Latest News

പട്ടിണിയിലും കഷ്ടപ്പാടിലും കുടുംബം നോക്കാൻ അമ്പത് കിലോ സിമന്റ് ചാക്ക് വരെ ചുമന്നു; പല കൂലിപ്പണികളും ചെയ്‌തു ഇന്ന് നജീബിനെ തേടിയെത്തിയ സമ്മാനം

പട്ടിണിയും കഷ്ടതകളും നിറഞ്ഞ ജീവിതം പടപൊരുതി തോല്പിച്ച് പിഎച്ച്ഡി എടുത്ത സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് നജീബ് എന്ന വ്യക്തി, തേയില തോട്ടം തൊഴിലാളിയായ ഉമ്മയുടെയും കൂലിപ്പണിക്കാരനായ ഉപ്പയുടെയും മകനാണ് വയനാട് തേറ്റമല സ്വദേശിയായ നജീബ് വി ആർ. തോട്ടം തൊഴിലാളികളുടെ അദ്ധ്വാനവും വേദനകളും സമരവുമെല്ലാം നേരിട്ട് കണ്ടും അനുഭവിച്ചും വളർന്ന വ്യക്തി കൂടിയാണ് നജീബ് . നജീബ് തോട്ടം തൊഴിലാളികളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് ജെഎൻയു വിൽ നിന്നും പിഎച്ച്ഡി ലഭിച്ചിരിക്കുന്നത്, ഈ സ്വപ്നത്തിലേക്ക് എത്താൻ നിറയെ കഷ്ടതകൾ ആണ് അനുഭവിച്ചത് കൂലിപ്പണി ചെയ്‌തും സിമന്റ് ചാക്ക് ചുവന്നതും എല്ലാം വിവരിച്ച് കൊണ്ട് നജീബ് പങ്ക് വെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത് നജീബിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

ഞങ്ങളുടെ പ്ലസ് വൺ പരീക്ഷ കഴിഞ്ഞതും നാട്ടിലെ ആസ്സാം ബ്രൂക്ക് തേയില എസ്റ്റേറ്റ് അപ്രതീക്ഷിതമായി ലോക്കൗട്ട് ചെയ്തതും ഒരുമിച്ചായിരുന്നു. തോട്ടം തൊഴിലാളി കുടുംബങ്ങൾ ഭൂരിപക്ഷവും പണിയില്ലാതെ പട്ടിണിയുടെ അരികിലെത്തി നിൽക്കുന്ന കാലം. എല്ലാവരും ജോലി അന്വേഷിച്ച് പല സ്ഥലങ്ങളിലേക്കും പോയി. സുഹൃത്തുകളായ വിജേഷിനും പ്രമോദിനുമൊപ്പം ഞാനും ജോലി അന്വേഷിക്കാൻ തുടങ്ങി. പുളിഞ്ഞാൽ മലയിൽ പുതുതായി വരുന്ന ഒരു റിസോർട്ടിൽ പണിക്കാരെ ആവശ്യമുണ്ടെന്ന് സുധീഷും, സതീഷും പറഞ്ഞു. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം എന്ത് പണിയാണെങ്കിലും പോവുക തന്നെ എന്ന് ഞ്ഞങ്ങൾ തീരുമാനിച്ചു.

രാവിലെ 6.45 ന് റേഡിയോയിൽ ഹക്കിൻ കൂട്ടായി വാർത്ത വായിക്കുമ്പോൾ ഒരു കവറിൽ പഴയ കള്ളിത്തുണിയും കീറിയ ടീ ഷർട്ടും ഇട്ട് വെള്ളമുണ്ട വരെ രണ്ട് കീലോ മീറ്ററോളം നടക്കും. അവിടുന്ന് ഓട്ടോ പിടിച്ച് പുളിഞ്ഞാലിൽ പോകും. വീണ്ടും മലയിലേക്ക് കീലോമീറ്ററുകൾ കുത്തനെ നടന്ന് കയറി 8 മണിക്ക് പണി സൈറ്റിൽ എത്തും. കൂലിപ്പണിയെടുത്ത് ഒരു പരിചയവും ഇല്ലാത്ത എന്നോട് 50 kg സിമൻറ് ചാക്ക് ചുമക്കാനും കോൺക്രീറ്റ് കൂട്ടാനും പറഞ്ഞപ്പോൾ ആദ്യമൊക്കെ പ്രയാസമായിരുന്നു. കൈയും കാലുമൊക്കെ പൊള്ളി. പിന്നെ 175 രൂപ കൂലിയും ഭക്ഷണവും ആലോചിച്ചും, വീട്ടിലെ കഷ്ടപാടുകൾ ആലോചിച്ചും മാസങ്ങളോളം കൂലിപ്പണി തുടർന്നു. റെസ്റ്റില്ലാത്ത പണിക്കിടയിൽ ഒരു ദിവസം പണിയൊന്ന് മെല്ലെയായപ്പോൾ മേസ്തിരി കേട്ടാൽ അറക്കുന്ന തെറിവിളിച്ചു.

