നടൻ ബാലയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബാലയുടെ ഡോക്ടർ പറയുന്നതിങ്ങനെ , വീഡിയോ കാണാം

നടൻ ബാല കരൾ രോഗത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വാർത്ത ഇന്നലെ മുതൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പാടാർന്നിരുന്നു. ബാലയുടെ അവസ്ഥ എന്താണ് എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ ഓരോരുത്തരും. കഴിഞ്ഞദിവസമാണ് ബാലയുടെ രോഗവിവരം പുറത്തു വരുന്നത്. ബാലയെ മകൾ അവന്തികയും മുൻ ഭാര്യയായി അമൃത സുരേഷും ഒക്കെ പോയി കാണുകയും ചെയ്തിരുന്നു. ബാലയുടെ രണ്ടാംഭാര്യയായ എലിസബത്ത് കഴിഞ്ഞദിവസം പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്. ബാലചേട്ടൻ ഓക്കെയാണ് ഐസിയുവിൽ തന്നെ തുടരുകയാണ്. നേരിട്ട് കണ്ടപ്പോൾ ബാലചേട്ടന് സങ്കടമായത് ഈ വാർത്ത പുറത്തറിഞ്ഞു എന്നതിലാണ് എന്നായിരുന്നു പറഞ്ഞത്.

ഇപ്പോഴിതാ ബാലയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് ചികിത്സിക്കുന്ന ഡോക്ടർ തന്നെ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. അമൃത ഹോസ്പിറ്റലിൽ ഡോക്ടർ ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ബാലയുടെ കരൾ 30% മാത്രമാണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.  കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയാണ് ഒരു നല്ല മാർഗ്ഗം എന്ന് പറയുന്നത്. ബാലയുടെ കരളിൽ സിറോസിസ് ബാധിച്ചിട്ടുണ്ട്. സിറോസിസ് ബാധിച്ച് കഴിഞ്ഞാൽ മരുന്നുകൊടുത്ത അത് മാറ്റുക എന്നത് സാധ്യമായ ഒരു കാര്യമല്ല. കാരണം വർഷങ്ങളുടെ ബുദ്ധിമുട്ട് കാരണമായിരിക്കും ഒരാളുടെ കരളിലേക്ക് സിറോസിസ് ബാധിക്കുക. അതുകൊണ്ടു തന്നെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് സിറോസിസിന് ഉള്ള ഒരു പരിഹാരമാർഗ്ഗം.

30% മാത്രമാണ് ബാലയുടെ കരൾ പ്രവർത്തിക്കുന്നത്. 50% പോലും പ്രവർത്തിക്കാതെ വരുന്ന അവസ്ഥയിലാണ് സിറോസിസ് ഒരു വ്യക്തിയിൽ ബാധിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ ബാല അത്യാവശ്യം നല്ല രീതിയിലാണെങ്കിൽ പോലും കരൾമാറ്റൽ ശസ്ത്രക്രിയ തന്നെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഉള്ള ഒരു മാർഗ്ഗം. ഇതുവരെ ഒരു ഡോണർ എത്തിയിട്ടില്ല. പക്ഷേ കരൾമാറ്റൽ ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാനാണ് ബാലയുടെ ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത് എന്നും ഡോക്ടർ അറിയിക്കുന്നുണ്ട്. ഇതിൽ നിന്നും ബാലയുടെ അസുഖവിവരത്തെ കുറിച്ചുള്ള ഒരു യഥാർത്ഥ അറിവ് തന്നെയാണ് എല്ലാവർക്കും ലഭിച്ചിരിക്കുന്നത് എന്നും ഒരു വർഷത്തിനു മുൻപ് തന്നെ ബാല ഇക്കാര്യവുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തിയിട്ടുണ്ട് എന്ന് ഒക്കെ ഇതിനോടകം തന്നെ അടുത്ത വൃത്തങ്ങളിൽ നിന്നും അറിവുകൾ വരുന്നുണ്ട്.

എന്നാൽ ബാലയുടെ നില ഇപ്പോൾ ഗുരുതരമല്ല എന്നും നല്ല രീതിയിൽ തന്നെ ബാലയുടെ ശരീരം മരുന്നുകളോട് മറ്റും പ്രതികരിക്കുന്നുണ്ടെന്ന് ആണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ പോലും കരൾ പ്രവർത്തിക്കുന്നത് 30% മാത്രമാണ്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ കരൾമാറ്റിൽ ശസ്ത്രക്രിയ അനിവാര്യമാണ് എന്നാണ് ഡോക്ടർ പറയുന്നത്. മരുന്ന് കഴിച്ചുകൊണ്ട് ഈ രോഗത്തെ അതിജീവിക്കാൻ സാധിക്കില്ലന്നും അത് ഒരിക്കലും നടക്കുന്ന കാര്യമല്ല എന്നും ഡോക്ടർ അടിവരയിട്ട് പറയുന്നു.

x