അമ്മയെ സഹായിക്കുകയായിരുന്നു. ഒരു കൊച്ചു പെൺകുട്ടിയുടെ ഈ ജ്ഞാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും കൈയടി നേടികൊടുക്കുകയാണ്

ഉത്തരാഖണ്ഡിൽ നിന്ന് ജന്മനാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആ സ്ത്രീ, ശനിയാഴ്ച സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ബോധരഹിതനായി വീഴുകയായിരുന്നു, നാലുമാസം ഗർഭിണിയായ യുവതി ഫുട് ഓവർ ബ്രിഡ്ജിന്റെ പടികൾ കയറുമ്പോൾ ആണ് ബോധരഹിതനായി വീണത്. അപ്പോൾ കൂടയുണ്ടായിരുന്ന ആ പെൺകുട്ടി കുറച്ചു നേരം അവിടെ നിന്ന് അമ്മയെ ഉണർത്താൻ നോക്കുകയായിരുന്നു , അവൾ എത്ര ശ്രമിച്ചിട്ടും അമ്മയെ ഉണർത്താൻ അവൾക്ക് സാധിച്ചില്ല . അവൾ പിന്നീട് പ്ലാറ്റ്ഫോമിൽ നടക്കാൻ തുടങ്ങി, ഒരുപക്ഷേ, ആരെങ്കിലും സഹായം കിട്ടുമോ എന്നന്വേഷിച്ച് തന്നെയായിരുന്നു.

ഭാഗ്യവശാൽ അതുവഴി കടന്നുപോകുന്ന ഒരു ലേഡി പോലീസ് കോൺസ്റ്റബിൾ അവൾ കാണുകയായിരുന്നു. ആ കൊച്ചു പെൺകുട്ടിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ലെങ്കിലും ആ വനിത കോൺസ്റ്റബിളിന്റെ കൈ പിടിച്ച് അമ്മ അബോധാവസ്ഥയിൽ കിടക്കുന്ന സ്ഥലത്തേക്ക് വലിച്ച് കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു . ആ പെൺകുട്ടി തന്നെ എവിടേക്കോ കൊണ്ടുപോകാൻ ശ്രമിക്കുന്നു എന്ന് ആ ലേഡി കോൺസ്റ്റബിളിന് മനസിലാവുകയായിരുന്നു. ആ കുട്ടിയുടെ കൂടെ നടന്ന ആ വനിത കോൺസ്റ്റബിൾ ആ സ്ത്രീയുടെ അടുത്ത് എത്തുകയായിരുന്നു

ആദ്യം അവളെ എഴുന്നേൽപ്പിക്കാൻ അവർ ശ്രമിച്ചു, അദ് സാധിക്കാതെ വന്നപ്പോൾ പിന്നീട് അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു, ആ സ്ത്രീ പട്ടിണി കിടന്നത് കാരണം ബലഹീനത വന്നാണ് ബോധരഹിതനായിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച് അൽപസമയത്തിന് ശേഷം അവൾക്ക് ബോധം തിരിച്ചുകിട്ടി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച തന്നെ ആ യുവതിയെ ഡിസ്ചാർജ് ചെയ്തു. കോൺസ്റ്റബിളിന്റെ കൈ പിടിച്ച് കൊച്ചുപെൺകുട്ടി പടികൾ കയറുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുകയാണ് .

x