Latest News

കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങൾ ആക്കി ഈ പാവങ്ങളെ മാറ്റി..ഫലമോ രോഗാതുരതയിൽ വലിഞ്ഞു ചികിത്സ പോലും ലഭിക്കാതെ മരണപ്പെടേണ്ടി വന്നവരായി, ആന നടക്കും, അത് കണ്ട് ചാവാലികൾ ഓരിയിടും, സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടി: വിവേക് ഗോപൻ

സുരേഷ് ഗോപി കരുവന്നൂരിൽ നയിച്ച പദയാത്രയെ വിമർശിച്ചവർക്ക് ശക്തമായ മറുപടിയുമായി നടൻ വിവേക് ഗോപൻ. സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണെന്നും ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച്‌ നടക്കാനോ അല്ലെന്നും സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച്‌ വിവേക് ഗോപൻ സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

ഒരു ആയുസ്സ് മുഴുവൻ ചോര നീരാക്കി കൂട്ടിവെച്ച സമ്പാദ്യം പാഴായി പോകാതെ ഒരു കരുതൽ എന്ന നിലയിലാണ് അവർ ഓരോരുത്തരും കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്… ആ കൂട്ടിവെച്ച കരുതൽ ധനത്തെ അവർ തങ്ങളുടെ സ്വപ്നങ്ങൾ എന്നും പ്രതീക്ഷകൾ ഒന്നും വിളിച്ചു..വിശ്വസിച്ചു… എന്നാൽ പാടത്ത് പണിയെടുക്കാതെ വരമ്പത്തുപോലും ഒന്ന് എത്തി നോക്കാതെ കർഷകരെന്ന് സ്വയം വിളിച്ച ചിലർ,ഒരു ഉള്ളിത്തൊലി പോലും ചുമക്കാതെ തൊഴിലാളി എന്ന സ്വയം വിളിച്ച ചിലർ,സ്വയം നേതാവായ ചിലർ നിക്ഷേപകരുടെ നെഞ്ചത്ത് കയറി കൃഷി ഇറക്കി അവരുടെ കരുതൽ ധനത്തെ കട്ടുമുടിച്ചു…

തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങൾ ആക്കി ഈ പാവങ്ങളെ മാറ്റി..ഫലമോ രോഗാതുരതയിൽ വലിഞ്ഞു ചികിത്സ പോലും ലഭിക്കാതെ മരണപ്പെടേണ്ടി വന്നവരായി, മകളുടെ വിവാഹം ആഗ്രഹിച്ച രീതിയിൽ നടത്താൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കേണ്ടി വന്നവരായി ഒക്കെ അവർ മാറി..അവരുടെ നിര നീണ്ടപ്പോൾ, പൊരിവെയിലിൽ അണിനിരന്നപ്പോൾ അവരുടെ ആ വേദന കേൾക്കുവാൻ വന്ന ഒരു ജനസേവകൻ ഉണ്ട്..സുരേഷ് ഗോപി….

സഹകാരികൾക്ക് വേണ്ടി നടത്തി സഹകാരി സംരക്ഷണ യാത്ര… ഈ അവകാശ സംരക്ഷണയാത്രയുടെ സദുദ്ദേശത്തിൽ സഹകാരികൾക്കോ ജനങ്ങൾക്കോ ലവലേശം സംശയമില്ലെന്നിരിക്കെ അവകാശ സംരക്ഷണ കവല പ്രസംഗികൾക്ക് കോമാളിത്തരം ആയി ഇത് തോന്നി… സ്വാഭാവികം.. പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടത് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്…മറിച്ച് മഞ്ഞ കുറ്റിയും പേറി ജനങ്ങളുടെ അടുക്കള തോണ്ടാനോ, ശാന്തമായ കാശ്മീരിൽ ശാന്തിയോടെ പിക്നിക്ക് നടത്തി ശാന്തി ആസ്വദിക്കാനോ,ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുമന്നു “തൊഴിലാളി പ്രശ്നം” പഠിക്കാനോ ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല…ചുരുക്കത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന് അഭിനയം സിനിമയിൽ മാത്രമായിരുന്നു… നിങ്ങളെപ്പോലെ പൊതുനിരത്തിൽ അഭിനയിച്ച കീശ വീർപ്പിക്കേണ്ട ഗതികേട് അദ്ദേഹത്തിന് ഇല്ലല്ലോ..അതുകൊണ്ട് ഒന്നോർക്കുക ആന നടക്കും…അത് കണ്ട് ചാവാലികൾ ഓരിയിടും… ആനയുണ്ടോ നിൽക്കുന്നു… അല്ലേ?നന്ദി

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago