ജനിക്കാൻ പോകുന്ന തങ്ങളുടെ കുഞ്ഞിനായി ശവപഞ്ചം ഒരുക്കി കാത്തിരിക്കേണ്ടി വന്ന മാതാപിതാക്കൾ ; എന്നാൽ പിന്നീട് സംഭവിച്ചത്

തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പറ്റി എല്ലാ മാതാപിതാക്കൾക്കും നിരവധി സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടാകാറുണ്ട്. സ്വന്തം കുഞ്ഞിന്റെ മുഖമൊന്നു കാണാനും അവനെ ഒന്ന് താലോലിക്കാനും ഒക്കെ ആഗ്രഹിച്ചാണ് ഗർഭകാലത്തെ ഓരോ ദിനവും മാതാപിതാക്കൾ തള്ളിനീക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ഈശ്വരൻ ചിലരെ വളരെ ക്രൂരമായി പരീക്ഷിക്കാറുണ്ട്. തന്റെ കുഞ്ഞിന് വേണ്ടി ശവമഞ്ചമൊരുക്കി കാത്തിരിക്കേണ്ടി വന്ന മാതാപിതാക്കളുടെ കഥയാണ് ഇത്.


ഫ്ലോറിഡയിലെ സ്റ്റീഫൻ എറിക്ക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് അബിഗെയ്ൽ ജോൺസ്‌. അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾ തന്നെ ജീവനോടെ കിട്ടില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ്. മുപ്പതാമത്തെ ആഴ്ചയിലെ സ്കാനിങ്ങിലാണ് സ്റ്റീഫൻ എറിക്ക ദമ്പതികളുടെ കുഞ്ഞിന് ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തുന്നത്. ഓരോ ദിവസവും ഈ ട്യൂമർ അതിവേഗം വളരുന്നതുകൊണ്ട് തന്നെ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ കഴിയില്ലെന്ന് ഡോക്റ്റർമാർ വിധിയെഴുതി. ഒടുവിൽ തന്റെ കുഞ്ഞിന് വേണ്ടി ശവമഞ്ചമൊരുക്കി വേദനയോടെ കാത്തിരുന്നു ആ അച്ഛനും അമ്മയും.

കുഞ്ഞു വളരുന്നതിനൊപ്പം അവന്റെ തലച്ചോറിലെ ട്യൂമറും വളർന്നു. ഗർഭാവസ്ഥയിൽ ആയതുകൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയാതെ ആ കുഞ്ഞിന്റെ മരണം നോക്കി നില്ക്കാൻ മാത്രമേ ആ മാതാപിതാക്കൾക്കും ഡോക്റ്റര്മാര്ക്കും കഴിഞ്ഞുള്ളു. തന്റെ പൊന്നോമനയെ ഒരു ദിവസത്തേക്കെങ്കിലും ജീവനോടെ ലഭിക്കണേ എന്ന് ആ ‘അമ്മ മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അത്ഭുതമെന്ന് പറയട്ടെ ഡോക്ടർമാരുടെ പ്രവചനങ്ങളെ മറികടന്ന് ഏവരെയും അത്ഭുതപ്പെടുത്തി എറിക്ക സുന്ദരിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

അവൾ ജീവനോടെ പുറത്തെത്തിയെങ്കിലും അവളെ ചികില്സിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. കീമോ പോലുള്ള കടുത്ത ചികിത്സയോ ശാസ്ത്രക്രിയയോ ഒന്നും ആ കുഞ്ഞു ശരീരം താങ്ങില്ല. ഒരു പരീക്ഷണത്തിന് തങ്ങളുടെ പൊന്നോമനയെ വിട്ടു നല്കാൻ ആ മാതാപിതാക്കളും തയ്യാറല്ലായിരുന്നു. ഒരിക്കലും ജീവനോടെ കാണാൻ കഴിയില്ല എന്ന് കരുതിയ തങ്ങളുടെ പൊന്നോമനയുമൊത്തുള്ള ഓരോ നിമിഷവും ആ അച്ഛനമ്മമാർ ആഘോഷിച്ചു. അവരുടെ സന്തോഷം ചിത്രങ്ങളിലൂടെ അവർ ലോകത്തിന് മുൻപിൽ പങ്കുവെച്ചു. അവളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അവരുടെ കഥയും ലോകത്തിന്റെ നാനാഭാഗത്തും വാർത്തയായി.


ലോകമെമ്പാടുമുള്ളവർ അബിഗെയ്ൽ ജോൺസ്‌ എന്ന കുഞ്ഞിന്റെ ചിത്രവും കഥയും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ലാളിത്യം തുളുമ്പുന്ന ആ പിഞ്ചു കുഞ്ഞിന്റെ ചിത്രം ഏവരുടെയും കരളലിയിപ്പിച്ചു. കുഞ്ഞ് ജനിച്ചതിനു ശേഷം അവർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പുറമെ സന്തോഷിക്കുന്നുണ്ടെങ്കിലും ഡോക്ടറുടെ വാക്കുകൾ അവരെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഏതാനും ദിവസങ്ങളുടെ ആയുസ്സ് മാത്രമായിരുന്നു ഇത്തവണ ഡോക്റ്റർമാർ നടത്തിയ പ്രവചനം. എന്നാൽ വീണ്ടും അത്ഭുതങ്ങൾ സംഭവിച്ചു. ആഴ്ചകൾ കടന്നുപോയി , കുഞ്ഞു അബിഗെയ്ൽ ശസ്ത്രക്രിയക്കുള്ള ആരോഗ്യം കൈവരിച്ചു.

പരിശോധനയിൽ ട്യൂമർ കാൻസർ അല്ലായെന്നു കൂടി കണ്ടെത്തിയതോടെ ഡോക്റ്റർമാർക്കും ആത്മവിശ്വാസമായി. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ അവളുടെ തലച്ചോറിൽ പറ്റിപ്പിടിച്ച ട്യൂമർ നീക്കം ചെയ്തു. പുറം ലോകം കാണില്ലെന്ന് ശാസ്ത്രലോകം വിധിയെഴുതിയ സ്റ്റീഫൻ എറിക ദമ്പതികളുടെ മകൾ അബിഗെയ്ൽ ജോൺസ്‌ ഇന്നും ജീവിക്കുന്നു, ലോകത്തിന് മുൻപിൽ അത്ഭുതത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചമായി. ശസ്ത്രക്രിയ മൂലമുണ്ടായ ചില പരിമിതികൾ ഒഴിചു നിർത്തിയാൽ അവളിപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്. അവളെ പൊന്നു പോലെ സംരക്ഷിച്ചു ആ അച്ഛനും അമ്മയും ഈ ലോകത്തിനു തന്നെ ഒരു മാതൃകയും പ്രതീക്ഷയുമായി മാറിയിരിക്കുന്നു.

x