നമ്മുടെ നാടും ഭരണവും എന്തേ ഇങ്ങനെയായി; കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ് പൊക്കി നോക്കുന്നതായിരിക്കും ഇനി കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി; എല്ലാം വെറും പ്രഹസനം മാത്രം

ഇന്നലെ വൈകുന്നേരം 7:30 യോടെയാണ് ഒട്ടുംപുറം തൂവൽ തീരത്തിന് സമീപം സ്വകാര്യ വിനോദയാത്ര ബോട്ടും മറിഞ്ഞ് 12 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ചത്. ഇതിൽ 11 പേരും രക്ഷപ്പെടുകയും ചെയ്തിരുന്നു. രക്ഷപ്പെട്ടവരിൽ എട്ടുപേർ കോട്ടക്കൽ മിംസ് ആശുപത്രിയിലും ഏഴ് വയസ്സുള്ള ഒരു കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. തൂവൽ തീരത്ത് നിന്ന് പുറപ്പെട്ട അറ്റ്ലാൻറിക്ക് എന്ന ബോർഡ് 700 മീറ്റർ അകലെയാണ് മറിഞ്ഞത്.ഓട്ടുമ്പുറം സ്വദേശി നാസർ ആണ് ഉടമ. അവധി ആഘോഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബസമേതം എത്തിയവരാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞ് തലകീഴായി മറിയുകയായിരുന്നു എന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു. യാത്രക്കാർ അടിയിൽപ്പെട്ടു.

തൊട്ടു പിറകിൽ വന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട് അപകടം കണ്ട് തിരിച്ചുപോയി യാത്രക്കാരെ ഇറക്കി വന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും സമയം വൈകിയതും ഇരുട്ട് ഒരു തടസ്സമായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാ യൂണിറ്റുകളും പോലീസും സ്കൂബ സംഘവും എത്തിയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.കരയിൽ എത്തിച്ച വരെ തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. മരിച്ചവരിൽ 5 പേർ സ്ത്രീകളാണ്. ആത്മരക്ഷാസേന കയർ കെട്ടി മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് തീരത്തേക്ക് വലിച്ച ബോട്ട് വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തു. തൃശ്ശൂരിൽ നിന്ന് ദുരന്തനിവാരണ സേനയും എത്തിയിരുന്നു. മന്ത്രിമാരായ വി അബ്ദുറഹ്മാനും പി എ മുഹമ്മദ്‌ റിയാസും കളക്ടർ വി ആർ പ്രേംകുമാറും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

ഇപ്പോൾ ബോട്ട് അപകടത്തെ പറ്റിയും ഇനി നടക്കാൻ പോകുന്ന സാഹചര്യങ്ങളെപ്പറ്റിയും വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് കണാരൻ. അപകടം നടന്നിട്ട് ഒരു ദിവസം പിന്നിടുമ്പോഴും നിരവധിപേർ ചികിത്സയിലാണ്. ഒരു കുടുംബത്തിന് മാത്രം നഷ്ടമായത് 12 പേരെയാണ്. മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് ആണ് ഇത്രയും വലിയ ഒരു അപകടത്തിന് കാരണമായി തീർന്നത്. നടി മംമ്ത മോഹൻദാസ്, പാർവതി ഷോൺ തുടങ്ങിയവർ തങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയ വഴി രേഖപ്പെടുത്തിയിരുന്നു. ഹരീഷ് കണാരൻ പറഞ്ഞത് ഇങ്ങനെ… ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ, ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ, മറ്റു ചിലപ്പോൾ ബോട്ടിന്റെ രൂപത്തിൽ. ഇനി കുറച്ചു ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ് പൊക്കി നോക്കുന്നതായിരിക്കും ചില ഉദ്യോഗസ്ഥരുടെ പ്രധാന ജോലി. എല്ലാം താൽക്കാലികം. വെറും പ്രഹസനങ്ങൾ മാത്രം എന്നാണ്.

x