പ്രസവത്തിന് മുൻപ് ഭാരം 90 കിലോ, 3 സർജറികൾ അമ്മയാകാൻ സാനിയ നടത്തിയ പോരാട്ടം ഐതിഹാസികം ആയിരുന്നു ; ഇന്നിപ്പോൾ വീണ്ടും കളിക്കളത്തിലേക്ക്

ലോകപ്രശസ്‌തയായ ടെന്നീസ് താരം സാനിയ മിർസയെ അറിയാത്ത ഇന്ത്യക്കാർ വളരെ ചുരുക്കം ആണ്. തന്റെ 6 റാം വയസ്സിലായിരുന്നു സാനിയ മിർസ ടെന്നീസ് പരിശീലനം ആരഭിക്കുന്നത്. പിന്നീട് 2002 ഏഷ്യൻ ഗെയിംസിൽ ലിയാണ്ടർ പേസുമൊത്ത് മിക്സഡ് ഡൗബ്ലെസിൽ വെങ്കല മെഡൽ നേടിയതോടെയാണ് ആളുകളുടെ ശ്രേധാ കേന്ദ്രമായി സാനിയ മാറിയത്. അതിനു ശേഷം തന്റെ ക്യാരീരിൽ 6 ഗ്രാൻഡ് സ്ളാം കിരീടം സാനിയ നേടിയിട്ടുണ്ട്.  2007 ലോകറാങ്കിങ്ങിൽ സാനിയ 27 സ്ഥാനത്തെത്തി. സിംഗ്ൾസിൽ ഒരു ഇന്ത്യൻ താരം നേടിയ ഏറ്റവും വലിയ റാങ്ക് ആയിരുന്നു അത്.

പിന്നീട് തുടർച്ചയായ പരിക്കുകൾ മൂലം സിംഗ്ൾസിൽ നിന്ന് വിരമിക്കാൻ സാനിയ തീരുമാനിച്ചു. ആ തീരുമാനത്തിന് ശേഷം ഡബിൾസിൽ കൂടുതൽ ശ്രെദ്ധ കൊടുത്തു. ആ തീരുമാനം ശെരിയായിരുന്നു എന്ന് കാലം തെളിയിച്ചു. 42 കിരീടങ്ങൾ ആണ് സാനിയ പിന്നീട് നേടിയത്. 2015 ലോകത്തിലെ ഒന്നാം നമ്പർ വനിതാ ഡബിൾ‍സ്‌ താരമായി മാറി സാനിയ. ഇതിനിടെ തന്റെ വിവാഹ വാർത്തയിലൂടെ സാനിയ ഇടം നേടി. പാകിസ്ഥാൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ ആയിരുന്നു ഷുഹൈബ് മാലിക്കാണ് സാനിയയുടെ ഭർത്താവ്. 2018 ഒക്ടോബറിൽ മകൻ ഇസ്ഹനുവിന് സാനിയ ജന്മം നൽകി. പ്രെസവത്തിന് ശേഷം സാനിയയുടെ ഭാരം 89 കിലോ ആയിരുന്നു.

നിറവയറിൽ തടിച്ചു ഉരുണ്ട സാനിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. ഇനി സാനിയക്ക് കളിക്കാനാകുമോ എന്ന് വരെ സംശയിച്ചവരുണ്ടായിരുന്നു. ഇതിനിടയിൽ കൈമുട്ടിലെ പരിക്ക് കാരണം മൂന്ന് ശസ്ത്രക്രിയകളും വേണ്ടി വന്നു. അതോടെ വ്യയാമം ഒട്ടും ചെയ്യാൻ കഴിയാതെയായി. വേദന കാരണം ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു അന്ന് എന്ന് സാനിയ പറയുന്നു. എന്നാൽ 89 കിലോയിൽ നിന്നും 63 കിലോ ഭാരം കുറച്ചാണ് സാനിയ ഇപ്പോൾ കളിയിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.

പ്രസവശേഷം രണ്ടര മാസം കഴിഞ്ഞ് സാനിയ ജിമ്മിൽ പോകാൻ തുടങ്ങി. ദിവസേനാ 4 മണിക്കൂർ വർക്ക്‌ ഔട്ട്‌ ചെയ്യും. ഭക്ഷണം എല്ലാം ക്രെമീകരിച്ചു. വീട്ടിൽ തന്നെ ടെന്നീസ് പ്രാക്ടീസ് ആരംഭിച്ചു. പതിയെ തന്റെ കളി സാനിയ തിരിച്ചു കൊണ്ടുവന്നു. പ്രസവശേഷം ടെന്നിസ് കോർട്ടിലെത്തുന്ന ആദ്യ ആളല്ല സാനിയ . മാർഗരറ്റ് കോർട്ട് , സെറീന വില്യംസ് ഉൾപ്പെടെ നിരവധി പേർ അമ്മയായ ശേഷം കോർട്ടിലെത്തുകയും കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാനിയ നടത്തിയ മിന്നുന്ന പ്രകടനം ചരിത്രപരം ആയിരുന്നു.

x