അന്ന് അയാളോട് ഭയങ്കര ദേഷ്യവും എൻ്റെ സാഹചര്യങ്ങളെ ആലോചിച്ച് വല്ലാത്ത സങ്കടവുമൊക്കെ തോന്നി. പക്ഷേ ഞാൻ ഒന്ന് തീരുമാനിച്ചു ഇതിനൊക്കെ കായിക പരമായും നിയമപരമായും നേരിടാൻ എനിക്ക് എന്തായാലും ഇപ്പോൾ കഴിയില്ല. പകരം പഠിച്ച് ഉയർന്ന ജോലി നേടുക എന്നത് മാത്രമാണ് എന്ന് മുൻപിലുള്ള ഒരേയൊരു ഓപ്ഷൻ… പഠിച്ചു.. പ്രതികൂലമായ എല്ലാ സാഹചര്യത്തിലും കഴിയുന്ന പോലെയൊക്കെ പഠിക്കാൻ ശ്രമിച്ചു. ഒടുവിൽ ഔദ്യോഗിക പഠനത്തിന് താത്കാലികമായി വിരാമമിട്ടത് ഇന്നാണ്…വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ കുറിച്ച് JNUവിലെ Centre for the Study of Social Systems (CSSS) നിന്നും Dr. Divya Vaid ൻ്റെ കീഴിൽ നടത്തിയ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നു…

ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു ഇത്തരമൊരു വിഷയം തെരെഞ്ഞെടുക്കാൻ പ്രധാന കാരണം.ഏറ്റവും അടുത്ത് നിൽക്കുന്ന വളരെ personal ആയ അനുഭവങ്ങളും യഥാർത്ഥ്യങ്ങളും അത്ര പരിചിതമല്ലാത്ത അക്കാദമിക്ക് വ്യവഹാരങ്ങൾ ഉപയോഗിച്ച് അവതരിപ്പിക്കേണ്ടി വന്നതിൻ്റെ പരിമിധികൾ ഒരു പക്ഷേ ഈ പഠനത്തിൽ ഉണ്ടായേക്കാം. ഒരു objective ആയ അപഗ്രഥനം എത്രത്തോളം സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തേണ്ടതാണ്. എങ്കിലും ജനിച്ചത് മുതൽ കണ്ട, അനുഭവിച്ച, സാമൂഹിക പരിസരവും തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധികളും ചരിത്രപരമായും നവ ഉദാരവൽക്കരണ നയങ്ങളുടെ പശ്ചാതലത്തിലും പരിശോധിക്കാൻ പഠനത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.

തോട്ടങ്ങളിലെ ഭൂരിപക്ഷം വരുന്ന സ്ത്രീ തൊഴിലാളികളുടെ ജീവിതത്തിൻ്റെ നേർസാക്ഷ്യങ്ങൾ അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അക്കാദമിക വ്യവഹാരങ്ങളിലൊന്നും വേണ്ട വിധത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയ മലബാറിലെ മാപ്പിള മുസ്ലീം വിഭാഗത്തിൻ്റെ വയനാട്ടിലെ തേയില തോട്ടങ്ങളിലേക്കുള്ള കുടിയേറ്റവും തുടർ ജീവിത സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തീട്ടുള്ളത്. കുറെ വർഷക്കാലത്തെ ഫീൽഡ് വർക്കും എഴുത്തും വൈവിധ്യമാക്കിയത് തൊഴിലാളികളുമായുള്ള അടർത്തി മാറ്റാനാവാത്ത ജൈവിക ബന്ധമാണ്.

പ്രതിസന്ധികൾ ഇടവേളകളില്ലാതെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ ഊർജമായത് ഈ പഠനം പൂർത്തികരിക്കേണ്ടതിൻ്റെ രാഷ്ട്രീയ പ്രാധാന്യം തന്നെയാണ്. തൊഴിലാളികൾക്കിടയിൽ നിന്ന് കൊണ്ട് അവരുടെ പ്രശ്നങ്ങൾ അക്കാദമിക്സ് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമത്തിൻ്റെ തുടക്കം മാത്രമാണിത്. അത്കൊണ്ട് തന്നെ ഈ പഠനം വയനാട്ടിലെ തോട്ടങ്ങളിൽ തൊഴിലാളികളായി മാത്രം ജീവിതം അവസാപ്പിക്കേണ്ടി വന്ന തലമുറകൾക്കാണ് സമർപ്പിക്കുന്നത്…ചേർത്ത് പിടിച്ചവർക്കും കൂടെ നിന്നവർക്കും നന്ദി… ഇതാണ് നജീബ് പങ്ക് വെച്ച കുറിപ്പ് നിരവധി പേരാണ് പ്രശംസ അറിയിച്ചിരിക്കുന്നത്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago