താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് 2018 സിനിമ പ്രവർത്തകർ

ഇന്നലെ വൈകുന്നേരം 7:30 യോടെയാണ് താനൂർ ബോട്ടപകടം സംഭവിച്ചത്. അവധി ആഘോഷത്തിന്റെ ഭാഗമായി വിനോദയാത്രയ്ക്ക് എത്തിയ സഞ്ചാരികളെയും കൊണ്ട് പോയ അറ്റ്ലാൻറിക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കരയിൽ നിന്ന് ബോട്ട് യാത്ര ആരംഭിച്ച 700 മീറ്റർ പിന്നിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. 22 പേരാണ് ബോട്ടപകടത്തിൽ മരണത്തിന് കീഴടങ്ങിയത്. അതിൽ 15 കുട്ടികളും 5 സ്ത്രീകളും രണ്ട് പുരുഷന്മാരും ആണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് ഹരീഷ് കണാരൻ, മംമ്ത മോഹൻദാസ്, പാർവതി തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ രോഷവും അമർഷവും അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

കേരളത്തിൻറെ വ്യവസ്ഥിതി ഇങ്ങനെയാണെന്നും ഇതിൽ മാറ്റം ഒന്നും ഉണ്ടാകില്ലെന്ന് ആണ് താരങ്ങളിൽ അധികവും ആളുകൾ പറയുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച് രംഗത്തെത്തിയിരിക്കുകയാണ് 2018 എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. 2018 ൽ കേരളത്തെ ഒന്നാകെ ബാധിച്ച പ്രളയത്തെ മുൻനിർത്തി പുറത്തിറങ്ങിയ ചിത്രം പ്രദർശനം ആരംഭിച്ച അന്നുമുതൽ വൻ വിജയമായി തന്നെയാണ് തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു മഹാവിപത്തിനെ ആധാരമാക്കിയെടുത്ത സിനിമ 100% സത്യസന്ധത പുലർത്തുന്നു എന്ന് പ്രേക്ഷകർ പറയുമ്പോൾ തന്നെ മറ്റൊരു ദുരന്തത്തിന് തങ്ങളുടെ വിജയത്തിൽ നിന്ന് കിട്ടിയ ഒരു ഭാഗം നൽകുവാൻ ആണ് സിനിമയുടെ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

ടോവിനോ നായകനായ എത്തിയ ചിത്രം മികച്ച രീതിയിലാണ് നിലവിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നത്. ബോട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിനിമ അണിയറ പ്രവർത്തകരുടെയും പ്രഖ്യാപനം. ബോട്ടിൽ അനിയന്ത്രിതമായി ആളെ കുത്തിനിറച്ച് കയറ്റി എന്നതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ബോട്ട് മറിഞ് ബോട്ടിനടിയിലായി അകപ്പെട്ടവരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും അഗ്നി രക്ഷാ സേനയും സ്കൂബ പ്രവർത്തകരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട ബോട്ടിന് പിന്നാലെ വന്ന ഒരു ബോട്ട് അറ്റ്ലാന്റിക് എന്ന ബോട്ട് അപകടത്തിൽപ്പെട്ടത് കാണുകയും തിരികെ പോയി യാത്രക്കാരെ ഇറക്കിയശേഷം വന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയും ആയിരുന്നു.

x