വിമാനത്തിൽ യാത്രചെയ്യവേ മലയാളി യുവതിക്ക് സുഖപ്രസവം ; സംഭവബഹുലമായ പ്രസവം നടന്നത് കൊച്ചി – ലണ്ടൻ ഫ്‌ളൈറ്റിൽ

എയർ ഇന്ത്യയുടെ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പറക്കുന്ന വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. മനുഷ്യത്വത്തിന് നിരവധി കൈകൾ ചേർന്നപ്പോൾ യുവതി ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നൽകി. ചൊവ്വാഴ്ച രാത്രി ലണ്ടനിൽ നിന്നും പുറപ്പെട്ട എയർഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ഇന്ത്യൻ സമയം രാത്രി ഏഴ് മണിയോടെയാണ് വിമാനം ലണ്ടനിൽ നിന്നും പുറപ്പെട്ടത്.


അത്താഴം കഴിഞ്ഞ് അൽപ സമയത്തിന് ശേഷം വിമാനത്തിലുണ്ടായിരുന്ന ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടനെ തന്നെ ക്യാബിൻ ജീവനക്കാരെ വിവരമറിയിച്ചു . കാബിൻ ജീവനക്കാരുടെ അന്വേഷണത്തെ തുടർന്ന് വിമാനത്തിൽ യാത്ര ചെയ്തിരുന്ന 2 ഡോക്ടർമാരെ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ കുള്ള യാത്രയിൽ ആയിരുന്ന നാല് നഴ്സുമാർ കൂടി ഡോക്ടർ മാരോടൊപ്പം പ്രസവത്തിന് സഹായത്തിനായി എത്തി. മനോധൈര്യം കൈവിടാതെ എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിലാണ് അമ്മയ്ക്ക് സുഖപ്രസവം നടന്നത്. പ്രസവത്തിനായി ഉള്ള സൗകര്യങ്ങൾ ഒരുക്കുക എന്നത് ഒരു വലിയ വെല്ലുവിളി ആയിരുന്നു.


താൽക്കാലികമായി പ്രസവമുറി ആക്കി മാറ്റിയത് വിമാനത്തിലെ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ഗ്യാലിയാണ് . പ്രസവ ആവശ്യങ്ങൾക്കായി വിമാനത്തിലെ തലയണ കളും തുണികളും ആണ് ഉപയോഗിച്ചത്. അടിയന്തര ഘട്ടത്തിൽ സഹായകമായത് വിമാനത്തിൽ ഉണ്ടായിരുന്ന ഫസ്റ്റ് എയ്ഡ് കിറ്റും ഫിസിഷൻ കിറ്റും ആയിരുന്നു. മാസം തികയുന്നതിന് മുമ്പായിരുന്നു കുട്ടിയുടെ പ്രസവം നടന്നത്. 7മാസം ഗർഭകാലം ആയതിനാലാണ് വിമാനത്തിൽ യാത്ര ചെയ്തത്. എന്നാൽ അപ്രതീക്ഷിതമായി പ്രസവവേദന ഉണ്ടാവുകയായിരുന്നു.


ഡോക്ടർമാരുടെ നഴ്സുമാരുടെയും സമയോചിതമായ ഇടപെടലുകൾ കാരണം പ്രസവം നല്ലരീതിയിൽ നടന്നെങ്കിലും 3 മണിക്കൂർനകം യുവതിക്കും കുഞ്ഞിനും വൈദ്യസഹായം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിലും ഉടനെ തന്നെ വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അതിനെ തുടർന്ന് വിമാനം തിരിച്ചുവിടുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. അപ്പോൾ വിമാനം കരിങ്കടലിനു കുറുകെ ബർഗേറിയൻ വ്യോമ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു.
വിമാനം നിയന്ത്രിച്ചിരുന്നത് പൈലറ്റ് മാരായ ഷോമാ സൂർ, ആർ. നാരംഗം എന്നിവരും ഫസ്റ്റ് ഓഫീസറായ സെയ്ഫ് ടിൻവാല എന്നിവരും ആയിരുന്നു. ഉടനെതന്നെ ഇവർ എയർഇന്ത്യയുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് വിമാനം ഏറ്റവുമടുത്ത വിമാനത്താവളമായ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാൻ അനുമതി വാങ്ങി.

2 മണിക്കൂർ യാത്ര ആയിരുന്നു ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്ക് ഉണ്ടായിരുന്നത്. രാത്രി 11 മണിയോടെ എയർഇന്ത്യയുടെ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്തി. അതിനോടകം എയർ ട്രാഫിക് കൺട്രോൾ ടവറും ആയി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സഹായം ഉറപ്പു വരുത്തിയിരുന്നു. ഇറങ്ങിയ ഉടനെ റിമോട്ട് ബേയിലേക്ക് മാറ്റി യുവതിയെയും കുഞ്ഞിനെയും ഒരു ബന്ധുവിനെ യും വിമാനത്താവളത്തിലിറക്കി. ഉടനെ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിമാനം തിരിച്ചു വിട്ടതിനെ തുടർന്ന് വൈകിയാണ് കൊച്ചിയിലെത്തിയത്. പുലർച്ചെ 3.45 ന് കൊച്ചിയിൽ ഇറങ്ങേണ്ട വിമാനം 9. 45 നാണ് കൊച്ചിയിലെത്തിയത്.

x