മരിക്കുന്നതിന് തൊട്ടുമുമ്പ് വാട്സാപ്പിൽ ഫോട്ടോ അയച്ചു, ഒടുവിൽ കേൾക്കുന്നത് ഏകമകൾ ദിയയുടെ മരണ വാർത്ത, ചിരിച്ച മുഖവുമായി യാത്രകളെ സ്നേഹിച്ച ദിയ ഇനി ഓർമ

ജീവിതക്കാലം മുഴുവൻ ഓർത്തുവെക്കാനായി ഒരു പിടി നല്ല ഓർമ്മകൾ തരുന്നതാണ് കൂട്ടുക്കാരോടൊപ്പമുള്ള ഓരോ വിനോദ യാത്രയും. എന്നാൽ അത് ഒരു വൻ ദുരന്തത്തിന്റെ ആഘാതമാണ് സൃഷ്ടിക്കുന്നതെങ്കിലോ? കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ ഒരു വൻ ദുരന്തമുണ്ടായിരുന്നു. വിനോദ യാത്രയ്ക്കിടെ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട വാർത്ത ഏവരെയും ഒരു പോലെ ഞെട്ടിച്ചു. ഒമ്പതോളം ജീവനുകളാണ് അതിൽ പൊലിഞ്ഞത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസുമായി ഇടിക്കുകയായിരുന്നു. ഇരു ബസുകളിലും ഉണ്ടായിരുന്നവരാണി മരണപ്പെട്ടത്. അപകട കാരണമാവട്ടെ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിത വേഗതയിൽ അശ്രദ്ധയും.

 

എറണാകുളത്തെ മുളന്തുരുത്തി ബസേലിയൻസ് സ്കൂളിൽ നിന്ന് ഊട്ടിക്ക് വിനോദയാത്രയ്ക്ക് വേണ്ടി പോയ കുട്ടികളുടെയും അധ്യാപകരുടെയും ബസ്സാണ് കെഎസ്ആർടിസിൽ കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസായിരുന്നു കെഎസ്ആർടിസി. എറണാകുളം മുളന്തുരുത്തി ബസേലിയൻസ് സ്കൂളിൽ നിന്നും 43 വിദ്യാർഥികളും അഞ്ച് ടീച്ചേഴ്സും അടങ്ങുന്ന സംഘമാണ് ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ 5 സ്കൂൾ വിദ്യാർത്ഥികളും ഒരു അധ്യാപകനും ഉണ്ടായിരുന്നു. ബാക്കി മൂന്ന് പേർ കെഎസ്ആർടിസിയിലെ യാത്രക്കാരാണ്. സിഎസ് ഇമാനുവൽ ,അഞ്ജന അജിത്ത് ,ദിയ രാജേഷ് ,ബോൺ തോമസ്, എൽന ജോസ് എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ഇതേ സ്കൂളിലെ കായിക അധ്യാപകനായ വിഷ്ണുവും മരണത്തിനു കീഴടങ്ങി. അപകടത്തിൽ നാൽപ്പത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു.

 

പാലക്കാട്‌ വടക്കൻഞ്ചേരിയിൽ സംഭവിച്ച ഈ വൻ ദുരന്തം കേരളം മുഴുവനും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പല ലക്ഷ്യങ്ങൾക്കും വേണ്ടി സന്തോഷത്തോടെ യാത്ര തിരിച്ചവരുടെ ചേതനയറ്റ മൃതശരീരം സ്വന്തം വീടുകളിൽ എത്തിയപ്പോൾ വീട്ടുകാരുടെ നിലവിളികളും കരച്ചിലും മറുഭാഗത്ത്. ഒരു മനുഷ്യസ്നേഹികൾക്കും കണ്ടു നിൽക്കാൻ പറ്റില്ല ഇതൊന്നും. അത്രക്കും അപ്രതീക്ഷിതമായ വിയോഗമായിരുന്നു ഇവരുടേത്. ടൂറിസ്റ്റ് ബസ് ഡ്രൈവർ ഇതിനെ തുടർന്ന് ഒളിവിൽ പോയി, എന്നാൽ പിന്നീട് ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു.

 

രാത്രി ഒന്‍പതിനുശേഷം വിനോദയാത്രാ സംഘം ബസ് നിര്‍ത്തി ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ പലരും വീട്ടിലേക്ക് ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകമാണ് ബസ് അപകടത്തില്‍പ്പെട്ടതെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്.

 

മുളന്തുരുത്തി തുരുത്തിക്കര രാജേഷ് ,സിജി ദമ്പതികളുടെ ഏകമകളാണ് അപകടത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയായ ദിയ രാജേഷ്. മരിക്കുന്നതിന് തൊട്ടു മുൻപ് രാത്രി 11 മണിക്കും വീട്ടുകാർക്ക് വാട്സാപ്പിൽ  സന്തോഷത്തോടെ ഫോട്ടോ അയച്ചിരുന്നു. എന്നാൽ ദിയയുടെ മണിക്കൂറിനുശേഷം ദിയയുടെ മ രണവാർത്തയാണ് എല്ലാവരും കേട്ടത്. വിനോദ യാത്ര പോയ ദിവസം വൈകിട്ട് അഞ്ചു മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ദിയ പിന്നീട് തിരിച്ചു വന്നത് ജീവനില്ലാത്ത ശരീരവുമായാണ്.  ദിയയുടെ അച്ഛൻ രാജേഷ് കൊച്ചിൻ ഷിപ്പ്‌യാഡിൽ കരാർ ജീവനക്കാരാണ്.അമ്മ സിജിയാണ്.  രാജേഷ് എന്ന രാജേഷ് ആണ് മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ പാലക്കാട് പോയത്. ഏകമകളാണ് ഇരുവർക്കും നഷ്ടമായത്. ചിരിച്ചു കൊണ്ടുള്ള ദിയയുടെ ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

 

 

 

 

 

 

x