Latest News

മീശക്കാരൻ വിനീത് എന്നേയും ഉപദ്രവിച്ചിരുന്നു, മീശക്കാരൻ വിനീതിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് ഹെലൻ

സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം സജീവമായ വ്യക്തിയാണ് ഹെലൻ ഓഫ് സ്പാർട്ട. വിമർശനാത്മകമായ ചില കമന്റുകളിലൂടെയും അതിനു നല്ല തഗ് മറുപടി കൊടുക്കുന്നതിലൂടെയും ഒക്കെയാണ് ഹെലൻ ഓഫ് സ്പാർട്ട ഇത്രത്തോളം പ്രേക്ഷകർക്കിടയിൽ സുപരിചിത ആയിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകളിലും സജീവമാണ് താരം. യഥാർത്ഥ പേര് ധന്യ എന്ന് ആണെങ്കിലും ഹെലൻ ഓഫ് സ്പാർട്ട എന്ന് പറഞ്ഞാൽ മാത്രമേ പ്രേക്ഷകർക്കും താരത്തെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടുന്ന താരങ്ങളെല്ലാം തന്നെ ഇപ്പോൾ വലിയ വിമർശനത്തിന്റെ പാതയിൽ നിൽക്കുകയാണ് എന്നതാണ് സത്യം. മീശക്കാരൻ വിനീതും ഫിനിക്സ് കപ്പിൾ ദേവുവും ഗോകുലും ഒക്കെ തന്നെ ഇത്തരത്തിൽ വിമർശനങ്ങൾ നേരിട്ട് നിൽക്കുന്നവരാണ്. ഇപ്പോഴിതാ ഇവരെക്കുറിച്ച് ഒക്കെയാണ് ഹെലൻ ഓഫ് സ്പാർട്ട തുറന്ന് പറയുന്നത്. മീശക്കാരൻ വിനീതിൽ നിന്നും ഉണ്ടായ അനുഭവം ഒരു യൂട്യൂബ് വീഡിയോയിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. റീൽസിൽ കാണുന്നതെല്ലാം റിയൽ അല്ലെന്നാണ് താരം ആരാധകരോടും പറഞ്ഞു കൊണ്ടിരിക്കുന്നത്.

മുഖം തിരിച്ചറിയാൻ കഴിയുന്ന ആളുകളെ പറ്റി ഇത്തരം വാർത്തകൾ വരുമ്പോൾ വലിയ ആഘോഷം ആണ് ഉണ്ടാവുക. വിനീതിനെ വെച്ച് കുറേക്കാലം കഞ്ഞികുടിച്ച് ടീംസ് ഉണ്ട്. അതുപോലെയാണ് ഇപ്പോൾ ഫിനിക്സ് കപ്പിൾ എന്ന് പറയുന്നവരും. അവരുടെ വീഡിയോ കാണുമ്പോൾ അവർ വലിയ സന്തോഷത്തിൽ ആണെന്ന് തോന്നും, പെർഫെക്റ്റ് കപ്പിൾ ആണ് എന്നൊക്കെ തോന്നും. അത് നിങ്ങളുടെ തോന്നൽ മാത്രമാണ്. സോഷ്യൽ മീഡിയയിൽ കാണുന്ന ആളുകളൊക്കെ അതേപോലെ തന്നെയാണെന്ന് വിശ്വസിക്കാൻ നിൽക്കരുത്. മിന്നുന്നതെല്ലാം പൊന്നല്ല നിങ്ങളുടെ മുന്നിൽ 60 മിനിറ്റ് കാണുന്ന ആളുകളല്ല. അവർ ക്യാമറ ഓഫ് ചെയ്തിട്ടുള്ള ലൈഫ് ഒന്ന് വേറെ തന്നെയാണ്.

കേസ് ഉണ്ടാകുന്നതിനു മുൻപ് വിനീതിന്റെ പ്രൊഫൈലിൽ വന്ന് ചേട്ടായി ഉയിർ എന്ന് ഒക്കെ പറഞ്ഞ പെൺകുട്ടികളാണ് പിന്നീട് മാറ്റി പറഞ്ഞത്. ദേവൂവിന്റെ കാര്യമാണെങ്കിലും അങ്ങനെതന്നെ. ചേട്ടനെ പോലെയും ചേച്ചിയും പോലും ജനിക്കണം എന്ന് ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. അവരുടെ വീഡിയോ കണ്ടിട്ട് അതുപോലെ സിന്ദൂരം ഇടണം എന്ന് പറഞ്ഞവർ ഉണ്ടാകാം. നിങ്ങളൊക്കെ ഒരു ഭർത്താവാണോ എന്ന് ഭർത്താവിനോട് ചോദിച്ചവരുണ്ടായിരിക്കും. എന്നാൽ അത്തരം തോന്നലുകൾ എല്ലാം അവരുടെ മാത്രം ജീവിതങ്ങളാണ്. ഇതുമായി പ്രേക്ഷകർ ജീവിതം താരതമ്യപ്പെടുത്തരുത് എന്നുമൊക്കെയാണ് യൂട്യൂബിലൂടെ ഇപ്പോൾ ഹെലൻ പറയുന്നത്.

യൂട്യൂബിലെ ഫിനിക്സ് കപ്പിൾ തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു എന്നും ഹണിട്രാപ്പ് ഒന്നുമല്ലെന്നും സാധാരണ ഒരു മെസ്സേജ് ആയിരുന്നു എന്നും പറയുന്നുണ്ട് താരം. ഞങ്ങൾ തമ്മിൽ കോൺടാക്ട് ഒന്നുമില്ല. മെസ്സേജുകൾക്ക് റിപ്ലേ ഒന്നും നൽകിയിട്ടില്ല. അതുപോലെ വിനീതിനെ കുറിച്ച് ഹെലൻ പറയുന്നുണ്ട്. ടിക് ടോക്ക് ഉള്ള സമയത്ത് അയാൾ എന്നെ കുറിച്ചുള്ള വീഡിയോകൾ ഒക്കെ കൂട്ടുകാർ അയച്ചു നൽകിയിരുന്നു. അപ്പോഴാണ് ഞാനത് കണ്ടത്.എന്നെ ആരും ഫോളോ ചെയ്യരുത് എന്റെ ഫോളോവേഴ്സ് സീറോ ആക്കണം എനിക്ക് ഭയങ്കര അഹങ്കാരമാണ് എന്നൊക്കെ പറഞ്ഞ ഒരു വീഡിയോ. അങ്ങനെ ഘോരഘോരം പ്രസംഗിച്ച് ആളെ ടിവിയിൽ കണ്ടപ്പോൾ എനിക്ക് ചിരി വന്നു എന്നും പറയുന്നു.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago